Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]
രണ്ടോ വരിയിൽ അവസാനിപ്പിച്ചിട്ടുണ്ട്....
പക്ഷേ എന്തൊരു വൃത്തികെട്ട കൈയക്ഷരമാണിത് ഇതൊക്കെ വായിക്കാൻ സാധിക്കുമോ..... 😐
ഞാൻ അതിലേക്ക് കുറേ നേരം നോക്കി അവസാനം വായിച്ചെടുത്തു. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയായിരുന്നു...
"നിങ്ങൾ ഈ ബുക്ക് വായിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾ അവരെയെല്ലാം സ്വാതന്ത്രരാക്കിയിരിക്കുന്നു...അവർ നിങ്ങളേ തേടി അവർ വരും......."
പെട്ടന്നാണ് ഡോറിൽ ശക്തമായി രണ്ടു തട്ട് ഞാൻ കേൾക്കുന്നത്.....
മൈര് ഇത്ര വേഗം വന്നോ.... 😐
ഞാൻ വാതിലിനടുത്തേക്ക് നടന്നു... തണുത്ത കാറ്റും കുറുക്കൻമാരുടെ ഓരിയിടലും കൂടേ കേട്ടതോടെ
ഒരു നിമിഷം ഞാൻപോലും ചിന്തിച്ചു വാതിൽ തുറക്കണോ വേണ്ടയോ എന്ന്....
അവസാനം വാതിൽ തുറന്നു....
മുന്നിൽ കാണുന്നത് നിധിയേയായിരുന്നു....
ഇവൾ എന്താ ഈ നേരത്ത്.....
"എന്തേ... "
ഞാൻ എന്റെ ഒരു പിരികം ഉയർത്തികൊണ്ട് ചോദിച്ചു....
പക്ഷേ അവൾ അതിനു മറുപടി പറയാതെ എന്നേ തള്ളി മാറ്റി അകത്തേക്ക് കയറി...
ശേഷം മുറിയാകെ ഒന്ന് നോക്കി......
ആരോട് ചോദിച്ചിട്ട് കയറി എന്ന് ചോദിക്കാൻ സാധിക്കില്ലല്ലോ. കാരണം ഇതവളുടെ വീടല്ലേ....
അതുകൊണ്ട് തന്നെ അവളേ നോക്കി നിൽക്കുകയല്ലാതെ എനിക്ക് ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല....
"ആമി തന്ന ബുക്ക് എവിടേ.... "
അവൾ എന്നോട് ചോദിച്ചു....
ഓ അപ്പോ അതാണ് കാര്യം.....
"അത് നിനക്ക് തരേണ്ട കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.... അതുകൊണ്ട് വേറൊന്നും പറയാനില്ലെങ്കിൽ പുറത്തു പോ എനിക്ക് ഉറങ്ങണം...."
ഞാനിത് പറഞ്ഞപ്പോൾ അവളുടെ മുഖം ശ്രദ്ധിച്ചായിരുന്നു....മുമ്പത്തേ പോലെയല്ല അവൾ ഒന്ന് ഒതുങ്ങിയിട്ടുണ്ട്....
അങ്ങനെവരാൻ വഴിയില്ലല്ലോ....
ആ എന്തായാലും ഞാൻ വായിച്ചില്ലെങ്കിലും ഇവൾക്ക് ഈ ബുക്ക് കൊടുക്കുന്ന പ്രശ്നമില്ല...
ശേഷം
💬 Comments
View all comments