0%

Chapter Title : നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]

നിധിക്ക് തന്നെയാണ്....

വന്നതുമുതൽ അവളുടെ മുന്നിൽ മാത്രം എന്താ ഇങ്ങനെ മോശക്കാരനാവുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല....

ആ എന്തെങ്കിലും ഒക്കെ സംഭവിക്കട്ടെ ഇനി ഇതിനും കൂടുതൽ നാറാനില്ല എന്ന ഭാവമായിരുന്നു എനിക്ക്...

അവളുടെ മുന്നിൽ നല്ലവനായി നടന്നിട്ട് അവളേ കെട്ടാൻ പോവുന്നൊന്നുമില്ലല്ലോ...

ഞാൻ പിന്നേ അതിനെപ്പറ്റി ആലോചിക്കാൻ നിന്നില്ല...

നേരേ പോയി റെഡിയായി...

ഇന്നാണ് ഫസ്റ്റ് ഡേ.... ഒരുദിവസം വൈകി ജോയിൻ ചെയ്യാൻ ആയിരുന്നു തീരുമാനമെങ്കിലും നേരത്തേ എത്തിയത്കൊണ്ട് ഇന്ന് തന്നെ പോവാൻ തീരുമാനിച്ചു...

അഡ്മിഷന്റെ കാര്യമൊക്കെ ആദ്യം തന്നെ ബാലു അങ്കിൾ റെഡിയാക്കി വച്ചിരുന്നു......അയാൾ ഈ നാട്ടിലേ വലിയ ആരോ ആണെന്ന് തോന്നുന്നു....

ഞാൻ രാഹുലിനെയും സച്ചിനേയും വിളിച്ച് ഇന്ന് തന്നെ കോളേജിൽ പോവാം എന്ന് പറഞ്ഞു...

ആദ്യമൊക്കെ ഓരോന്ന് പറഞ്ഞ് ഒഴിവാകാൻ നോക്കിയെങ്കിലും... രണ്ട് തെറിക്കൂടെ വിളിച്ചപ്പോൾ മനസ്സില്ല മനസോടെയാണെങ്കിലും അവർ അതിനു സമ്മതിച്ചു....

അവർ മൊത്തത്തിൽ ഒന്ന് റെഡിയായി വന്നപ്പോൾ സമയം എട്ട് കഴിഞ്ഞിരുന്നു...

"എങ്ങനെ പോവും നിനക്ക് വഴിയറിയോ.... "

ഞാൻ രാഹുലിനോട് ചോദിച്ചു...

ഇന്നലെ വഴിയാറിയാതെ തെണ്ടിച്ചതും മനസ്സിൽ വച്ചാണ് ഞാൻ അത് ചോദിച്ചത്.....

"ആ ബസിൽ കേറിയിട്ട് കോളേജിന്റെ അവിടെ നിർത്താൻ പറഞ്ഞാൽ മതി.., നിർത്തിക്കോളും... "

അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു....

അവനേ വിശ്വസിക്കുക എന്നല്ലാതെ അവിടെയും വേറൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല...

ഞങ്ങൾ മൂന്ന് പേരും വീട്ടിൽ നിന്നും ഇറങ്ങിയതും ബാക്കിൽ നിന്നും ഒരു വിളി വന്നു..

"ഓയ്..... ഒന്ന് നിന്നേ...."

ഓഹ് നശിപ്പിച്ചു.... 😐

തിരിഞ്ഞു നോക്കിയപ്പോൾ ബാലു അങ്കിൾ ആണ്...

ഒരു

💬 Comments

View all comments