Chapter Title : നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]
നേരം കിട്ടില്ല...
പക്ഷേ എന്നേ ഒന്ന് നിർബന്ധിക്കും എന്ന് കരുതിയെങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല...
അവന്മാർ വേഗം തന്നെ പുറത്തേക്ക് പോയി..
"എടി നീ വരുന്നുണ്ടോ... "
റോസ് ആമിയോട് ചോദിച്ചു....
അവളുടെ മറുപടിയും ഇല്ല എന്നായിരുന്നു.....
റോസ് ആമിയേ കുറേ നിർബന്ധിച്ചെങ്കിലും അവൾ പോവാൻ കൂട്ടാക്കിയില്ല....
അവസാനം സഹികെട്ട് റോസ് അവൾക്ക് ഒരു റ്റാറ്റയും കൊടുത്ത് പുറത്തേക്ക് പോയി...
കൂട്ടത്തിൽ എനിക്കും ഒന്ന് കിട്ടിയിട്ടുണ്ടായിരുന്നു..
ഇപ്പോൾ ക്ലാസ്സിൽ എന്നെയും ചേർത്ത് അഞ്ചുപേരെ ഉള്ളു
ഞാൻ, ആമി, നിധി, പിന്നേ ബാക്കിലേ ബെഞ്ചിൽ മൂലക്കിരുന്നു കൊഞ്ചി കുഴയുന്ന ഒരു കപ്പിൾസും...
നിധി ഇവിടേ നിൽക്കും എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പോൾ തന്നെ പോയേനേ
ഇനി ഇപ്പോൾ പോവാം എന്ന് വിചാരിച്ചാൽ അത് അവളെ കണ്ട് പേടിച്ചോടുന്നതിന് തുല്യമാവും...
ഞാൻ എന്റെ ബെഞ്ചിൽ ഇരിക്കുന്ന ആമിയുടെ അടുത്തേക്ക് കുറച്ചു നീങ്ങി ഇരുന്നു....
കക്ഷി എന്തോ ഇരുന്നു വായിക്കുകയായിരുന്നു........അസാധാരണമായി വലുപ്പവും വീതിയുമുള്ള ആ ബുക്ക് കണ്ടപ്പോൾ എനിക്ക് ഒരു തരം കൗതുകം തോന്നി...
അതെന്താണെന്ന് നോക്കാൻ വേണ്ടിയായിരുന്നു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിയത്..
ഞാൻ ഇരുന്നതും പെട്ടന്നവൾ എന്നേ നോക്കി ശേഷം വീണ്ടും വായന തുടർന്നു
"ഇതെതാ ബുക്ക്.... "
അവൾ വായിക്കുന്നത് പഠിക്കുന്നതുമായി ബന്ധ പെട്ടതല്ല എന്ന് തിരിച്ചറിഞ്ഞ ഞാൻ അവളോടായി ചോദിച്ചു...
മറുപടിയായി അവൾ എന്തോ പറഞ്ഞു...
പക്ഷേ മാസ്‌ക്കുള്ളത് കൊണ്ട് പറഞ്ഞത് വ്യക്തമായില്ല....
"എന്താ പറഞ്ഞത് ഞാൻ കേട്ടില്ല..... "
അവളോടായി ഞാൻ വീണ്ടും ചോദിച്ചു....
അവൾ വീണ്ടും വായന നിർത്തി എന്നേ നോക്കി....
ശേഷം അവൾ അവളുടെ മുഖത്ത് നിന്നും മാസ്ക് ഊരി മാറ്റി....
ആ നിമിഷം ഞാൻ നിശബ്ദമായി....
കാരണം മാസ്ക്കിനകത്ത് ഒളിച്ചിരുന്നത് ഒരു മുഖം മാത്രമല്ലായിരുന്നു... അതൊരു സൗന്ദര്യത്തിന്റെ നിശബ്ദ സ്പോടനമായിരുന്നു.
അവളുടെ മുഖം തെളിഞ്ഞപ്പോൾ, ക്ലാസ്‌റൂമിന്റെ പൊടിയേറിയ വെളിച്ചം പോലും പുതിയ നിറം പിടിച്ചു.
അവൾ വെളിച്ചത്തിനകത്ത് നിന്നു ജനിച്ചവളെന്നു തോന്നി —
കണ്ണുകൾ...
ഒരു കിനാവിന്റെ അതിരുകളിൽ നിൽക്കുന്നത് പോലെ കറുത്തതും ആഴമുള്ളതും.
ആ കണ്ണുകൾക്കുള്ളിൽ എന്തോ നിശ്ചലമായ രഹസ്യം; നോക്കുന്നവൻ മുങ്ങിപ്പോകും.
💬 Comments
View all comments