0%

Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

"എടി പറഞ്ഞിട്ട് പോ.... "

ആമിയുടെ പിന്നാലേ ഓടുന്ന റോസിനോടായി ഞാൻ വീണ്ടും ചോദിച്ചു...

അതു കേട്ടതും അവൾ ദൃതിയിൽ എന്റെ അടുത്തേക്ക് വീണ്ടും വന്നു..

ശേഷം...

"ഇന്ന് വന്നത് വന്നു ഇനി മേലാൽ ആ വഴി പോവരുത്.പ്രത്യേകിച്ച് രാത്രി ഒരിക്കലും പോവരുത്..... അതിലൂടെ രാത്രി പോയവരിൽ ഭൂരിഭാഗം പേരും ഇന്ന് ജീവനോടെയില്ല.... "

"അവർക്കൊക്കെ എന്ത് സംഭവിച്ചു "

"അവരെയൊക്കെ ചെന്നായ മനുഷ്യൻ പിടിച്ചു...."

അതും പറഞ്ഞുകൊണ്ടവൾ വീണ്ടും ആമിയുടെ പിന്നാലേയായി പോയി...

ചെന്നായ മനുഷ്യനോ അതെന്ത് മൈര്....

അവൾ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും കൂടുതലൊന്നും ഞാൻ ചോദിക്കാൻ പോയില്ല...

പിന്നീട് ആ ദിവസം കാര്യമായി ഒന്നുതന്നെ ഉണ്ടായില്ല...

ആദ്യത്തെ ദിവസം ആയതുകൊണ്ട് ക്ലസ്സും ഉണ്ടായില്ല...

തിരിച്ചു വരുമ്പോൾ ഞങ്ങൾ മെയിൻ റോഡിലൂടെ ഉള്ള വഴിയിലൂടെയായിരുന്നു പോന്നത്....ഒപ്പം വഴി കാണിക്കാൻ ഒരു സ്കൂട്ടിയിൽ ആമിയും റോസും കൂടേ ഉണ്ടായിരുന്നു...

ആമി ഇടക്ക് ഒന്ന് നേർത്ത പുഞ്ചിരി തരും എന്നല്ലാതെ വേറേ ഒന്നും തന്നെ സംഭവിച്ചില്ല....

വന്നതിനേക്കാൾ വേഗത്തിൽ ഞങ്ങൾക്ക് തിരിച്ചു വരാൻ സാധിച്ചു...ഒപ്പം ആമിയുടെയും റോസിന്റെയും വീടും കാണാൻ സാധിച്ചു....

റോസിന്റെയും നിധിയുടെയും വീടുകൾ ഒരേപോലെയാണെങ്കിലും ആമിയുടെ വീട് അതൊരുന്നന്നര വീടായിരുന്നു...

അവളുടെ വീടും പരിസരവും ബാക്കിയുള്ള വീടുകളെ അപേക്ഷിച്ചു കുറച്ച് മോഡേൺ ടച്ച്‌ ഉള്ളതായിരുന്നു. മുറ്റത്ത് പഴയ കാറുകൾക്ക് പകരം നല്ല വിലപിടിപ്പുള്ള പുതിയ കാറുകളും...

ഈ നാട്ടിൽ ദരിദ്രർ ഒന്നുമില്ലേ.... 🤔

എന്തായാലും ഞങ്ങൾ താമസിക്കുന്ന വീട്ടിൽനിന്നും ഒരു പത്തു മിനിറ്റ് ദൂരം മാത്രമേ അവരുടെ രണ്ടുപേരുടെയും വീട്ടിലേക്കുള്ളൂ....

ഭാവിയിൽ ആവശ്യം വന്നാലോ എന്ന് കരുതി ആ വീടുകളും വഴികളും വളരേ വ്യക്തമായി തന്നെ എന്റെ മനസ്സിൽ ഞാൻ പതിപ്പിച്ചു...

ഞങ്ങൾ വീടിന്റെ മുറ്റത്തേക്ക് കയറുമ്പോൾ അവിടെ ഒരു ജനക്കൂട്ടം ഞങ്ങൾ കണ്ടു...

ഇനി ആ മുത്തശ്ശിയെങ്ങാനും വടിയായോ...

അങ്ങനെയാണെങ്കിൽ ആ നിധി അതും എന്റെ തലയിൽ ചാർത്തി തരും...

വണ്ടി പാർക്ക്‌ ചെയ്തു ഞങ്ങൾ വീടിന്റെ മുന്നിലേക്ക് നടന്നു....

വീടിന്റെ തിണ്ണയിൽ ബാലു അങ്കിളും പിന്നേ നാട്ടിലെ വലിയവർ എന്ന് തോന്നിക്കുന്ന കുറച്ചു മധ്യവയസൻമാരും

💬 Comments

View all comments