Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]
"ഞങ്ങൾ ഇവിടുത്തുകാരാ സാറേ... എന്റെ വീട് കുറച്ചുകൂടി അപ്പുറത്താ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞങ്ങളൊരു യാത്ര പോയതാ, ഇപ്പോൾ തിരിച്ചു വരുന്ന വഴിയാ..."
വളരെ സ്വാഭാവികമായി തന്നെ അവൾ പറഞ്ഞു നിർത്തി.
പോലീസുകാരൻ ഞങ്ങളെ എല്ലാവരെയും അടിമുടി ഒന്ന് ഇരുത്തി നോക്കി. ഞങ്ങളുടെ തോളിലെ വലിയ ബാഗുകളും, ക്ഷീണിച്ച മുഖങ്ങളും കണ്ടപ്പോൾ അവൾ പറഞ്ഞത് സത്യമാണെന്ന് അയാൾക്ക് മനസ്സിലായിട്ടുണ്ടാകണം.
നാട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും അറിയാതെ പെട്ടുപോയവരാണെന്നൊരു ഭാവം അയാളുടെ മുഖത്ത് മിന്നിമറഞ്ഞു.
"ശരി..."
അയാളുടെ സ്വരത്തിലെ കടുപ്പം ഇപ്പോൾ കുറച്ചു കുറഞ്ഞിരുന്നു.
"എന്നാൽ പിന്നെ പുറത്തൊന്നും അധികം നേരം നിൽക്കണ്ട. വേഗം തന്നെ വീട്ടിലേക്ക് പോകാൻ നോക്ക്."
അത്രയും കേട്ടതും വലിയൊരു ആശ്വാസത്തോടെ ഞങ്ങൾ പതിയെ മുന്നോട്ട് നടക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും അവരവരുടെ വീട്ടിലെത്തുക എന്നത് മാത്രമായിരുന്നു എല്ലാവരുടെയും ചിന്ത.
പക്ഷേ രണ്ടു ചുവട് വെച്ചില്ല, അയാൾ വീണ്ടും വിളിച്ചു.
"നിൽക്ക്..."
ഞങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ അയാൾ എന്തോ ഗൗരവമായി ആലോചിക്കുകയായിരുന്നു. ഈ പകൽ വെളിച്ചത്തിൽ കുറച്ചു പിള്ളേരെ നടന്നുപോകാൻ വിടുന്നത് വലിയൊരു റിസ്കാണെന്ന് അയാൾക്ക് തോന്നിയിരിക്കണം.
"അല്ലെങ്കിൽ വേണ്ട... നിങ്ങളായിട്ട് നടന്നുപോകണ്ട."
അത്രയും പറഞ്ഞിട്ട് അയാൾ മുറ്റത്ത് ജീപ്പിനടുത്ത് നിന്നിരുന്ന മറ്റൊരു പോലീസുകാരനെ വിളിച്ചു.
"എടോ രമേശേ... താൻ ആ ജീപ്പ് ഒന്നൂടെ എടുത്തേ. ഈ പിള്ളേരെ അവരുടെ വീട്ടിൽ കൊണ്ടാക്കിയിട്ട് വേഗം തിരിച്ചു വാ."
അതുകേട്ടപ്പോൾ ഞങ്ങൾ പരസ്പരം നോക്കി. പകൽ വെളിച്ചത്തിൽ, സ്വന്തം നാട്ടിലെ റോഡിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത വിധം എന്താണ് ഇവിടെ സംഭവിച്ചത്? ആർക്കും ഒരു ഉപദ്രവവുമില്ലാത്ത സാധാരണക്കാരായ ഈ ഗ്രാമവാസികളെ സംരക്ഷിക്കാൻ പോലീസിന് പോലും വലിയൊരു പാടുപെടേണ്ടി വരുന്നുവെങ്കിൽ, ഇന്ദ്രനീലത്തിൽ ഇപ്പോഴുള്ള ആ വലിയ ഭീഷണി എന്താണെന്ന് ഓർത്ത് എന്റെ ഉള്ളൊന്ന് കാളി.
ഞങ്ങൾ യാതൊരു മറുചോദ്യവുമില്ലാതെ, രമേശൻ എന്ന് പേരുള്ള ആ പോലീസുകാരനൊപ്പം ജീപ്പിനടുത്തേക്ക് നടന്നു.
ഞങ്ങൾ എല്ലാവരും വേഗം തന്നെ ആ പോലീസ് ജീപ്പിലേക്ക് കയറി. ആദ്യം ജീപ്പ് നിർത്തിയത് റോസിന്റെ വീടിന് മുന്നിലായിരുന്നു. റോസും അവളോടൊപ്പം കൃതികയും അവിടെ ഇറങ്ങി.
കൂടെ പോലീസുകാരൻ ഉള്ളതുകൊണ്ട് കൂടുതൽ
💬 Comments
View all comments