Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]
ദിവാൻ കോട്ടിൽ ഇരുന്ന ബുക്ക്, അവൾ കാൺകേ തന്നെ ഞാൻ എടുത്ത് അലമാരയിൽ വച്ചു..
ശേഷം ചാവികൊണ്ട് ലോക്ക് ചെയ്യാൻ നിന്നതും പെട്ടെന്നെന്റെ മനസ്സിൽ ഒരു ഐഡിയ തോന്നി...
ഞാൻ അലമാരയിൽ നിന്നും ആ ബുക്ക് എടുത്ത് അവളുടെ അടുത്തേക്ക് നടന്നു....
"ശരി ഞാൻ ഈ ബുക്ക് നിനക്ക് തരാം.ബട്ട് വിത്ത് വൺ കണ്ടീഷൻ..."
അവൾ എന്റെ കണ്ണുകളിലേക്ക് ചോദ്യഭാവേന നോക്കി.....
"നീ അടിച്ച ഈ കവിൾ നിനക്ക് ഓർമ്മയുണ്ടോ..., ഒന്നല്ലെങ്കിൽ നീയെനിക്ക് ഇവിടേ ഒരുമ്മ തരണം അല്ലെങ്കിൽ എനിക്കടിക്കാനായി നിന്റെ ഒരു കവിൾ എന്റെ മുന്നിൽ നീട്ടി തരണം...."
അടി കിട്ടിയ കവിൾ തോറ്റുകാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു....
ഇത് രണ്ടും അവൾ സമ്മതിക്കില്ല എന്ന പൂർണ വിശ്വാസം എനിക്കുണ്ടായിരുന്നു... എന്നാലും അപ്പോൾ മനസ്സിൽ തോന്നിയത് ഞാൻ അവളോട് പറഞ്ഞു...
വിചാരിച്ചപോലെതന്നെ സംഭവിച്ചു അവൾ ഒരക്ഷരം മിണ്ടിയില്ല...
ഞാൻ അവളേ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ച ശേഷം വീണ്ടും അലമാരയുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങി...
"നിൽക്ക്.... "
പ്രതീക്ഷിക്കാത്ത ഒരു വിളി ബാക്കിൽ നിന്നും വന്നു....
ഞാൻ തിരിഞ്ഞു നോക്കി...
അപ്പോഴേക്കും അവൾ എന്റെ അടുത്തെത്തിയിരുന്നു....
"നിന്നേ ഒക്കെ ഉമ്മവക്കുന്നതിലും നല്ലത് ചാവുന്നതാ അതുകൊണ്ട് വേഗം എന്നേ അടിച്ചിട്ട് ആ ബുക്ക് തരാൻ നോക്ക്"
അവളുടെ ഉറച്ച വാക്കുകൾ ഒരു ഞെട്ടലോടെ ഞാൻ കേട്ടു നിന്നു....
ഞാൻ ബുക്ക് ഒരു സ്ഥലത്ത് വച്ചു
ഇവൾടെ അഹങ്കാരം ഇന്ന് തന്നെ തീർത്ത് കൊടുക്കണം...
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.... ഒരു തരി പേടിയെനിക്ക് അവയിൽ കാണാൻ കഴിഞ്ഞില്ല...
ഞാൻ
💬 Comments
View all comments