Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]
നേരിടുന്നതെന്ന് നമ്മൾക്ക് ഇപ്പോഴും അറിയില്ല. അതൊരു പക്ഷെ നിങ്ങൾ പറയുന്ന കേട്ടുകഥകളിലെ നരിമാടൻ ആവാം അല്ലെങ്കിൽ മനുഷ്യർ തന്നെയാവും ദയവായി ഞങൾ പറയുന്നത് കേൾക്കു...."
"ഇല്ല സാറേ..."
ബാലു അങ്കിൾ തന്റെ കയ്യിലെ ഡബിൾ ബാരൽ തോക്ക് ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു.
"സ്വന്തം പോലീസുകാരുടെ ജീവൻ രക്ഷിക്കാൻ പാടുപെടുന്ന നിങ്ങൾ എങ്ങനെയാ ഈ നാട്ടുകാരെ രക്ഷിക്കുന്നത്? ദാ നോക്ക്... അവിടെ ദൂരെ ഞങ്ങൾ ജീവന് തുല്യമായി കണ്ടിരുന്ന ആ അമ്പലവും കാവും ഇപ്പോൾ കത്തിയെരിയുകയാണ്. സാറിന്റെ തോക്കിനും ലാത്തിക്കും തടുക്കാൻ കഴിയാത്ത ഒന്നിനെ നേരിടാൻ തന്നെയാണ് ഞങ്ങൾ പോകുന്നത്. ഈ നാട് ഞങ്ങളുടെയാണ്. ഒന്നുകിൽ ആ ദുഷ്ടശക്തിയെ ഞങ്ങൾ ഇല്ലാതാക്കും, അല്ലെങ്കിൽ ഞങ്ങൾ ഇല്ലാതാകും. അല്ലാതെ ഇനി ഭയന്നോടി വാതിലടയ്ക്കാൻ ഇന്ദ്രനീലത്തിലെ ഒരു മനുഷ്യനും തയ്യാറല്ല!"
ബാലു അങ്കിളിന്റെ ആ വാക്കുകൾ ജനക്കൂട്ടത്തിൽ വലിയൊരു ആവേശമുണ്ടാക്കി. അവർ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നത് പോലെ അലറാൻ തുടങ്ങി. തോക്കിൻ മുനയിൽ നിർത്താൻ കഴിയുന്നതിനും അപ്പുറത്തേക്ക് ആ നാട്ടിൻപുറത്തുകാരുടെ വികാരങ്ങൾ മാറിയിരുന്നു.
എന്ത് മറുപടി പറയണമെന്നറിയാതെ, മുറിവേറ്റ തന്റെ പോലീസുകാരെയും നോക്കി ആ ഓഫീസർ ശരിക്കും പകച്ചുനിന്നുപോയി. പഴുതുകളില്ലാത്ത പോലീസിന്റെ ആ വലിയ കവർ അപ്പ് ഓപ്പറേഷൻ അവിടെ പൂർണ്ണമായും പൊളിഞ്ഞു വീഴുകയായിരുന്നു....
പോലീസ് ഓഫീസറുടെ മുഖം കടുത്തു.
ചർച്ചകൾ കൊണ്ട് കാര്യമില്ലെന്ന് മനസ്സിലായ അയാൾ, ചുറ്റും നിൽക്കുന്ന തന്റെ സേനാംഗങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകി.
"ഞാൻ അവസാനമായി പറയുകയാണ്, ആയുധങ്ങൾ താഴെ വെച്ച് എല്ലാവരും ഇവിടുന്ന് പിരിഞ്ഞുപോകണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ബലം പ്രയോഗിക്കേണ്ടി വരും. ആരെയും അറസ്റ്റ് ചെയ്യാൻ ഞങ്ങൾക്ക് മടിയില്ല!"
അയാളുടെ ശബ്ദത്തിൽ വെറുമൊരു ഭീഷണിയിലുപരി, കാര്യങ്ങൾ കൈവിട്ടുപോയതിന്റെ ഒരു കടുത്ത ജാള്യത ഉണ്ടായിരുന്നു.
എന്നാൽ ഈ ഭീഷണി ബാലു അങ്കിളിനെയും നാട്ടുകാരെയും ഒട്ടും സ്വാധീനിച്ചില്ല. മറിച്ച്, അങ്കിളിന്റെ കണ്ണുകളിൽ ഒരുതരം
💬 Comments
View all comments