Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]
ഇരുളും ശക്തിയും പുറത്തുവരണമെന്ന് അവൾ മനസ്സുകൊണ്ട് ആഞ്ഞു പ്രാർത്ഥിച്ചു.
പക്ഷേ, മോതിരത്തിൽ നിന്നും ഒരു ചെറിയ മിന്നൽ പോലും പുറത്തുവന്നില്ല. അത് തികച്ചും നിർജീവമായൊരു ലോഹം പോലെ അവളുടെ വിരലിൽ കിടന്നു.
ആമി പരിഭ്രമത്തോടെ വീണ്ടും ശ്രമിച്ചു. ഇത്തവണ കൂടുതൽ ശക്തിയോടെ, തന്നിലുള്ള ഇരുട്ടിനെ പുറത്തുകൊണ്ടുവരാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു.
പക്ഷേ ഫലമുണ്ടായില്ല.
അവളുടെ ആ കറുത്ത ശക്തി മോതിരത്തിന്റെ ഉള്ളിൽ തന്നെ തടസ്സപ്പെട്ട് കിടക്കുന്നതുപോലെ അവൾക്ക് തോന്നി.
ആ വസ്ത്രധാരിണി ഒരു പുഞ്ചിരിയോടെ ആമിയുടെ അടുത്തേക്ക് പതുക്കെ നടന്നു തുടങ്ങി.
ഭയത്തിന്റെ പിടിയിലായ ആമി പുറകിലേക്ക് നീങ്ങി. വഴി അടഞ്ഞതോടെ അവൾ പിന്നിലെ ഭിത്തിയിൽ തട്ടി നിന്നുപോയി. രക്ഷപ്പെടാൻ ഒരിടവുമില്ലാതെ അവൾ ചുരുണ്ടുകൂടി.
അവസാനത്തെ ശ്രമമെന്നോണം അവൾ തളർന്ന കൈ ഉയർത്തി മോതിരത്തിന്റെ ശക്തി വീണ്ടെടുക്കാൻ വീണ്ടും ആഞ്ഞു ശ്രമിച്ചു.
എന്നാൽ, മഞ്ഞുപോലെ തണുത്ത ആ സ്ത്രീയുടെ കൈകൾ മിന്നൽവേഗത്തിൽ വന്ന് ആമിയുടെ കൈത്തണ്ടയിൽ അമർന്നു.
ആമിയുടെ ശ്രമങ്ങൾ പാതിവഴിയിൽ തകർന്നു.
ആ സ്ത്രീ ആമിയുടെ മുഖത്തേക്ക് കുനിഞ്ഞ്, ഇരുളിന്റെ ആഴങ്ങളിൽ നിന്നെന്നപോലെ പതുക്കെ മന്ത്രിച്ചു:
"നീ എത്ര ശ്രമിച്ചാലും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല, ആമി. കാരണം, നിന്റെ വിരലിൽ നീ ഇത്രയും കാലം കൊണ്ടുനടന്ന ഈ 'കാളകൂടം' മോതിരം... അത് എന്റെയാണ്!"
അവളുടെ ആ വാക്കുകൾ കേട്ടതും ആമിയുടെ ഉള്ളിൽ പേടിയുടെ ഒരു വലിയ തിരമാല അടിച്ചുകയറി. കാളകൂടത്തിന്റെ ഉടമസ്ഥത അവൾക്ക് നഷ്ടമായിരിക്കുന്നു!
ആമിയുടെ ശ്വാസം തൊണ്ടയിൽ കുരുങ്ങി.
ആ കറുത്ത വസ്ത്രധാരിണിയുടെ മഞ്ഞുപോലെയുള്ള തണുത്ത സ്പർശനത്തിൽ അവൾ തറഞ്ഞുനിന്നുപോയി.
ഉള്ളിൽ ഭയം
💬 Comments
View all comments