0%

Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

മാത്രം....

പക്ഷേ ഇവളേ കണ്ടാലറിയാം പാവമാണ്...

എന്ത് പറഞ്ഞ് സംസാരിക്കാൻ തുടങ്ങും എന്നോർത്തിരിക്കുമ്പോൾ ആയിരുന്നു നിധിയുടെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നത്...

"ആ ബുക്ക്‌ നിധിക്ക് കൊടുക്കാതെ ജീവിതത്തിൽ ആദ്യമായി കണ്ട എനിക്ക് തന്നതിന്റെ കാരണമെന്താ...."

ഞാൻ അവളോട് ചോദിച്ചു.....

പക്ഷേ അവൾ എന്റെ മുഖത്തേക്ക് നോക്കിയില്ല..

മൈര് കേട്ടുകാണില്ലേ ഇനി....

വീണ്ടും ചോദിക്കാനുള്ള മൂടും പോയി.... 😐

"എനിക്കവളെ ഇഷ്ട്ടമല്ല..... "

അടുത്തത് എന്ത് ചോദിക്കും എന്നോർത്ത് നഖം കടിച്ചിരിക്കുമ്പോൾ ആയിരുന്നു അവൾ എന്റെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞത്....

കൊള്ളാം എനിക്ക് പറ്റിയ കുട്ടി തന്നെ...

ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലോ.... 😌

"അതെന്താ...."

അവരുടെ ശത്രുതയേ കുറിച്ചറിയാൻ എന്റെ മനസ്സു വെമ്പി.....

"ആ രണ്ടാളും ഇവിടേ ഇരിക്കുന്നുണ്ടായിരുന്നോ.... "

പെട്ടെന്നാണ് തോളിൽ ഒരു അടി കിട്ടിയത്...

തിരിഞ്ഞു നോക്കുമ്പോൾ റോസാണ്

ഓ ഇവൾക്ക് വരാൻ കണ്ട സമയം...

"നീയല്ലേടാ വരുന്നില്ല എന്ന് പറഞ്ഞ് ക്ലാസ്സിൽ ഇരുന്നത്... "

ആമിയുടെ അപ്പുറത്തായി ഇരുന്നു എന്നോട് ചോദിച്ചു....

ആമിയുടെ നേരേ വിപരീതമാണ് റോസിന്റെ സ്വഭാവം...

അവൾ പരിജയമുള്ള ആളോട് സംസാരിക്കുന്നത് പോലെയാണ് ഇപ്പോൾ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്....

"ഏയ് അത് ക്ലാസ്സിൽ വേറേ പലതും നടക്കുമ്പോൾ എങ്ങനാ അവിടേ ഒറ്റക്കിരിക്ക അപ്പോൾ ഇങ്ങോട്ട് പോന്നു... "

കൊത്തിയാൽ കൊത്തട്ടേ എന്ന് കരുതി ഒരു ഡബിൾ മീനിങ്ങിലാണ് ഞാൻ അത് അവളോട് പറഞ്ഞത്....

പക്ഷേ അവൾ കൊത്തിയില്ല....

അവൾ ആമിയേ നോക്കി.... എന്താ സംഭവം എന്നുള്ള രീതിയിൽ തല കാണിച്ചു...

ആമി സ്വകാര്യം പറയുന്നതുപോലെ എന്തോ അവളുടെ ചെവിയിൽ പറഞ്ഞു....

ഏഹ് അപ്പോൾ ഇവളും അതു കണ്ടിട്ടുണ്ടായിരുന്നോ അതുകൊണ്ടാണോ വായന നിർത്തി ക്ലാസ്സിൽ നിന്നും പോയത്...

ആമിയുടെ മറുപടി കേട്ട് റോസിന്റെ മുഖം ചുവന്നു വരുന്നത് ഞാൻ കണ്ടു..

അവൾ എന്തായിരിക്കും അവളോട് പറഞ്ഞിട്ടുണ്ടാവുക...

അതിനേ പറ്റി കൂടുതൽ സംസാരം ഉണ്ടാവും എന്ന് കരുതിയെങ്കിലും അങ്ങനെയൊന്നും പിന്നേ ഉണ്ടായില്ല...

പകരം റോസ് ഞങ്ങളെ കുറിച്ചുള്ള എല്ലാവിവരവും ചോദിച്ചറിഞ്ഞു...

എല്ലാ ചോദ്യത്തിനും മറുപടി പറയുമ്പോൾ ആമിയുടെ മുഖത്ത് നോക്കുന്നുണ്ടെങ്കിലും അവൾ ഒന്നും

💬 Comments

View all comments