Chapter Title : നിധിയുടെ കാവൽക്കാരൻ 5 [കാവൽക്കാരൻ]
ഉറപ്പാണ് ഞാൻ ഇപ്പോൾ തന്നെ മറ്റാരേക്കാളും കുറേ പടികൾ മുന്നിലാണ് പക്ഷേ എനിക്കതു പോരാ എനിക്കിനിയും വളരണം...
ട്രെയിനിങ്ങും അവസാനിപ്പിച്ച് കുളിച്ചു ഫ്രഷ് ആയി ഞാൻ അടിയിലോട്ട് ചെന്നു. പോരുമ്പോൾ നിധിയുടെ റൂം അടച്ച അവസ്ഥയിലാണ്....
ഇപ്പോൾ പഴയപോലെയല്ല മൊത്തത്തിൽ ഒരു പോസിറ്റീവ് എനർജി എനിക്ക് ഫീൽ ചെയ്യുന്നുണ്ട്.അതിന്റെ കാരണം വ്യക്തമല്ലെങ്കിലും ഒരു പാട്ടുപാടാൻ എനിക്ക് തോന്നി...
അച്ഛനിൽ നിന്നാണ് പാടാനുള്ള കഴിവ് കിട്ടിയതെങ്കിലും അച്ഛനെക്കാൾ നന്നായി പാടും എന്ന് അമ്മ എപ്പോഴും പറയാറുണ്ട്...
പിന്നേ ഒന്നും നോക്കിയില്ല ഒരു പാട്ടും പാടികൊണ്ട് ആ കോണി പടികൾ ഇറങ്ങി...
🎶കാണമുള്ളാൽ ഉൾ നീറും നോവാ...ണനുരാഗം....🎶
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നിൽ നീ നിന്നിൽ ഞാനും പതിയേ
പതിയേ അതിരുകളുരുകി അലിയേ...🎵
🎶ഏറെ ദൂരയെങ്കിൽ നീയെന്നുമെന്നെയോർക്കും
നിന്നരികിൽ ഞാനണയും കിനാവിനായ് കാതോർക്കും......
വിരഹമേ...............🎶🎶🎶
ആ..... ആ....🎶🎶🎶🎶
വിരഹമേ നീയുണ്ടെങ്കിൽ പ്രണയം പടരും സിരയിലൊരു തീയലയായ്...🎵
പാടി തീർന്നത് ഡൈനിങ് ഏരിയയിൽ എത്തിയതും ഒപ്പമായിരുന്നു....
അടിപൊളി...😐
"അരേ വാഹ്.... "
സച്ചിനും രാഹുലും ഒപ്പം പറഞ്ഞു....
അവർ മാത്രമായിരുന്നില്ല.....അങ്കിളും വിളമ്പിക്കൊണ്ടിരിക്കുന്ന ആന്റിയും പാത്രം പിടിച്ചു നിൽക്കുന്ന ജോലിക്കാരി ചേച്ചിമാരും എന്തിനേറെ കഴിച്ചുകൊണ്ടിരിക്കുന്ന നിധി വരേ എന്നേ അന്തം വിട്ട് നോക്കി നിൽക്കുകയാണ്...
🙂
പാടി വന്നതിന്റെ ഓളത്തിൽ പരിസരം ശ്രദ്ധിക്കാനും ഞാൻ മറന്നു....
തിരിച്ചു റൂമിലേക്ക് തന്നെ പോയാലോ....
ഏയ് അതിന്റെ ആവശ്യമൊന്നുമില്ല.... അത്യാവശ്യം നല്ല രീതിക്ക് തന്നെയല്ലേ ഞാൻ പാടിയത്....
ഇനി അല്ലേ....🤔
ഞാൻ മെല്ലേ പോയി ഒഴിഞ്ഞു കിടക്കുന്ന ഒരു ചെയറിൽ ഇരുന്നു.....
ഇപ്പോഴും എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് തന്നെയാണ്....
ഇതെന്ത് മൈര്...😐
"മോനേ സൂപ്പർ.... എന്ത് ഭംഗിയാ കേൾക്കാൻ.... "
ആന്റി നാല് ദോശ എന്റെ പ്ലേറ്റിലേക്ക് വച്ചുകൊണ്ട് പറഞ്ഞു...
ഒന്ന് ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു...
പിന്നീടങ്ങോട്ട് നിധിയൊഴിച്ചു ബാക്കിയുള്ള എല്ലാവരുടെയും പ്രശംസകളായിരുന്നു....
ഇടക്കിടക്കുള്ള സച്ചിന്റെയും രാഹുലിന്റെയും പുകഴ്ത്തലും കൂടേയായപ്പോൾ....
ഞാനായി അവിടുത്തെ താരം....
"ശ്രീയും നന്നായി പാടും പക്ഷേ ഈ പെണ്ണിന് എല്ലാത്തിനും മടിയാ.... "
ആന്റി പരിഭവം പറയുന്ന പോലേ നിധിയുടെ തലയിൽ തലോടികൊണ്ട്
💬 Comments
View all comments