0%

Chapter Title : നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]

കയ്യിൽ നിന്നും ഫോൺ വാങ്ങി പരിശോധിക്കുകയായിരുന്നു....

അവളുടെ വീഡിയോ അല്ലെങ്കിൽ ഫോട്ടോ എടുത്തോ എന്ന് നോക്കുകയാണോ...

ഇവൾ ഞാൻ അത്രക്ക് വലിയ ചെറ്റയാണ് എന്നാണോ വിചാരിച്ചു വച്ചിരിക്കുന്നത്...

അവളുടെ ആ പ്രവൃത്തി എനിക്കത്ര പറ്റിയില്ല... മനസ്സിൽ പോലും കാണാത്ത കാര്യത്തിനാണ് അവൾ ഈ കിടന്ന് കാട്ടികൂട്ടുന്നതെല്ലാം....

അത്യാവശ്യം ദേഷ്യത്തിൽ തന്നെ ഞാൻ അവളുടെ കയ്യിൽ നിന്നും എന്റെ ഫോൺ തട്ടി പറിച്ചു വാങ്ങി...

"അതേയ് നീ എന്നേ പറ്റി എന്ത് വിചാരിച്ചു വച്ചിരിക്കുന്നു എന്നെനിക്കറിയില്ല... പക്ഷേ ഞാൻ നീ കരുതുന്ന പോലെയൊരു ചെറ്റയല്ല.... നിന്റെ ഫോട്ടോ എടുത്ത് സുഖിക്കണ്ട കാര്യമൊന്നും എനിക്കില്ല...."

ഞാൻ ഒന്നും നോക്കാതെ അപ്പോൾ വായിൽ വന്നത് വിളിച്ചു പറഞ്ഞു...

"അത് ശരിയാ നീ ഞാൻ വിചാരിച്ചതിലും വലിയ ചെറ്റയാണ്... അത് നിന്റെ ഫോൺ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി... കഷ്ട്ടം...."

പുച്ഛത്തിന്റെ എക്സ്ട്രീം ഭാവം മുഖത്ത് വരുത്തികൊണ്ടവൾ പറഞ്ഞു..

ശേഷം ചവിട്ടി കുലുക്കി എന്റെ മുന്നിൽ നിന്നും പോവുകയും ചെയ്തു.....

ഞാൻ കാണാത്ത എന്താ അവൾ കണ്ടത് എന്നെനിക്കും അറിയണമായിരുന്നു

അറിയാനായി അവൾ തന്ന എന്റെ ഫോണിലേക്ക് ഞാൻ അതേപാടെ നോക്കി...

😳

അടിപൊളി ഇതിന്റെ കൂടേ കുറവേ ഉണ്ടായിരുന്നുള്ളു...

ഞാൻ നോക്കിയപ്പോൾ കാണുന്നത് കൃതിക എനിക്ക് അയച്ചു തന്ന കമ്പി ഫോട്ടോയാണ്..

പൂർണ നഗ്നയല്ലെങ്കിലും ഒരു ബ്രായും പാന്റിസും മാത്രമേ അവളുടെ ശരീരത്തിലുള്ളു....

സാധാരണ ഞാൻ ഇതെല്ലാം ഞാൻ കണ്ടിട്ട് കളയാറോ അല്ലെങ്കിൽ സൂക്ഷിച്ച് വയ്ക്കാറോ ആണ് പതിവ്...എന്നാൽ ഇന്നലെ മുതൽ അതിനൊന്നും നേരമുണ്ടായിരുന്നില്ല....

ചുരുക്കി പറഞ്ഞാൽ ഇതെല്ലാം ആദ്യം കാണാൻ ഭാഗ്യമുണ്ടായത്

💬 Comments

View all comments