0%

Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]

ഞാനെന്തൊരു ദുഷ്ട്ടാനാണ്...

അപ്പോഴാണ് എന്റെ മനസ്സിലേക്ക് അടുത്ത ചിന്ത കടന്നു വന്നത്......

ഇനി ഞാൻ കൊടുത്താലും അവൾ വേണ്ടാ എന്ന് പറയോ.....😐

ഞാൻ കയ്യിൽ പിടിച്ച കുപ്പിപെട്ടെന്ന് പിന്നിലേക്ക് മറക്കാൻ തുടങ്ങി...

പക്ഷേ അപ്പോഴേക്കും ആമി തിരിഞ്ഞു നോക്കിയിരുന്നു...

അവൾ അത് കാണുകയും ചെയ്തു....

"വെ... വെള്ളം.... "

കൂടുതൽ നിന്ന് വട്ടം കളിക്കാതെ വിക്കി വിക്കിയിട്ടാണെങ്കിലും ഞാൻ അവളുടെ മുന്നിലേക്ക് ബോട്ടിൽ നീട്ടി....

അവൾ എന്നേയും കുപ്പിയേയും മാറി മാറി നോക്കി...

മൈര് മൂഞ്ചി.....

'Karma is a boomerang ' എന്ന് പറയുന്നത് ഇനി ഇതാവുമോ...😐

അവളുടെ പക്കൽ നിന്നും ഒരു നീക്കമൊന്നും കാണാത്തതിനാൽ ഞാൻ കുപ്പി മെല്ലെ വലിച്ചു....

പക്ഷേ എന്നേ ഞെട്ടിച്ചുകൊണ്ടവൾ കുപ്പിയിൽ കയറി പിടിച്ചു...

"ഇതെനിക്കല്ലേ....? "

അവൾ അതെന്റെ കണ്ണുകളിലേക്ക് നോക്കി ചോദിക്കുമ്പോൾ എനിക്ക് ഉത്തരമില്ലായിരുന്നു....

എന്റെ കുപ്പിയിലുള്ള പിടുത്തം തനിയേ അയഞ്ഞു...

കുറച്ചു നേരം ചാടി കളിച്ചാലോ... അല്ലെങ്കിൽ അവളേ ഒന്ന് എടുത്ത് പൊക്കിയാലോ.... എന്ത് ചെയ്യണം എന്ന് എനിക്ക് പോലും അറിവുണ്ടായില്ല...

എന്റെ കയ്യിൽ റോസ് പിടിച്ച് വലിച്ചപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം തിരിച്ചു വന്നത്.....

ഞാൻ വീണ്ടും അവരുടെ നടക്കുകായി ഇരുന്നു....

ആമി വെള്ളം കുടിക്കാൻ തുടങ്ങിയിരുന്നു... ഉയർത്തി പിടിച്ചു വായിൽ ഒഴിക്കുന്നത് കാരണം... നാരങ്ങ വെള്ളം പകുതി പുറത്തേക്കാണ് പോവുന്നത്...

"ചുണ്ട് വച്ച് കുടിച്ചോ കുഴപ്പല്ല..... "

അവൾ എന്നെയൊന്ന്‌ നോക്കി ചിരിച്ചു....

പാൽ നിറമുള്ള വരിവരിയായി അടുക്കി വച്ച പല്ലുകളും അവളുടെ ഒരു കവിളിൽ മാത്രമായുള്ള നുണ കുഴിയും കാണിച്ചുള്ള ആ ചിരി മനോഹരം എന്ന വാക്കിനു പോലും മനോഹാരിത നൽകുന്നതായിരുന്നു...

പക്ഷേ അവൾ അങ്ങനെയൊന്നും ചെയ്യാൻ നിന്നില്ല അവൾ കുടിച്ച രീതിയിൽ തന്നേ തുടർന്നു........

ആമി കുടിച്ച് കഴിഞ്ഞതും ഞാൻ കുപ്പി റോസിന് കൊടുത്തു....

കളി

💬 Comments

View all comments