Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]
വെറുതെ ഇരുന്ന് കാണുകയായിരുന്നെങ്കിലും അവൾക്ക് എന്നേക്കാൾ ക്ഷീണമുണ്ടായിരുന്നു....
അവളും കൂടേ കുടിച്ച് കഴിഞ്ഞതിൽ കുപ്പി കാലിയായി....
"നോക്കിയിരിക്കാതെ എന്തെങ്കിലും ചോദിക്കടാ...."
കാലികുപ്പി തിരിച്ചു തരുന്നതിനിടയിൽ റോസ് എന്റെ ചെവിയിലായി പറഞ്ഞു...
ആമിയുടെ ശ്രദ്ധ കളിയിലായതുകൊണ്ട് അവൾ ഞങ്ങളുടെ ഈ കുശുകുശുപ്പ് കാണാനൊന്നും വഴിയില്ല...
"എന്ത് ചോദിക്കും.... "
"അവളോട് അവളുടെ പേരിനേ പറ്റി ചോദിക്ക്....."
"പേരിനേ പറ്റി എന്ത് ചോദിക്കാൻ..."
"എടാ അവളുടെ ശരിക്കുമുള്ള പേര് സാഹിറാനൂരീൻ എന്നല്ലേ പിന്നേ എന്തുകൊണ്ടാ ആമി എന്ന് വിളിക്കുന്നേ എന്ന് ചോദിക്ക്...."
"എന്തിനാ അങ്ങനേ വിളിക്കുന്നേ...?"
ഞാൻ റോസിനോട് തന്നെ അത് തിരിച്ചു ചോദിച്ചു....
"എന്നോടല്ലേ മൈരേ അവളോട് ചോദിക്ക്....."
ഞാൻ വീണ്ടും ആമിയുടെ നേർക്ക് തിരിഞ്ഞു...
"ആമി.... "
എന്റെ വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി....
ആ മുഖം കണ്ടതും പറയാൻ വന്നത് ഞാനും മറന്നു....
"അത്... അതിപ്പോ... ഈ ആമി
... അല്ല സാഹി..."
“ഠാാാാക്!”
എങ്ങനെയെങ്കിലും വിക്കി വിക്കി ചോദിക്കാം എന്ന് വിചാരിച്ചപ്പോഴായിരുന്നു ഗ്രൗണ്ടിൽ നിന്നും വലിയ വെടി കേട്ടത്...
ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് ഗ്രൗണ്ടിലേക്ക് നോക്കി....
നോക്കുമ്പോൾ സച്ചിനൊഴിച്ച് ബാക്കിയുള്ളവരെല്ലാം ആകാശത്തേക്ക് നോക്കി നിൽക്കുകയാണ്...
അവന്റെ പട്ടിയേ തോല്പ്പിക്കും വിധമുള്ള പട്ടിഷോ കണ്ടപ്പോൾ തന്നേയെനിക്ക് മനസ്സിലായി... പന്ത് അടിച്ച് നാട് കടത്തിയുള്ള നിൽപ്പാണെന്ന്....
ഇവനൊക്കെ എന്തിനാ എന്റെ കഞ്ഞിയിൽ പാറ്റയിടുന്നേ...😒
പിന്നീടങ്ങോട്ട് സച്ചിന്റെ ആറാട്ടായിരുന്നു...
മൈരൻ ഒരു മയവുമില്ലാതെ വരുന്നവനെയും പോവുന്നവനെയും മാറി മാറിയടിച്ചു...
ആമിയും റോസും നിധിയുമൊക്കെ അവനേ നോക്കുന്ന ആരാധന കണ്ട് അസൂയ തോന്നിയില്ലെങ്കിലും ചെറുതായി കുശുമ്പ് തോന്നിപോയി......
കണ്ണ് വേദന വരാൻ കണ്ട സമയം...
കളി പത്തോവർ കഴിയുമ്പോൾ 123-5 എന്നായിരുന്നു സ്കോർ അതിൽ 53 റൺ സച്ചിൻ മാത്രമായി എടുത്തു...
സെക്കന്റ് ടോപ് സ്കോറർ നിധിയും....
അവൾ ഔട്ടായി വരുമ്പോൾ എന്നേ
💬 Comments
View all comments