0%

Chapter Title : നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]

പോയേനേ

ഇനി ഇപ്പോൾ പോവാം എന്ന് വിചാരിച്ചാൽ അത് അവളെ കണ്ട് പേടിച്ചോടുന്നതിന് തുല്യമാവും...

ഞാൻ എന്റെ ബെഞ്ചിൽ ഇരിക്കുന്ന ആമിയുടെ അടുത്തേക്ക് കുറച്ചു നീങ്ങി ഇരുന്നു....

കക്ഷി എന്തോ ഇരുന്നു വായിക്കുകയായിരുന്നു........അസാധാരണമായി വലുപ്പവും വീതിയുമുള്ള ആ ബുക്ക്‌ കണ്ടപ്പോൾ എനിക്ക് ഒരു തരം കൗതുകം തോന്നി...

അതെന്താണെന്ന് നോക്കാൻ വേണ്ടിയായിരുന്നു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിയത്..

ഞാൻ ഇരുന്നതും പെട്ടന്നവൾ എന്നേ നോക്കി ശേഷം വീണ്ടും വായന തുടർന്നു

"ഇതെതാ ബുക്ക്‌.... "

അവൾ വായിക്കുന്നത് പഠിക്കുന്നതുമായി ബന്ധ പെട്ടതല്ല എന്ന് തിരിച്ചറിഞ്ഞ ഞാൻ അവളോടായി ചോദിച്ചു...

മറുപടിയായി അവൾ എന്തോ പറഞ്ഞു...

പക്ഷേ മാസ്‌ക്കുള്ളത് കൊണ്ട് പറഞ്ഞത് വ്യക്തമായില്ല....

"എന്താ പറഞ്ഞത് ഞാൻ കേട്ടില്ല..... "

അവളോടായി ഞാൻ വീണ്ടും ചോദിച്ചു....

അവൾ വീണ്ടും വായന നിർത്തി എന്നേ നോക്കി....

ശേഷം അവൾ അവളുടെ മുഖത്ത് നിന്നും മാസ്ക് ഊരി മാറ്റി....

ആ നിമിഷം ഞാൻ നിശബ്ദമായി....

കാരണം മാസ്ക്കിനകത്ത് ഒളിച്ചിരുന്നത് ഒരു മുഖം മാത്രമല്ലായിരുന്നു... അതൊരു സൗന്ദര്യത്തിന്റെ നിശബ്ദ സ്പോടനമായിരുന്നു.

അവളുടെ മുഖം തെളിഞ്ഞപ്പോൾ, ക്ലാസ്‌റൂമിന്റെ പൊടിയേറിയ വെളിച്ചം പോലും പുതിയ നിറം പിടിച്ചു.

അവൾ വെളിച്ചത്തിനകത്ത് നിന്നു ജനിച്ചവളെന്നു തോന്നി —

കണ്ണുകൾ...

ഒരു കിനാവിന്റെ അതിരുകളിൽ നിൽക്കുന്നത് പോലെ കറുത്തതും ആഴമുള്ളതും.

ആ കണ്ണുകൾക്കുള്ളിൽ എന്തോ നിശ്ചലമായ രഹസ്യം; നോക്കുന്നവൻ മുങ്ങിപ്പോകും.

അവളുടെ സൗന്ദര്യം കാണാൻ കണ്ണുകൾ മാത്രം മതിയാവില്ല,

അതെ അനുഭവിച്ചു തന്നെ അറിയേണ്ടിയിരിക്കുന്നു....

വീട്ടിൽ വിളിച്ചു ഒരു ഉമ്മച്ചി കുട്ടിയേ വിവാഹം കഴിക്കുന്നതിനേ പറ്റിയുള്ള അഭിപ്രായം ചോദിച്ചാലോ എന്ന് പോലും ഞാൻ ഒരു നിമിഷം ചിന്തിച്ചു...

"നിധി കാവൽക്കാരൻ ചാത്തൻ"

പെട്ടെന്നാണ് അവളേ എന്തോ പറഞ്ഞത്

സ്വപ്നലോകത്തായിരുന്നത് കൊണ്ട് അവൾ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല

"ഏഹ്.. എന്ത്... "

"ഈ ബുക്കിന്റെ

💬 Comments

View all comments