Chapter Title : നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]
പാലപ്പത്തിന്റെ നിറമുള്ള അവളുടെ ശരീരത്തിൽ ഒരു കുരിശു മാല കണ്ടപ്പോൾ.ഞാൻ ഇങ്ങോട്ട് വരാൻ കാരണക്കാരിയായ കുരിശിനേ എനിക്ക് ഓർമ്മ വന്നു...
"ഞാൻ റോസ്, ഇവൾ ആമി....... "
അവൾ അവളെയും അവളുടെ തൊട്ടപ്പുറത്ത് എന്നേ തന്നെ നോക്കി ഇരിക്കുന്നവളെയും പരിചയപെടുത്തി...
അവൾ തട്ടമൊക്കെയിട്ട ഒരു ഉമ്മച്ചി കുട്ടിയായിരുന്നു. മാസ്ക് ഇട്ടതുകാരണം കണ്ണുകൾ മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളു...
പക്ഷേ ആ കണ്ണുകൾ മാത്രം മതിയായിരുന്നു അവളുടെ സൗന്ദര്യത്തെ തിരിച്ചറിയാൻ....
കുറച്ചു നേരം അവളുടെ കണ്ണിലേക്ക് തന്നെ ഞാൻ നോക്കിയിരുന്നു പോയി....അത്രമേൽ അതെന്നെ സ്വാധീനിച്ചിരുന്നു....
ആ മാസ്ക് ഒന്ന് ഊരാൻ പറഞ്ഞാലോ... അല്ലെങ്കിൽ വേണ്ട...
എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് രാഹുലിന്റെ വിളിയായിരുന്നു....
"എടാ ദേവാ ഇന്നിനി ക്ലാസ്സ് ഒന്നും ഉണ്ടാവില്ലത്രേ ഫസ്റ്റ് ഡേ ആയതുകൊണ്ട് കുറച്ചു പ്രോഗ്രാംസ് ഒക്കെ ഉണ്ടെന്ന് നീ കാണാൻ വരുന്നോ...."
അവന്റെ ഒപ്പം ഒരു പെണ്ണും കാണാം...
ഇവൻ ഇത്ര വേഗം ഇതിനെ വളച്ചോ... 😳
ഞാൻ ചുറ്റും നോക്കിയപ്പോൾ ക്ലാസ്സിൽ നിന്നും ഓരോരുത്തരായി പുറത്തേക്ക് പോവുന്നുണ്ടായിരുന്നു....
"ഞാൻ ഇല്ല നിങ്ങൾ പൊക്കോ...."
ഇപ്പോൾ അവന്മാരുടെ ഒപ്പം പോയിട്ടും വല്ല്യ കാര്യമില്ല....നമ്മളേ ഒന്നും മൈൻഡ് ചെയ്യാൻ നേരം കിട്ടില്ല...
പക്ഷേ എന്നേ ഒന്ന് നിർബന്ധിക്കും എന്ന് കരുതിയെങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല...
അവന്മാർ വേഗം തന്നെ പുറത്തേക്ക് പോയി..
"എടി നീ വരുന്നുണ്ടോ... "
റോസ് ആമിയോട് ചോദിച്ചു....
അവളുടെ മറുപടിയും ഇല്ല എന്നായിരുന്നു.....
റോസ് ആമിയേ കുറേ നിർബന്ധിച്ചെങ്കിലും അവൾ പോവാൻ കൂട്ടാക്കിയില്ല....
അവസാനം സഹികെട്ട് റോസ് അവൾക്ക് ഒരു റ്റാറ്റയും കൊടുത്ത്
💬 Comments
View all comments