Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]
ചുറ്റുമുള്ളത്! കാണുന്ന ആ സൗന്ദര്യത്തിന് പിന്നിൽ വലിയൊരു മരണത്തിന്റെ ഗന്ധമുണ്ടായിരുന്നു. ഈ മാന്ത്രിക ലോകം ഞങ്ങൾക്ക് മുന്നിൽ അതിന്റെ പുതിയൊരു കെണി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു എന്നെനിക്കപ്പോൾ ഉറപ്പായി.....
ഞാൻ വേഗം എന്റെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു. ശേഷം അവിടെ നിന്ന എല്ലാവരെയും നോക്കി വല്ലാത്തൊരു പരിഭ്രമത്തോടെ ചോദിച്ചു:
"നിങ്ങളൊന്ന് ഫോൺ എടുത്തു നോക്കിയേ... ഈ ഇന്ദ്രനീലത്തിൽ നിന്നും, നിങ്ങളുടെ വീട്ടിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അവസാനമായി നിങ്ങൾക്ക് എപ്പോഴാ ഒരു കോൾ വന്നത്?"
എന്റെ ആ ചോദ്യം കേട്ടതും എല്ലാവരും ധൃതിയിൽ അവരവരുടെ ഫോണിലെ കോൾ ലോഗുകൾ പരിശോധിക്കാൻ തുടങ്ങി. സ്ക്രീനുകളിലേക്ക് നോക്കിയ ആ ഓരോരുത്തരുടെയും മുഖത്ത് വല്ലാത്തൊരു വിളർച്ച പടരുന്നത് ഞാൻ കണ്ടു.
"ദേവാ... വീട്ടിൽ നിന്നും അവസാനമായി വിളിച്ചത് അഞ്ചു ദിവസം മുൻപാണ്..."
വിറയ്ക്കുന്ന ശബ്ദത്തിൽ നിധി പറഞ്ഞു.
"എനിക്കും അങ്ങനെ തന്നെയാ ദേവാ... നാല് ദിവസം മുൻപാണ് മമ്മ ലാസ്റ്റ് വിളിച്ചത്..."
റോസിന്റെ വാക്കുകളിലും ആ വലിയ ഭയം നിഴലിച്ചിരുന്നു. സച്ചിനും രാഹുലും ആമിയുമെല്ലാം അതേ ഉത്തരം തന്നെയാണ് നൽകിയത്. നാലോ അഞ്ചോ ദിവസങ്ങൾക്ക് മുൻപാണ് അവർക്കെല്ലാം ഇവിടെ നിന്നും അവസാനമായി ഒരു വിളി വന്നത്!
അതൊരു ഭയാനകമായ സത്യമായിരുന്നു.
ഇത്രയും ദിവസം ഞങ്ങൾ മാന്ത്രികതയുടെയും അമാനുഷിക ശക്തികളുടെയും അസുരന്മാരുടെയുമെല്ലാം പിന്നാലെയുള്ള വലിയൊരു പരക്കംപാച്ചിലിലായിരുന്നു.
കളരിയിലേ പരിശ്രമങ്ങൾക്കും ക്ഷീണങ്ങൾക്കും ഒടുവിൽ ആരെയും വിളിക്കാനോ വിവരങ്ങൾ അന്വേഷിക്കാനോ ഞങ്ങൾ എല്ലാവരും പൂർണ്ണമായും മറന്നുപോയിരുന്നു.ആ ദിവസങ്ങളത്രയും ഞങൾ ഫോണുപോലും ഉപയോഗിക്കുന്നുണ്ടായിരുന്നില്ല എന്ന് വേണം പറയാൻ..
ഞങ്ങൾക്കീ നാടുമായുള്ള ബന്ധവും പുറംലോകംവുമായുള്ള ബന്ധവുംദിവസങ്ങൾക്ക് മുൻപേ നഷ്ടപ്പെട്ടുവെന്ന സത്യം
💬 Comments
View all comments