Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]
പറയാത്തത് എന്നിൽ വലിയ നിരാശ പരത്തി..
പക്ഷേ അതിനേക്കാൾ കൂടുതൽ കൂടുതൽ എന്റെ മനസ്സിനെ അലട്ടിയത് ആമിയുടെ മേലുള്ള റോസിന്റെ പെരുമാറ്റ രീതിയായിരുന്നു....
എന്നോട് ഓരോന്ന് ചോദിക്കുമ്പോഴും റോസിന്റെ കൈകൾ ആമിയുടെ ശരീരത്തിൽ ഒഴുകി നടന്നു...
അവളുടെ മുഖത്ത് ഇടുപ്പിലും തുടയിലും കയ്യിലും... എന്തിന് ചെറുതായി മുലകളിൽ പോലും റോസിന്റെ കൈകൾ പതിഞ്ഞിരുന്നു... 😐
ഇനി ഇവർ ലെസ്ബിയൻസ് വല്ലോം ആണോ... 😳
ഏയ് അങ്ങനെയൊന്നും ആവില്ല... ആമിയേ കണ്ടിട്ട് അങ്ങനെയൊന്നും തോന്നുന്നില്ല....
"എന്നിട്ട് ഞങ്ങടെ നാടൊക്കെ ഇഷ്ട്ടായോ. "
എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് റോസിന്റെ അടുത്ത ചോദ്യമായിരുന്നു...
നാടിനേ പറ്റി ചോദിച്ചപ്പോഴാണ് രാവിലേ വന്ന വഴിയുടെ കാര്യം എനിക്ക് ഓർമ വന്നത്....
"ഈ കോളേജിൽക്ക് വരാൻ മനുഷ്യന്മാർ വരുന്ന വഴിയൊന്നുമില്ലേ.... "
റോസ്:-"അതെന്താ അങ്ങനെ ചോദിച്ചത്.."
ഞാൻ:-"അല്ല രാവിലേ കുറേ വളഞ്ഞും തിരിഞ്ഞും വന്നിട്ടാണ് ഇവിടേ എത്തിയത്..."
റോസ്:-"അപ്പോൾ നിങ്ങൾ ഏതു വഴിയിലൂടെയാണ് വന്നത്..."
അവൾ അതു പറയുമ്പോൾ ആമിയുടെ ദേഹത്ത് നിന്നും കയ്യെടുത്തിട്ടുണ്ടായിരുന്നു..... അതുപോലെ ആമിയുടെ ശ്രദ്ധയും എന്റെ നേർക്ക് വന്നു...
"ഞങ്ങൾ ആ മലയുടെ അടിയിലൂടെയുള്ള രണ്ടു സൈഡിലും വിശാലമായ കാടൊക്കെയുള്ള വഴി ഇല്ലേ അതിലൂടെ..."
ഞാൻ വന്ന വഴി അവർക്ക് വിശദീകരിച്ചു കൊടുത്തു...
എന്നാൽ അതു കേട്ടതും അവർ രണ്ടുപേരും പരസ്പരം മുഖാമുഖം നോക്കി...
ആമിയുടെ ശ്വാസമെടുക്കൽ വർധിച്ചിരുന്നു...
അവളുടെ കണ്ണുകൾ എന്തോ ഓർക്കാൻ ശ്രമിക്കുകയാണ്....
"നിങ്ങൾ എന്തിനാ അതിലൂടെ വന്നേ... ആ വഴി ആരും പോവാറില്ല... "
റോസിന്റെ ശബ്ദം കൂടി വന്നു...
"പക്ഷേ ആ പാൽക്കാരൻ ചേട്ടൻ അതിലൂടെ പോവാനാണല്ലോ പറഞ്ഞത്.... "
റോസ്:-"ഏത് പാൽക്കാരൻ. ഈ മൂന്ന് നാട്ടിലുള്ള ആരോട് ചോദിച്ചാലും ആ വഴിയിലൂടെ പോവാൻ ആരും പറയില്ല...."
"അതെന്താ..."
ഇവർ ഇത്രക്കും പേടിക്കാൻ കാരണമുണ്ടെങ്കിൽ അതെന്താണെന്ന് എനിക്കും അറിയണമായിരുന്നു....
"അത്... അ.. "
റോസ് പറഞ്ഞ് തുടങ്ങിയതും ആമി അവിടുന്ന് എണീച്ചു പോയി...
പോവുന്ന വഴി ആമി അവളുടെ കണ്ണുകൾ തുടക്കുന്നത് ഞാൻ കണ്ടിരുന്നു...
"ആമി നിന്നേ..."
അതും പറഞ്ഞ് റോസും അവളുടെ പിന്നാലേ ഓടി...
💬 Comments
View all comments