Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]
ഞാൻ തയ്യാറായില്ല....
ഒന്നും കണ്ടില്ലെങ്കിലും ഞാൻ വെറുതേ ആഞ്ഞൊരു വീശ് വീശി...അതുമാത്രമേ എനിക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു....
"ട്ടേ...!!"
ശബ്ദം കേട്ടാൽ ബാറ്റിൽ തട്ടി ബൗൾ പറന്നതാണ് എന്ന് കരുത്തുമെങ്കിലും പറന്നത് എന്റെ കുറ്റിയായിരുന്നു....
കണ്ണുകൾ പോലും തുറക്കാനാവാതെ ഞാൻ മുട്ടുകുത്തിയിരുന്നു...
കൂടുതൽ നേരം പരിഹാസപാത്രമായി ഇരിക്കാതെ കണ്ണുകൾ തുറക്കാൻ പറ്റാവുന്നതിന്റെ മാക്സിമം തുറന്നുകൊണ്ട് ഞാൻ ടീമിനടുത്തേക്ക് നടന്നു...
ആരും ഒന്നും പറയുന്നില്ലെങ്കിലും എല്ലാവരുടെയും കണ്ണുകൾ എന്നേ കൊത്തിവലിക്കുന്നത് ഞാൻ അറിയാതെ അറിയുന്നുണ്ടായിരുന്നു....
നിന്ന നിൽപ്പിൽ ഭൂമിയിലോട്ടങ് ഇറങ്ങിപോയാൽ മതിയായിരുന്നു...
ഞാൻ നേരേ പോയി ആമിയുടെയും റോസിന്റെയും അടുത്തിരുന്നു... അപ്പോഴും എന്റെ കണ്ണുകൾ പൂർണമായും തുറക്കാൻ സാധിക്കുണ്ടായിരുന്നില്ല... വല്ലാത്ത നീറ്റൽ.....
"നിന്റെ കണ്ണിനെന്തുപറ്റി....."
റോസ് എന്നോട് ചോദിച്ചു....
"ആ എനിക്കറിയാംപാടില്ല...."
അതും പറഞ്ഞ് ഞാനൊരറ്റ കിടത്തമായിരുന്നു....
"ദേവാ... വേദനയുണ്ടോ.... "
😳
ആ ശബ്ദം കേട്ടതും ഞാൻ നൂറേ നൂറ്റിപത്തിൽ കണ്ണ് തുറന്നെഴുന്നേറ്റു....
വെള്ളം നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ ഞാൻ ആമിയെ നോക്കി...
"ഒന്ന് എഴുന്നേറ്റ് നിൽക്കാമോ.... "
അവളുടെ മെല്ലെയുള്ള കിളി നാദം വീണ്ടും എന്റെ കാതുകളിലേക്ക് പതിച്ചു...
എന്നോട് എഴുന്നേറ്റ് നിൽക്കാൻ ആണെങ്കിലും ആദ്യമായിട്ടാണ് അവൾ എന്നോട് ഒരു കാര്യം ആവശ്യപ്പെടുന്നത്...
മറിച്ചൊന്നും പറയാതെ ഞാൻ എഴുന്നേറ്റു....
മൈര് കാഴ്ച ഒന്ന് തിരിച്ചുകിട്ടിയിരുന്നെങ്കിൽ അവളുടെ മുഖമൊന്ന് കാണാമായിരുന്നു....
ഏത് നേരത്താണാവോ ഇങ്ങനെയൊക്കെ സംഭവിക്കാൻ തോന്നിയത്....
"ദാ ഇനി ആ മുഖമൊന്ന് കഴുകു...."
അവൾ എന്റെ കൈകളിലേക്ക് ഒരു കുപ്പി വെള്ളം തന്നുകൊണ്ട് പറഞ്ഞു....
കുപ്പി തുറന്ന് കുറച്ചു വെള്ളം ഞാനെന്റെ മുഖത്തേക്ക് തളിച്ചു...
ഹോ....സുഖം....പരമസുഖം....🥶
സ്റ്റീലിന്റെ ബോട്ടിൽ ആയതുകൊണ്ട് വെള്ളത്തിന്റെ തണുപ്പ് ഇപ്പോഴും കുറഞ്ഞിട്ടില്ലായിരുന്നു....
ആ കുപ്പിവെള്ളം മാത്രം ഞാനെന്റെ മുഖം കഴുകാനായി എടുത്തു.... തണുപ്പെന്ന സുഖം മുഖത്തേ തഴുകുമ്പോൾ ഇതവൾ കുടിക്കാൻ കൊണ്ടുവന്നതായിരിക്കും എന്ന ബോധം എന്റെ മനസ്സിലേ ഇല്ലായിരുന്നു...
💬 Comments
View all comments