Chapter Title : നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]
പറയുന്നത്.... 😵💫"
ഞാൻ രാഹുലിനോട് ചോദിച്ചു....
"ആാാ...... "
എന്നേ നോക്കി രാഹുലും കൈ മലർത്തി....
"കണ്ണടിച്ച് പൊട്ടിക്കും മൈരേ മര്യാദക്ക് മുമ്പിൽ നിന്നും മാറിക്കോ... "
ഞാൻ സച്ചിനോട് പറഞ്ഞു...
ഇതിൽ നിന്നും എങ്ങനെ ഒഴിവാവാം എന്ന് നോക്കുമ്പോളാണ് അവന്റെ ഒരു കഥാ പ്രസംഗം
സച്ചിൻ :-"എടാ ആളാവാൻ പറ്റിയ ചാൻസ് ആണ് ഞാൻ എന്തായാലും ഇറങ്ങും നീയൊക്കെ എന്ത് വേണേൽ ചെയ്തോ... "
സച്ചിൻ ഉറച്ച തീരുമാനത്തോടെയാണ് അതു പറഞ്ഞത്... കാരണം അവനൊരു ക്രിക്കറ്റ് പ്രാന്തനാണ്....ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ കഴിവുള്ള ഒരു ഓൾറൗണ്ടർ കഴിവേറി....
ഞാൻ:-"അതു തന്നെയാണ് എനിക്കും പറയാനുള്ളത് നീയൊക്കെ എന്തുവേണേലും ചെയ്തോ. ഞാൻ എന്തായാലും ഇല്ല...."
രാഹുൽ :-"ഞാനും.... എനിക്കും വയ്യ വെറുതേ നാണം കെടാൻ... ആ തട്ടമിട്ട പെണ്ണൊക്കെ ബാറ്റ് വീശിയപ്പോൾ ഗാലറിയിൽ ഇരുന്ന എനിക്ക് വരേ കാറ്റ് കിട്ടി..... അതുപോലെയുള്ള ടീമിന്റെ കൂടേ ഒന്നും കളിച്ച് തോൽക്കാൻ ഈ രാഹുലിനേ കിട്ടില്ല..."
രാഹുൽ ആരോടെന്നില്ലാതെ പറഞ്ഞു നടന്നു...
എന്നാൽ തട്ടമെന്ന് കേട്ടതും എന്റെ കാലുകൾ നിന്നു...
"ഏത് തട്ടമിട്ട പെണ്ണ്.... "
ഞാൻ രാഹുലിനോട് ചോദിച്ചു...
"എടാ നിന്റെ ബെഞ്ചിൽ ഇരിക്കുന്ന ഒരുത്തി ഇല്ലേ കാണാനൊക്കെ നല്ല ഭംഗിയായിട്ട് അവള്...... അവളെ ആദ്യം കണ്ടപ്പോൾ തന്നെ കണ്ടു മറന്ന ഒരു പരിജയം തോന്നിയതാ.... പിന്നേ ഓർമ്മ വന്നപ്പോഴല്ലേ മനസ്സിലായത്... ഇവളാണ് അവളെന്ന്.... "
രാഹുൽ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി....
ഞാൻ-:"അല്ലെങ്കിലും സച്ചിൻ പറഞ്ഞതാണതതിന്റെ ശരി.... നമ്മുക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കാം... ഈ നാടിന്റെ വിധി നമ്മുക്ക് മാറ്റി കുറിക്കാം...."
ഓന്ത് നിറം മാറുന്നത് പോലേ ഞാൻ എന്റെ സ്വഭാവം മാറ്റി....
കാരണം പ്രത്യേകിച്ച് പറയണ്ടല്ലോ....😌
രാഹുൽ:-"നീയൊക്കെ എന്തോ വേണേൽ ചെയ്യ് ഞാൻ എന്തായാലും ഇല്ല... രണ്ടിന്റെയും ഇളക്കം ഒക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്... നീയൊക്കെ അനുഭവിക്കുമ്പോഴേ പഠിക്കു...."
അവൻ തന്ത വൈബിൽ പറഞ്ഞുകൊണ്ട് അവന്റെ റൂമിലേക്ക് പോവാൻ തുനിഞ്ഞു...
പറയുന്നവൻ വല്ല്യ മാന്യൻ.... 😤
ഹാളിൽ നിന്നും ഞങ്ങൾ മൂന്ന് പേരും പരസ്പരം പിരിയാൻ നിന്നപ്പോഴാണ്. ഗീതാന്റി
💬 Comments
View all comments