0%

Chapter Title : നിധിയുടെ കാവൽക്കാരൻ 5 [കാവൽക്കാരൻ]

പെട്ടെന്നാണ് എന്റെ മനസ്സിൽ ഒരു ഐഡിയ ഉദിച്ചത്...

"അങ്കിളേ അതൊക്കെ ഇവൻ നോക്കിക്കോളും...."

ഞാൻ സച്ചിനേ ബലിയാടാക്കി... 😌

അതു കേട്ടപ്പോൾ ആയിരം പൂർണ ചന്ദ്രൻ ഉദിച്ച സന്ദോഷമായിരുന്നു അയാളുടെ മുഖത്ത്...

ഇത്ര കഷ്ടപ്പെട്ട് എന്തിനാണാവോ ഇവർ ഇതിനൊക്കെ നിൽക്കുന്നത്...

ക്ഷേത്രത്തിൽ ദീപം തെളിയിച്ചാൽ ഇവർക്കെന്ത് ഗുണം... 🤔

ഞാൻ വെറുതേ ഒന്ന് ആലോചിച്ചു....

എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് അങ്കിളിന്റെ ശബ്ദമായിരുന്നു...

"മിടുക്കൻ....നമ്മുടെ നാട്ടിലേ ക്രിക്കറ്റ് ടീമിനേ ഇനി നീ നയിക്കണം..."

സി ഐ ഡി മൂസയിൽ എല്ലാ കട ബാധ്യതകളും ദിലീപിന് കൊടുത്ത ക്യാപ്റ്റൻ രാജുവിനെ പോലേ സച്ചിന്റെ രണ്ടു ചുമലിലും തട്ടിക്കൊണ്ടായാൾ പറഞ്ഞു...

"ഇത് ഇപ്പോൾ ടീമിലുള്ളവരുടെ ലിസ്റ്റാണ് ഇവരൊക്കെ ആരാന്ന് ശ്രീയോട് ചോദിച്ചാൽ അവൾ പറഞ്ഞു തരും..."

അതും പറഞ്ഞുകൊണ്ടയാൾ ഞങളുടെ മുന്നിൽ നിന്നും പോയി...

"ക്യാപ്റ്റൻ ഒക്കെ ആയില്ലേ.... ചിലവ് വേണം.... 😌"

ഞാൻ ആ ലിസ്റ്റ് അവന്റെ കയ്യിൽ നിന്നും വാങ്ങികൊണ്ട് പറഞ്ഞു...

ഞങളുടെ മൂന്നുപേരുടെയും നിധിയുടെയും പേര് അതിൽ ഉണ്ട്. പക്ഷേ ആമിയുടെ പേര് കാണുന്നില്ലല്ലോ... ഞാൻ ആ പേപ്പർ തിരിച്ചും മറിച്ചും നോക്കി....

ഇല്ല അവളുടെ പേര് ഇതിൽ ഇല്ല.... മൈര് മൂഞ്ചിയോ... 😳

ആ കുഴപ്പമില്ല....

മൂന്ന് പേരും കൂടേ വേണം എന്നല്ലേ പറഞ്ഞത് വഴിയുണ്ടാക്കാം....

"അളിയാ മൂന്ന് പേരേ വേണം എന്നല്ലേ പറഞ്ഞേ.... ഞാൻ രണ്ടു പേരേ ഇറക്കി തരാം... നീ ബാക്കിയുള്ള ഒന്നിനേ കണ്ടു പിടി...."

ഞാൻ സച്ചിനോട് പറഞ്ഞു...

എന്നാൽ അവൻ എന്നേ നോക്കി ദഹിപ്പിക്കുകയാണ്....

"എന്റെ ഐഡിയ ആയി പോയി മൈരേ അല്ലെങ്കിൽ കാണിച്ചു തരാർന്നു...."

എന്റെ മൂടിന്നിട്ടൊരു ചവിട്ടും തന്നുകൊണ്ടവൻ പറഞ്ഞു എങ്ങോട്ടോ പോയി....

കോളേജിലേക്ക് മെയിൻ റോഡിലൂടെയാണ് ഞങ്ങൾ പോയത്...

ബൈക്ക് പാർക്ക്‌ ചെയ്ത് ഓരോ അവരാധവും പറഞ്ഞ് വരുമ്പോഴായിരുന്നു...

ഒരു മരച്ചുവട്ടിൽ വട്ടത്തിൽ പണിതിരിക്കുന്ന ഇരുപ്പിടത്തിൽ ഞാൻ ഒരു കൂട്ടം ആളുകളെ കണ്ടത്..... അവർ ഒന്നല്ലെങ്കിൽ ഞങളുടെ സീനിയർസ് അല്ലേൽ സെയിം ഇയർ....

അവരേ ശ്രദ്ധിക്കാൻ കാരണം ഒരുത്തന്റെ തോളിൽ കയ്യും ഇട്ട് ഇരിക്കുന്ന നിധിയേ

💬 Comments

View all comments