Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]
വീടായിരുന്നു...
അവളുടെ വീടും പരിസരവും ബാക്കിയുള്ള വീടുകളെ അപേക്ഷിച്ചു കുറച്ച് മോഡേൺ ടച്ച് ഉള്ളതായിരുന്നു. മുറ്റത്ത് പഴയ കാറുകൾക്ക് പകരം നല്ല വിലപിടിപ്പുള്ള പുതിയ കാറുകളും...
ഈ നാട്ടിൽ ദരിദ്രർ ഒന്നുമില്ലേ.... 🤔
എന്തായാലും ഞങ്ങൾ താമസിക്കുന്ന വീട്ടിൽനിന്നും ഒരു പത്തു മിനിറ്റ് ദൂരം മാത്രമേ അവരുടെ രണ്ടുപേരുടെയും വീട്ടിലേക്കുള്ളൂ....
ഭാവിയിൽ ആവശ്യം വന്നാലോ എന്ന് കരുതി ആ വീടുകളും വഴികളും വളരേ വ്യക്തമായി തന്നെ എന്റെ മനസ്സിൽ ഞാൻ പതിപ്പിച്ചു...
ഞങ്ങൾ വീടിന്റെ മുറ്റത്തേക്ക് കയറുമ്പോൾ അവിടെ ഒരു ജനക്കൂട്ടം ഞങ്ങൾ കണ്ടു...
ഇനി ആ മുത്തശ്ശിയെങ്ങാനും വടിയായോ...
അങ്ങനെയാണെങ്കിൽ ആ നിധി അതും എന്റെ തലയിൽ ചാർത്തി തരും...
വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ വീടിന്റെ മുന്നിലേക്ക് നടന്നു....
വീടിന്റെ തിണ്ണയിൽ ബാലു അങ്കിളും പിന്നേ നാട്ടിലെ വലിയവർ എന്ന് തോന്നിക്കുന്ന കുറച്ചു മധ്യവയസൻമാരും കിളവന്മാരും ഓക്കേ ഉണ്ട്...
ചായയും പലഹാരവും കഴിച്ചു കൊണ്ട് അവർ എന്തോ സംസാരിക്കുകയായിരുന്നു...
"ബാല ഇത്തവണയെങ്കിലും ദീപം തെളിയിക്കാനുള്ള അവസരം നമ്മുക്ക് സ്വന്തമാക്കണം..... "
ഏതോ ഒരുത്തൻ മൊഴിഞ്ഞു...
"അതേ ബാലേട്ടാ എന്റെ മനസ്സു പറയുന്നു ഇത്തവണ ആ ഭാഗ്യം നമ്മളേ തേടി വരും എന്ന്... "
വേറൊരുത്തനും അതിന് ചുക്കാൻ പിടിച്ചു...
ഇവർ പറയുന്നത് ഈ മൂന്ന് ഗ്രാമങ്ങളും തമ്മിലുള്ള മത്സരങ്ങളേ പറ്റിയാണോ....
രാഹുൽ ട്രെയിനിൽ വച്ച് എന്തോ പറഞ്ഞത് ഓർമ്മയുണ്ടെങ്കിലും പൂർണമായും ഓർത്തെടുക്കാൻ പറ്റുന്നില്ല...
ആ എന്തെങ്കിലും ആവട്ടെ ഞാൻ ഇതൊക്കെ എന്തിന് ശ്രദ്ധിക്കണം....
ഞങ്ങൾ അവരുടെ മുന്നിലൂടെ അകത്തേക്ക് പോവാൻ നിന്നതും ബാലു അങ്കിളിന്റെ
💬 Comments
View all comments