Chapter Title : നിധിയുടെ കാവൽക്കാരൻ 5 [കാവൽക്കാരൻ]
രാഹുലെ നമ്മൾ പിജി പഠിക്കാൻ തന്നെയല്ലേ ഇങ്ങോട്ട് വന്നേ... "
സച്ചിൻ അവന്റെ ഷർട്ടിന്റെ കൈ മടക്കികൊണ്ട് പറഞ്ഞു...
മൊത്തത്തിൽ എല്ലാവരുടെയും ശ്രദ്ധ ഞങ്ങൾ മൂന്ന് പേരിലേക്കുമായി ഒതുങ്ങി...
പക്ഷേ എന്റെ ശ്രദ്ധ പോയത് സച്ചിനിലേക്കായിരുന്നു.... മിക്കവാറും അവരുടെ പട്ടി ഷോയും ഇവന്റെ തയാറെടുപ്പും കണ്ടിട്ട് ഇന്നൊരു അടി പൊട്ടൻ ചാൻസ് ഉണ്ട്....
സച്ചിൻ അടി ഉണ്ടാക്കിയാൽ രാഹുൽ എന്ത് തന്നെ സംഭവിച്ചാലും അവനൊപ്പം നിൽക്കും.... സാധാരണ ഇവന്മാർ അടി ഉണ്ടാക്കുന്നതിനു മുൻപ് ഞാൻ അവരേ ഒതുക്കാറാണ് പതിവ്...
എന്നാൽ ഇന്ന് സച്ചിൻ തുടങ്ങിയാൽ ഞാൻ എന്തായാലും അത് തടയാൻ പോവില്ല...
ആ മൈരന്റെ മുഖം കാണുമ്പോൾ എനിക്കും രണ്ടെണ്ണം കൊടുക്കാൻ തോന്നുന്നുണ്ട്... 😤
"എന്താടാ നിന്റെയൊക്കെ പേര്.... "
വേറൊരുത്തൻ ഞങ്ങളോട് ചോദിച്ചു...
പക്ഷേ ചോദിച്ച രീതി എനിക്കിഷ്ട്ടപെട്ടില്ല...
"അറിഞ്ഞിട്ടെന്തിനാ..."
സച്ചിൻ പണി തുടങ്ങി....
"ഡാ... ഡാ... നിന്ന് തിളക്കാതെടാ. പിന്നേ നീ നീയൊരു പാട്ട് പാടിക്കേ...."
നിധിയുടെ അടുത്തിരിക്കുന്നവൻ സച്ചിന് ഒരു താക്കീത് കൊടുത്ത ശേഷം എന്നോട് പറഞ്ഞു....
അവൾ മൂട്ടികൊടുത്തതാണ് എന്ന് മനസ്സിലാക്കാൻ അധികം നേരം ഒന്നും വേണ്ടി വന്നില്ല....
"ഇല്ലേൽ നീ എന്ത് ചെയ്യും.... "
സച്ചിൻ വീണ്ടും ചോദിച്ചു....
മറുപടിയായി അവൻ ചിരിക്കുകയാണ് ചെയ്തത്..
തൊട്ടടുത്ത നിമിഷം അവന്റെ കൈ സച്ചിന് നേരേ ഒരു അസ്ത്രം പോലേ വന്നു...
ഞാൻ ചിന്തിച്ചു കഴിയുന്നതിന്റെ മുന്പേ എന്റെ ശരീരം തീരുമാനമെടുത്തിരുന്നു...
ഞാൻ സച്ചിന്റെ ഷർട്ടിന്റെ കൊള്ളറിൽ പിടിച്ച് വലിച്ചു.... പെട്ടെന്നുള്ള വലിയായതിനാൽ അടി കിട്ടിയില്ലെങ്കിലും അവൻ നിലത്തേക്ക് തെറിച്ചു വീണു...
അതേ
💬 Comments
View all comments