Chapter Title : നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]
വന്നില്ല...
അവരേ കുറ്റം പറഞ്ഞിട്ടും കാര്യമില്ല...
എനിക്ക് എന്നേ പറ്റി നല്ല മതിപ്പുണ്ടെങ്കിലും അത് ബാക്കി ഉള്ളവർക്കും തോന്നണം എന്ന് നിർബന്ധം പിടിക്കാൻ പാടില്ലല്ലോ....
അല്ലെങ്കിലും ഞാൻ ഇവിടേ പഠിക്കാനും കുറച്ചു നാൾ മാറി നിൽക്കാനും വന്നതല്ലേ പിന്നേ ഞാൻ എന്തിന് ഇതൊക്കെ ശ്രദ്ധിക്കണം.... 😤🥲
"ഹായ് പേരെന്താ.... "
സ്വന്തമായി മോട്ടിവേഷൻ കുത്തി കയറ്റുമ്പോൾ ആയിരുന്നു സൈഡിൽ നിന്നും ഒരു ചോദ്യം വന്നത്...ഒരു പെണ്ണായിരുന്നു അത്....
ഞാൻ എന്റെ ബാക്കിലേക്കും സൈഡിലേക്കും ഒക്കെ ഒന്ന് നോക്കി..
ഇനി ആള് മാറി പരിചയപ്പെടാൻ വല്ലോം വന്നതാണോ...
"ഇയാളോട് തന്നാ ചോദിച്ചേ പേരെന്താ... "
അവൾ വീണ്ടും എന്നേ നോക്കി ചോദിച്ചു...
"ദേവാ.. "
ഞാൻ വേഗം തന്നെ മറുപടി പറഞ്ഞു...വെറുതേ എന്തിനാ പരിജയ പെടാൻ വന്നവരെയും വെറുപ്പിക്കുന്നേ...
ശേഷം ഞാൻ അവളേ അടിമുടിയൊന്നു നോക്കി മൊത്തത്തിൽ കൊള്ളാം
പാലപ്പത്തിന്റെ നിറമുള്ള അവളുടെ ശരീരത്തിൽ ഒരു കുരിശു മാല കണ്ടപ്പോൾ.ഞാൻ ഇങ്ങോട്ട് വരാൻ കാരണക്കാരിയായ കുരിശിനേ എനിക്ക് ഓർമ്മ വന്നു...
"ഞാൻ റോസ്, ഇവൾ ആമി....... "
അവൾ അവളെയും അവളുടെ തൊട്ടപ്പുറത്ത് എന്നേ തന്നെ നോക്കി ഇരിക്കുന്നവളെയും പരിചയപെടുത്തി...
അവൾ തട്ടമൊക്കെയിട്ട ഒരു ഉമ്മച്ചി കുട്ടിയായിരുന്നു. മാസ്ക് ഇട്ടതുകാരണം കണ്ണുകൾ മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളു...
പക്ഷേ ആ കണ്ണുകൾ മാത്രം മതിയായിരുന്നു അവളുടെ സൗന്ദര്യത്തെ തിരിച്ചറിയാൻ....
കുറച്ചു നേരം അവളുടെ കണ്ണിലേക്ക് തന്നെ ഞാൻ നോക്കിയിരുന്നു പോയി....അത്രമേൽ അതെന്നെ സ്വാധീനിച്ചിരുന്നു....
ആ മാസ്ക് ഒന്ന് ഊരാൻ പറഞ്ഞാലോ... അല്ലെങ്കിൽ വേണ്ട...
എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് രാഹുലിന്റെ വിളിയായിരുന്നു....
"എടാ ദേവാ ഇന്നിനി ക്ലാസ്സ് ഒന്നും ഉണ്ടാവില്ലത്രേ ഫസ്റ്റ് ഡേ ആയതുകൊണ്ട് കുറച്ചു പ്രോഗ്രാംസ് ഒക്കെ ഉണ്ടെന്ന് നീ കാണാൻ വരുന്നോ...."
അവന്റെ ഒപ്പം ഒരു പെണ്ണും കാണാം...
ഇവൻ ഇത്ര വേഗം ഇതിനെ വളച്ചോ... 😳
ഞാൻ ചുറ്റും നോക്കിയപ്പോൾ ക്ലാസ്സിൽ നിന്നും ഓരോരുത്തരായി പുറത്തേക്ക് പോവുന്നുണ്ടായിരുന്നു....
"ഞാൻ ഇല്ല നിങ്ങൾ പൊക്കോ...."
ഇപ്പോൾ അവന്മാരുടെ ഒപ്പം പോയിട്ടും വല്ല്യ കാര്യമില്ല....നമ്മളേ ഒന്നും മൈൻഡ് ചെയ്യാൻ
💬 Comments
View all comments