0%

Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

കാലിൽ എന്തോ തടഞ്ഞത്. താഴേക്ക് നോക്കിയപ്പോൾ അതൊരു കയറാണ്...

അതിനെ നോക്കി പോയപ്പോൾ അത് കട്ടിലിന്റെ ഒരു കാലിൽ കെട്ടിയിരിക്കുന്നത് കണ്ടു...

അതിന്റെ മറ്റേ അറ്റം പോയിരിക്കുന്നത് ജനലിന്റെ പുറത്തേക്കാണ്...

ഞാൻ വേഗം ജനലിലൂടെ അടിയിലോട്ട് നോക്കി...

😳

അമ്പടി നീയാള് കൊള്ളാലോ......

ആ കയറിന്റെ അറ്റം അങ്ങ് അടി വരെയുണ്ട്...

ജനലിൽ കമ്പി ഇല്ലാത്തതുകൊണ്ട് തന്നെ ആർക്കും ഇതിലൂടെ പുറത്തേക്ക് കടക്കാം എന്നാലും ഇത്ര ഉയരം അതും ഈ കയറും പിടിച്ച് ഇറങ്ങണം എന്ന് വച്ചാൽ ഇവൾ നിസാരകാരിയല്ല..

വല്ല കള്ള വെടിക്കും പോയതാവും...

ഇവളേ തല്ലിയതും വിചാരിച്ച് ഞാൻ എന്റെ ഉറക്കം കളഞ്ഞല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ ഒരു പുച്ഛം തോന്നി....

തിരിച്ചു എന്റെ റൂമിലേക്ക് തന്നെ പോവാൻ നിന്നപ്പോഴാണ് പുറത്തു നിന്നും ഞാൻ ഒരു ശബ്ദം കേൾക്കുന്നത്..

ഞാൻ വീണ്ടും തല പുറത്തേക്കിട്ട് മൊത്തത്തിൽ വീടും പരിസരവും ഒന്ന് നോക്കി....

പക്ഷേ ഒന്നും കാണാൻ സാധിച്ചില്ല...

വീണ്ടും തിരിച്ചു പോവാൻ നിന്നതും ഞാൻ എന്തോ ഒരു ശബ്ദം വീണ്ടും കേട്ടു....

മൈര്....

ഏത് നായിന്റെ മോനാണാവോ....

ഞാൻ വീണ്ടും പുറത്തേക്ക് നോക്കി... വീടിന്റെ പരിസരത്ത് വീണ്ടും ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും

കുറച്ചു മാറി പുല്ലുകൾക്കിടയിൽ ഒരു രൂപം ഞാൻ കണ്ടു.....

അതെന്നെ തന്നെ നോക്കി നിൽക്കുകയാണ്...

ഏത് നായിന്റെ മോനാടാ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവസരം നല്ലതല്ലാത്തതുകൊണ്ട് മിണ്ടിയില്ല...

അത്യാവശ്യം ദൂരമുള്ളത് കൊണ്ടും രാത്രിയായതുകൊണ്ട് കൂടുതലൊന്നും വ്യക്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു കാര്യം എനിക്ക് മനസ്സിലായി...

അയാൾക്ക് നല്ല മസിലും ഉയരവുമുണ്ട്...

പക്ഷേ തല

💬 Comments

View all comments