Chapter Title : നിധിയുടെ കാവൽക്കാരൻ 5 [കാവൽക്കാരൻ]
പറഞ്ഞു...
ലോകത്തുള്ള എല്ലാ പുച്ഛഭാവങ്ങളും ആവാഹിച്ചുകൊണ്ട് ഞാൻ അവളേ നോക്കി....
ഹോ.... പക്ഷേ എനിക്കു മുന്നേ അതെല്ലാം അവൾ ആവാഹിച്ചു കഴിഞ്ഞിരുന്നു....
അവളോടുള്ള ദേഷ്യത്തിന് ഞാൻ രണ്ടു ദോശ കൂടേ അകത്താക്കി...
കുറച്ചു നിമിഷം കഴിഞ്ഞതും
"ഞാൻ പോണു......"
എന്നുള്ള ഒരു ശബ്ദം കേട്ടു...
ഇവൾ ഇത്ര നേരത്തേ ആരേ കാണാനാ കോളേജിൽ പോവുന്നേ...
അവളുടെ മറ്റേ ആ കാമുകനേ കാണാനായിരിക്കും.... 😏
അല്ല ഇതൊക്കെ ഞാൻ എന്തിനാ അന്വേഷിക്കുന്നേ....
എന്തായാലും ഞങ്ങൾക്ക് പോവാൻ സമയം ആവുന്നതേ ഉള്ളു...
ഇന്ന് കുറച്ചു നേരത്തേ പോണം എന്ന് വിചാരിച്ച് കാണാൻ ബാക്കിയുള്ള സ്ഥലങ്ങളും സാധനങ്ങളും ഒക്കെ വീക്ഷിച്ച് ഞാൻ വീടിനുള്ളിലൂടെ നടന്നു....
അപ്പോഴാണ് ബാലു അങ്കിൾ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്....
മുഖഭാവം കണ്ടിട്ട് എന്തോ വശപ്പിശക് ഉണ്ടല്ലോ.... 🤔
"എന്താ അങ്കിളേ.... "
ഞാൻ വിനയപൂർവ്വം അയാളോട് ചോദിച്ചു..
"വരു..... "
എന്നും പറഞ്ഞ് അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു....
ഇയാൾക്ക് എവിടെയെങ്കിലും ഇരുന്ന് സംസാരിച്ചാൽ പോരേ.... 😤
പെട്ടെന്നാണ് സച്ചിനും എന്റെ മുന്നിൽ ചാടിയത്...
അങ്കിളിനെയും, അങ്കിളിന്റെ പുറകിലായി എന്നെയും കണ്ട് എന്തോ വശപ്പിശക് തോന്നിയ അവൻ ഉടൻ വലിയാൻ നിന്നെങ്കിലും അപ്പോഴേക്കും എന്റെ കൈപിടി അവനന്റെ കയ്യിൽ വീണിരുന്നു...
അങ്ങനെ നീ ഒറ്റക്ക് മുങ്ങാൻ നോക്കണ്ട മൈരേ... 😏
കുതറി മാറാൻ അവൻ ശ്രമിച്ചെങ്കിലും ബാലു അങ്കിൾ പിറകിലോട്ട് നോക്കിയപ്പോൾ മാന്യൻ ആയി...
"കുറച്ചു ദിവസം കൂടേ കഴിഞ്ഞാൽ മത്സരമായി..."
അയാൾ നടന്നുകൊണ്ട് പറഞ്ഞു...
എന്ത് മത്സരം....എന്നുള്ള രീതിയിൽ സച്ചിൻ എന്നേ നോക്കി...
"നമുക്ക് ഇനി മൂന്ന് പേരേ കൂടേ വേണം..."
ഇയാൾ ക്രിക്കറ്റ് മത്സരത്തിനേ പറ്റിയാണോ പറയുന്നത്....🤔
"ആ മൂന്ന് പേരേ നിങ്ങൾ കണ്ടു പിടിക്കില്ലേ..."
അയാൾ പെട്ടെന്ന് തിരിഞ്ഞുകൊണ്ട് ചോദിച്ചു....
ബെസ്റ്റ്... കളിക്കാൻ ഒരു ടീമുപോലും ഇല്ലാതെയാണോ ഇയാൾ കപ്പടിക്കണം കോപ്പടിക്കണം എന്നൊക്കെ പറഞ്ഞു നടന്നത്.... അതും ഈ നാട്ടിലേക്ക് തന്നെ ആദ്യമായി വരുന്ന ഞങ്ങളോട്.... 😐
അയാളുടെ ചോദ്യത്തിന് ഞങ്ങൾ രണ്ടു പേർക്കും മറുപടിയില്ലായിരുന്നു....
അല്ലെങ്കിൽ തന്നെ എന്തു പറയാൻ...
ഞാൻ സച്ചിനേ നോക്കി
💬 Comments
View all comments