Chapter Title : നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]
നോക്കിയപ്പോൾ അതുതന്നെയാണ് വഴി എന്നെനിക്ക് മനസ്സിലായി...
കാരണം ഒരു ബോർഡ് കാണാം...
സച്ചിൻ വണ്ടി നേരേ അതിലൂടെ വച്ചു പിടിച്ചു...
വിചാരിച്ചപോലെ ഏകദേശം ഒരു മിനിറ്റിനുള്ളിൽ ഞങ്ങൾ കോളേജ് ഗേറ്റിനു മുന്നിൽ എത്തി...
പാസ്സ് ആയി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനേക്കാൾ സന്ദോഷമായിരുന്നു ഞങളുടെ മൂന്ന് പേരുടെയും മുഖത്ത് അപ്പോൾ ഉണ്ടായിരുന്നത്......
എന്നാൽ കോളേജ് കണ്ടതും ആ സന്ദോഷം വീണ്ടും മാഞ്ഞു...
"ഇതെന്താടാ ആമസോൺ മഴക്കാടോ... ലോകത്തുള്ള എല്ലാ ജീവികളും ഉണ്ടാവുമല്ലോ ഇതിനുള്ളിൽ...."
ഞാൻ മനസ്സിൽ വന്ന കാര്യം അതുപോലെ അവരോട് പറഞ്ഞു...
കാരണം ആ ഗേറ്റിനപ്പുറം വെറും മരങ്ങളും ചെടികളുമാണ്....
പക്ഷേ വളരെ മനോഹരമായാണ് എല്ലാം നിൽക്കുന്നത്....
കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി കിട്ടുന്ന ഒരു മാന്ത്രിക സ്ഥലം...
ഞങ്ങൾ ഉള്ളിലേക്ക് കയറി...
വലത്തേ സൈഡിൽ തന്നെ പാർക്കിംഗ് ഏരിയ ഉള്ളതുകാരണം വണ്ടി എവിടേ നിർത്തും എന്നോർത്ത് അതികം നേരം തല പുകക്കേണ്ടി വന്നില്ല....
പാർക്ക് ചെയ്ത് ഞങ്ങൾ ഉള്ളിലേക്ക് നടക്കാൻ തുടങ്ങി....
അവിടെയും ഇവിടെയുമൊക്കെയായി കുറച്ചു ബ്ലോക്കുകൾ കാണാം...
പക്ഷേ കേറി വരുമ്പോൾ തന്നെയുള്ള പ്രധാന ആകർഷണം അവിടേ ഉണ്ടായിരുന്ന പഴയതും പുതിയതുമായ വലിയ ഫ്ലെക്സുകൾ ആണ്....
യൂണിവേഴ്സിറ്റി ടോപ്പേഴ്സ്... കായിക ഇനത്തിൽ ഫസ്റ്റ് അടിച്ചവർ, കലോത്സവത്തിൽ ഫസ്റ്റ് അടിച്ചവർ അങ്ങനെ കുറേ പേരുടെ ഫോട്ടോസ് ഉണ്ടായിരുന്നു അതിൽ...
കാണാൻ കൊള്ളാവുന്ന പലരും ഉണ്ടായിരുന്നെങ്കിലും കുറച്ചു മങ്ങിയ ഫ്ലെക്സിലേകാണ് എന്റെ ശ്രദ്ധ പോയത്...
അതിൽ ആകേ രണ്ടു പേരേ ഉണ്ടായിരുന്നുള്ളു ആദ്യത്തെ ആളുടെ ഫോട്ടോ പൂർണമായും മങ്ങിയിരുന്നു പക്ഷേ പേര് കാണാം..'സാഹിറ നൂരീൻ'
രണ്ടാമത്തെ ആള് ആ യക്ഷിയായിരുന്നു..നിധി😐😤
അവളേ കുറിച്ച് ഒന്നിനും താൽപ്പര്യമില്ലാത്തതിനാൽ കൂടുതൽ നേരം അതിലേക്ക് നോക്കിയില്ല...
വീണ്ടും കണ്ണുകൾ പരതിയപ്പോൾ കുറച്ചു ഫ്ലെക്സിൽ കൂടേ അവളേ ഞാൻ കണ്ടു
ഇവൾ ഇതെല്ലാത്തിലും ഉണ്ടല്ലോ.... 😐
"എടാ രാഹുലേ നീയല്ലേ പറഞ്ഞേ ഈ നാട്ടിലുള്ളവർ എല്ലാവരും മണ്ടന്മാരാണെന്ന്. എന്നിട്ട് ഈ ഫ്ലെക്സുകൾ കണ്ടിട്ട് എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ലല്ലോ.... "
അവന്റെ മറുപടിക്കായി ഞാൻ അവനേ നോക്കി..
എന്നാൽ ഞാൻ പറഞ്ഞത് പോലും അവൻ കേട്ടില്ല എന്ന്
💬 Comments
View all comments