0%

Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]

കണ്ണിനുള്ളിലേ എന്തിനെയോ വേരോടെ പിഴിതെറിഞ്ഞ പോലെയാണ് പിന്നീട് കണ്ണു തുറന്നപ്പോൾ എനിക്ക് തോന്നിയത്...

ചെറിയ നീറ്റൽ അനുഭവപ്പെടുന്നുണ്ടെങ്കിലും എല്ലാതും തടസമില്ലാതെ കാണാം....

ഞാൻ ആദ്യം തിരഞ്ഞത് ആമിയേയാണ്....

അവളുടെ മുഖം കൂടേ കണ്ടതോടെ കണ്ണുകൾ കുറച്ചൂടെ വിരിഞ്ഞു....

ചിലപ്പോൾ ഇതൊക്കെ സംഭവിച്ചത് നല്ലതിനായിരിക്കാം... അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമായിരുന്നോ....

ഇനി കാര്യങ്ങൾ മുന്നോട്ട് പോവാൻ എന്നുള്ളിലേ കലാകാരനേ പുറത്തുകൊണ്ടുവരണം....

"സോറി വെള്ളം കഴിഞ്ഞു.... "

ഞാൻ ബോട്ടിൽ അവളുടെ കയ്യിൽ കൊടുത്ത് കിട്ടിയ ചാൻസിൽ ആ രണ്ടു കൈകളും കൂട്ടിപിടിച്ചു....

ആവൾ ഒന്ന് ഞെട്ടിയെങ്കിലും കൈകൾ പിൻവലിച്ചില്ല.....

"അത്... അത് കുഴപ്പമില്ല... ഇപ്പോ എങ്ങനെയുണ്ട്....."

"ഇപ്പോ... "

"സാഹിറാ..... "

പറഞ്ഞു തീരുന്നതിനു മുന്പേ ഒരു വിളി വന്നു.....

ഞാനും ആമിയും ഒരേ സമയം വിളിച്ചവനേ നോക്കി..

സച്ചി‌നാണ്.....

ഈ നാറിക്കൊന്നും വേറേ പണിയില്ലേ....

അവൻ കണ്ണുകൊണ്ട് ഗ്രൗണ്ടിലേക്ക് നോക്കാൻ പറഞ്ഞു....

നോക്കിയപ്പോൾ ഞാൻ ഔട്ടായപ്പോൾ ഇറങ്ങിയവൻ ദേ ഔട്ടായി വരുന്നു....

ഇത്ര വേഗം ഔട്ട്‌ ആവാനാണെൽ ഇവനൊക്കെ എന്തിനാ പിന്നേ ഇറങ്ങാൻ നിന്നത്.....😤

"ഞാൻ... ഞാൻ പൊക്കോട്ടെ.... "

ആമി ഞാൻ കൂട്ടി പിടിച്ചിരിക്കുന്ന അവളുടെ കൈകളിലേക്ക് നോക്കി ചോദിച്ചു.....

ഞാൻ കൈവിട്ടതും അവൾ വേഗം എന്റെ അടുക്കൽ നിന്നും പോയി....

എല്ലാം നോക്കിക്കാണാനേ എനിക്ക് കഴിഞ്ഞുള്ളു.....

"സാരല്ല മോനേ ബാ ബന്ന് ഇവിടേ ഇരി... "

റോസ് ഒരു കളിയാക്കുന്ന ടോണിൽ എന്നോട് പറഞ്ഞു...

ഞാൻ അവളുടെ അടുത്തായി ഇരുന്ന് അവളുടെ തോളിലേക്ക് ചാഞ്ഞു...

"എന്നാലും എനിക്ക് മാത്രമെന്താടി ഇങ്ങനെയൊക്കെ സംഭവിക്കുന്നേ.... "

"എടാ പൊട്ടാ ഇതൊക്കെ വലിയ വലിയ കാര്യങ്ങളാണ്.... നിനക്കൊന്നല്ലെങ്കിലും അവൾ മുഖം കഴുകാൻ അവളുടെ വെള്ളം ഒക്കെ എടുത്ത് തന്നില്ലേ.... "

റോസ് എന്നോട് വലിയെന്തോ കാര്യം പറയുന്നപോലെ പറഞ്ഞു.....

"എടി അത് ചിലപ്പോ എന്റെ

💬 Comments

View all comments