0%

Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

കിളവന്മാരും ഓക്കേ ഉണ്ട്...

ചായയും പലഹാരവും കഴിച്ചു കൊണ്ട് അവർ എന്തോ സംസാരിക്കുകയായിരുന്നു...

"ബാല ഇത്തവണയെങ്കിലും ദീപം തെളിയിക്കാനുള്ള അവസരം നമ്മുക്ക് സ്വന്തമാക്കണം..... "

ഏതോ ഒരുത്തൻ മൊഴിഞ്ഞു...

"അതേ ബാലേട്ടാ എന്റെ മനസ്സു പറയുന്നു ഇത്തവണ ആ ഭാഗ്യം നമ്മളേ തേടി വരും എന്ന്... "

വേറൊരുത്തനും അതിന് ചുക്കാൻ പിടിച്ചു...

ഇവർ പറയുന്നത് ഈ മൂന്ന് ഗ്രാമങ്ങളും തമ്മിലുള്ള മത്സരങ്ങളേ പറ്റിയാണോ....

രാഹുൽ ട്രെയിനിൽ വച്ച് എന്തോ പറഞ്ഞത് ഓർമ്മയുണ്ടെങ്കിലും പൂർണമായും ഓർത്തെടുക്കാൻ പറ്റുന്നില്ല...

ആ എന്തെങ്കിലും ആവട്ടെ ഞാൻ ഇതൊക്കെ എന്തിന് ശ്രദ്ധിക്കണം....

ഞങ്ങൾ അവരുടെ മുന്നിലൂടെ അകത്തേക്ക് പോവാൻ നിന്നതും ബാലു അങ്കിളിന്റെ വിളിയെത്തി...

"ഒന്ന് നിൽക്കൂ...."

ഞാൻ തിരിഞ്ഞു നോക്കി...

പുള്ളിക്കാരന്റെ മുഖത്ത് വളരെയധികം ഗൗരവം കാണാം പക്ഷേ അതു കണ്ടിട്ട് ചിരിയാണ് വരുന്നത് എന്ന് ഞാൻ ഇയാളെ പറഞ്ഞ് എങ്ങനെ മനസ്സിലാക്കും... 😐

"എന്താ മാമ... "

രാഹുൽ അയാളോട് ചോദിച്ചു...

"നിങ്ങൾക്ക് എന്തൊക്കെ കളിയറിയാം... "

പെട്ടെന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം....

അതു കേട്ടതും രാഹുലിന്റെയും സച്ചിന്റെയും മുഖത്ത് ചെറുതായി നാണം വന്നു...

"അത് അങ്കിളേ ഈ കളിയെന്നൊക്കെ പറയുമ്പോ....? "

സച്ചിൻ ചിരിച്ചുകൊണ്ട് ഒരു ചോദ്യഭാവേന ചോദിച്ചു...

കുറച്ചു ബുദ്ധിയുള്ളവർ ആയിരുന്നെങ്കിൽ അവൻ പറഞ്ഞതിന്റെ ഉദ്ദേഷശുദ്ധി മനസിലാവുമായിരുന്നു...

"നിങ്ങൾക്ക് ക്രിക്കറ്റ്‌ ഒക്കെ കളിക്കാനറിയുമോ... "

ഒരു കാരണവർ വളരേ ഉച്ചത്തിൽ ചോദിച്ചു...

മൈര് ചെവി അടിച്ചു പോയി.....😐

സാധാരണ കേൾവി കുറവ് ഉള്ളവരാണ് പരിസര ബോധം മറന്ന് ഉച്ചത്തിൽ സംസാരിക്കുക..

ഇയാളും അതുപോലെയായിരിക്കണം....

"ക്രിക്കറ്റ്‌ ഒക്കേ ഞങ്ങൾക്ക് കളിക്കാനറിയാം.... "

പാവം തോന്നിയ ഞാൻ അയാൾ പറഞ്ഞ അതേ സൗണ്ടിൽ പറഞ്ഞു....

"ഒന്ന് പതുക്കേ പറ ന്റ കുട്ട്യേ എന്റെ ചെവി അടിച്ചു പോയി.... "

ആ ഇപ്പോ എങ്ങനെ ഇരിക്കുണു.... 😐

സച്ചിനേയും രാഹുലിനെയും നോക്കിയപ്പോൾ അവർ ചിരിയടക്കാൻ പാടു പെടുകയാണ്...

പോയി പോയി എവിടേ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ.... 😐

"എന്ന പിന്നേ ഇവരേ ടീമിലോട്ടങ് ഇറക്കാം ലേ..."

ബാലു അങ്കിൾ

💬 Comments

View all comments