0%

Chapter Title : നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]

ആണ്.... 😐

"അല്ല ആന്റി ഞാൻ അവർ വന്നിട്ട് കഴിച്ചോളാം...."

എങ്ങനെയെങ്കിലും അവിടുന്ന് പോയാൽ മതി എന്നായിരുന്നു എനിക്ക്....

"അവരൊക്കെ എണീക്കുന്നേ ഉള്ളു... മോൻ ഇവിടേ ഇരിക്ക്.... എന്നിട്ട് എന്റെ മോൾക്കൊരു കമ്പനി കൊടുക്ക്...."

അവർ വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു...

ശേഷം അവർ എന്നേപിടിച്ച് നിധിയുടെ തൊട്ടപ്പുറത്തായി ഇരുത്തി....

ഞാൻ പരമാവതി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല....

അപ്പോ ഇന്നും പട്ടിണി....ഞാൻ എന്റെ വയറിൽ പതിയേ ഒന്ന്‌ തൊട്ടു..

നിധി അവൾക്ക് വേണ്ട പോലേ എടുത്ത് കഴിക്കുന്നുണ്ടെങ്കിലും... എനിക്കെന്തോ ഒരു മടി തോന്നി....

അതു കണ്ടിട്ടാവണം

"എന്തിനാ മടിപിടിച്ചു ഇരിക്കുന്നേ... സ്വന്തം വീടുപോലെ കണ്ട് അങ്ങ് എടുത്ത് കഴിക്ക്.. "

ആന്റി പറഞ്ഞു..

താൽപ്പര്യമില്ലാഞ്ഞിട്ടല്ലല്ലോ പറ്റാഞ്ഞിട്ടല്ലേ...

ഇതൊക്കെ ഇവരേ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്റെ ഈശ്വരാ....

വീണ്ടും ഞാൻ ഇരുന്ന് പരുങ്ങുന്നത് കണ്ടിട്ട് ആന്റി ഒരു അഞ്ചു ചപ്പാത്തിയും കുറച്ചു ചിക്കൻ കറിയും അങ്ങ് ഒഴിച്ചു...

അത് കണ്ടപ്പോൾ തന്നെ ഞാൻ ചാർജ് ആയി....

"അയ്യോ ആന്റി ഇത്രയൊന്നും വേണ്ടായിരുന്നില്ല.... "

ഞാൻ വെറുതേ ഒന്ന് എറിഞ്ഞു..നോക്കി..

ഇനി ഇത് കേട്ട് എന്റെ പ്ലേറ്റിൽ നിന്നും ചപ്പാത്തിയെടുത്ത് മാറ്റിയാൽ ഞാൻ മൂഞ്ചി.... 💀

"കഴിക്ക്... കഴിക്ക്... നീ ഇന്നലേ തന്നെ ഒന്നും കഴിച്ചിട്ടില്ല... ഈ പ്രായത്തിലുള്ള ചെറുപ്പക്കാർ ഒക്കെ നന്നായി കഴിക്കണം....., ഇനി ഭക്ഷണം ഇഷ്ടപ്പെടാഞ്ഞിട്ടാണോ...."

അവർ ഒരു ഗ്ലാസ്സിലേക്ക് ചായ നുകരുന്നതിന്റെ ഇടയിൽ ചോദിച്ചു....

"ഏയ്‌ അതുകൊണ്ടൊന്നും അല്ല ആന്റി..."

ഞാൻ അതും പറഞ്ഞു ഓരോന്ന് എടുത്ത് കഴിക്കാൻ തുടങ്ങി..

എന്തിനാ നമ്മളായിട്ട് പ്ലേറ്റിൽ മണ്ണ് വാരി ഇടുന്നേ....

ഇന്നലത്തേ വിശപ്പും കൂടേ ഉണ്ടായത്തിനാൽ പെട്ടെന്ന് തന്നെ എന്റെ പ്ലേറ്റ് കാലിയായി..

മൊത്തം കഴിച്ചു കഴിഞ്ഞതും ആന്റി പിന്നെയും രണ്ടു ചപ്പാത്തി പ്ലേറ്റിലേക്ക് ഇട്ടു തന്നു....

ഇടക്ക് ഇടക്ക് നിധിയേ നോക്കുമ്പോൾ അവളും ഒരു മയവും ഇല്ലാതെ തിന്നുന്നുണ്ട്...

വയർ ഫുൾ ആയതും അവിടുന്ന് എഴുന്നേറ്റു അപ്പോഴേക്കും ബാക്കി രണ്ട് മൈരന്മാരും കഴിക്കാനായി വന്നിരുന്നു...

"എടാ നീ ഞങ്ങളെ കാത്തുനിൽക്കാതെ ഇരുന്നോ.... നല്ല വിശപ്പ്..."

സച്ചിനായിരുന്നു

💬 Comments

View all comments