0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

അടങ്ങുന്ന വലിയൊരു ജനക്കൂട്ടം. ദിവസങ്ങളായി അടച്ചിട്ട വീടുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന അവരുടെ മുഖത്ത് ഇപ്പോൾ ഭയത്തേക്കാൾ ഉപരി, വല്ലാത്തൊരു ദേഷ്യവും അതിജീവനത്തിനായുള്ള ഒരുതരം വെപ്രാളവുമാണ് ഉണ്ടായിരുന്നത്.

പലരുടെയും കൈകളിൽ അരിവാളും ഇരുമ്പുദണ്ഡുകളും പോലെയുള്ള ആയുധങ്ങളുണ്ട്. മറ്റുചിലരുടെ കൈകളിൽ എണ്ണയിട്ടു കത്തിച്ച തീപ്പന്തങ്ങൾ കാറ്റിൽ ആളിക്കത്തുന്നുണ്ടായിരുന്നു.

ഇരുട്ട് വീണുതുടങ്ങിയ ആ മുറ്റത്ത്, തീപ്പന്തങ്ങളുടെ ചുവന്ന വെളിച്ചത്തിൽ ആ ജനക്കൂട്ടത്തിന് വല്ലാത്തൊരു ഭീകരത തോന്നി.

ഉമ്മറത്തിണ്ണയിലെ പടിയിൽ, ആ ജനക്കൂട്ടത്തെ അഭിമുഖീകരിച്ചുകൊണ്ട് ബാലു അങ്കിൾ നിൽപ്പുണ്ട്. അങ്കിളിന്റെ മുഖത്തും വല്ലാത്തൊരു ടെൻഷനുണ്ടായിരുന്നു.

കൈകൾ ഉയർത്തിക്കൊണ്ട്, ബഹളമുണ്ടാക്കുന്ന ആൾക്കാരെ ശാന്തരാക്കാൻ ശ്രമിച്ച് അങ്കിൾ അവരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.

സിറ്റൗട്ടിന്റെ ഒരു വശത്തായി, ഈ വീട്ടിലുള്ള ബാക്കി എല്ലാവരും വലിയൊരു ഭയത്തോടെ ഒതുങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഗീതാന്റിയും ഐഷു ചേച്ചിയും സച്ചിനും നിധിയുമെല്ലാം അവിടെയുണ്ട്. തക്ഷകനും നാഗികയും യാതൊരു ഭാവവ്യത്യാസവുമില്ലാതെ, എന്നാൽ വളരെ ശ്രദ്ധയോടെ കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ട് അവർക്ക് പിന്നിലായി നിൽപ്പുണ്ടായിരുന്നു.

എന്നെ കണ്ടതും നിധി വേഗം എന്റെ അടുത്തേക്ക് വന്നു. അവളുടെ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ യാതൊന്നും മിണ്ടാതെ എന്റെ വലംകയ്യിൽ മുറുകെ പിടിച്ചു. ആ പിടിയിൽ, കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടുപോയി എന്നവൾ എന്നോട് പറയാതെ പറയുകയായിരുന്നു.

ഞാൻ നിധിയുടെ കൈകളിൽ ഒരു ആശ്വാസമെന്നോണം തിരികെ പിടിച്ചു. ശേഷം മുറ്റത്ത് നിൽക്കുന്ന ആ ജനക്കൂട്ടം എന്താണ് ബാലു അങ്കിളിനോട് സംസാരിക്കുന്നതെന്ന് കൃത്യമായി അറിയാനായി, അങ്ങോട്ടേക്ക് ശ്രദ്ധയോടെ ചെവി കൂർപ്പിച്ചു...

മുറ്റത്ത് നിൽക്കുന്നവരിൽ പ്രായമുള്ള ഒരാൾ വലിയൊരു തീപ്പന്തവും പിടിച്ച് മുന്നോട്ട് വന്ന്, തൊണ്ടപൊട്ടി വിളിച്ചുപറയുന്നത് ഞാൻ കേട്ടു.

"ബാലാ... ഈ പോലീസിനെക്കൊണ്ടൊന്നും ഒരു

💬 Comments

View all comments