Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]
മുറിയോടുള്ള പ്രേമം കൊണ്ടുന്നുമായിരുന്നില്ല.... എന്തോ ഇനി ഇതും പറഞ്ഞ് ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്നൊരു തോന്നൽ...
വീണ്ടും അവൻ കുറേ നിർബന്ധിക്കാൻ ശ്രമിച്ചെങ്കിലും എന്റെ വാശി കാരണം അവൻ അത് നിർത്തി....
പിന്നീടങ്ങോട്ട് കുറച്ചു മണിക്കൂർ ഗെയിം കളി തന്നെയായിരുന്നു....
നിധി വന്ന് കഴിക്കാൻ വിളിച്ചപ്പോഴാണ് നിർത്തിയത്....
വിശപ്പില്ലാത്തതുകൊണ്ട് ഞാൻ പോയില്ല അവർ മൂന്ന് പേരും പോയി....
വീണ്ടും ഞാൻ റൂമിൽ ഒറ്റക്കായി..
അപ്പോഴാണ് ആമി രാവിലേ തന്ന ബുക്കിന്റെ കാര്യം എനിക്ക് ഓർമ വന്നത്...
ഞാൻ അത് ബാഗിൽ നിന്നും എടുത്തു...
ഹോ എന്തൊരു വലുപ്പവും കനവുമാണ് ഇതിന്...
ഇത് ഉണ്ടാക്കിയവനേ ഒക്കെ സമ്മതിക്കണം...
വായിക്കാനാണ് ബുക്ക് എടുത്തതെങ്കിലും അതിന്റെ വലുപ്പവും കാര്യങ്ങളും ഒക്കെ കണ്ടപ്പോൾ ആവേശം തനിയേ പോയി...
ഞാൻ പേജുകൾ വളരേ വേഗത്തിൽ ഒന്ന് ഓടിച്ചു....
ആദ്യത്തെ പേജുകളിൽ ടൈപ്പ് ചെയ്ത അക്ഷരങ്ങൾ കാണാം പിന്നീടത് വെറും ബ്ലാങ്ക് പേജുകൾ ആയി വീണ്ടും മറച്ചു നോക്കിയപ്പോൾ അതിൽ ഒരാളുടെ കൈക്ഷരങ്ങൾ കൊണ്ട് എഴുതിയ വരികളും ചിത്രങ്ങളും കാണമെന്നായി...
ഇതെന്താ ഇങ്ങനെയൊക്കെ...
ഞാൻ അതിലുള്ള ഒരു കാര്യങ്ങളും വായിച്ചു നോക്കാൻ പോയില്ല...
കാണുമ്പോൾ തന്നെ പ്രാന്ത് പിടിക്കുന്നു...
എന്തായാലും എടുത്തതല്ലേ അവസാനത്തെ പേജ് എങ്കിലും വായിച്ചു നോക്കാം...
അങ്ങനെ ഞാൻ അവസാനത്തെ പേജ് എടുത്തു...
അതിലും കയക്ഷരങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്....
പക്ഷേ മുഴുനീള പാരഗ്രാഫ് അല്ല....
ഒന്നോ രണ്ടോ വരിയിൽ അവസാനിപ്പിച്ചിട്ടുണ്ട്....
പക്ഷേ എന്തൊരു വൃത്തികെട്ട കൈയക്ഷരമാണിത് ഇതൊക്കെ വായിക്കാൻ സാധിക്കുമോ..... 😐
ഞാൻ അതിലേക്ക് കുറേ നേരം നോക്കി അവസാനം വായിച്ചെടുത്തു. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയായിരുന്നു...
"നിങ്ങൾ ഈ ബുക്ക് വായിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾ അവരെയെല്ലാം സ്വാതന്ത്രരാക്കിയിരിക്കുന്നു...അവർ നിങ്ങളേ തേടി അവർ വരും......."
പെട്ടന്നാണ് ഡോറിൽ ശക്തമായി രണ്ടു തട്ട് ഞാൻ കേൾക്കുന്നത്.....
മൈര് ഇത്ര വേഗം വന്നോ.... 😐
ഞാൻ വാതിലിനടുത്തേക്ക് നടന്നു... തണുത്ത കാറ്റും കുറുക്കൻമാരുടെ ഓരിയിടലും കൂടേ കേട്ടതോടെ
ഒരു നിമിഷം ഞാൻപോലും ചിന്തിച്ചു വാതിൽ തുറക്കണോ വേണ്ടയോ എന്ന്....
അവസാനം വാതിൽ തുറന്നു....
മുന്നിൽ കാണുന്നത് നിധിയേയായിരുന്നു....
ഇവൾ എന്താ
💬 Comments
View all comments