Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]
ഞങളെല്ലാവരും മനസ്സിലാക്കി....
ഇവിടുത്തെ മനുഷ്യർക്കെല്ലാം എന്ത് പറ്റി? എന്തോ വലിയൊരു ദുരന്തം ഈ നാടിനെ ഒന്നാകെ വിഴുങ്ങിയിട്ടുണ്ടെന്ന് എന്റെയുള്ളിലിരുന്ന് എന്റെ ഉൾപ്രേരണ വിളിച്ചുപറയുന്നുണ്ടായിരുന്നു.
പിന്നെ കൂടുതലൊന്നും ആലോചിച്ചു നിൽക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.
തോളിലുണ്ടായിരുന്ന ഭാരമുള്ള ബാഗ് ഒരു തവണ മുറുക്കിക്കൊണ്ട്, ഒരു ഭ്രാന്തനെപ്പോലെ ഞാൻ മുന്നോട്ട് കുതിച്ചു! എന്റെ പരിഭ്രാന്തി കണ്ടതും യാതൊരു ചോദ്യവുമില്ലാതെ മറ്റുള്ളവരും എന്റെ പിന്നാലെ പാഞ്ഞു.
ഞങ്ങൾ ഓടുന്ന വഴിയിലുടനീളം മരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു. നിരനിരയായി നിൽക്കുന്ന ആ നാട്ടിൻപുറത്തെ വീടുകളെല്ലാം പൂർണ്ണമായും അടഞ്ഞുകിടക്കുന്നു! ജനൽപ്പാളികളോ മുൻവാതിലുകളോ ഒന്നും തന്നെ തുറന്നിട്ടില്ല. സാധാരണ ഈ സമയത്ത് കാണാറുള്ളതുപോലെ, മുറ്റത്ത് ഉണങ്ങാനിട്ട തുണികളില്ല, മുറ്റത്ത് കളിക്കുന്ന കുട്ടികളില്ല, കുരച്ചുചാടുന്ന നായ്ക്കളില്ല... അക്ഷരാർത്ഥത്തിൽ വലിയൊരു ശ്മശാനത്തിലൂടെ ഓടുന്നതുപോലെയുള്ള ഒട്ടും പരിചിതമല്ലാത്തൊരു ശൂന്യത.
ആ വലിയ ഗ്രാമത്തിലെ മനുഷ്യരെല്ലാം ജീവനോടെ ഭൂമി പിളർന്ന് താഴേക്ക് പോയതുപോലെയുണ്ട്. ആരും ഇല്ലാത്ത ആ വഴികളിലൂടെ എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം മുഴങ്ങിക്കേട്ടു.
ശ്വാസമടക്കിപ്പിടിച്ച് അങ്ങനെ പാഞ്ഞോടുന്നതിനിടയിലാണ്, എന്റെ കണ്ണുകൾ ദൂരെ ആ കാഴ്ചയിൽ ഉടക്കിയത്. എന്റെ പാദങ്ങൾ ഭൂമിയിൽ ഉറച്ചുപോയതുപോലെ നിശ്ചലമായി! എന്റെ പിന്നാലെ കിതച്ചുകൊണ്ട് ഓടിവന്നവരും എനിക്ക് ചുറ്റുമായി നിന്നു.
ഞങ്ങളുടെ കുറച്ചു മുന്നിലായി, വിജനമായ ആ റോഡിന്റെ ഒരു വശത്ത് വെറുതെ നിർത്തിയിട്ടിരിക്കുന്ന കുറച്ചു വാഹനങ്ങൾ... ഒരു മനുഷ്യന്റെ പോലും പൊടിപോലുമില്ലാത്ത ആ നിരത്തിൽ തലയുയർത്തി നിന്നിരുന്നത് പോലീസ് ജീപ്പുകളും ബസ്സുകളുമായിരുന്നു!
തുടരും...
തെറ്റുകുറ്റങ്ങൾ ഉണ്ടാവാം ക്ഷമിക്കണം എഴുതാൻ സമയം കിട്ടാറില്ല.... വൈകാൻ കാരണം കുറച്ചു പ്രശ്നങ്ങൾ ഉണ്ട്.... പിന്നേ നേരത്തെ ഇട്ടിട്ടും കാര്യമൊന്നും ഇല്ലല്ലോ...
അടുത്ത
💬 Comments
View all comments