0%

Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]

അത് പറഞ്ഞത്....

"വെരി ഗുഡ്..."

ഞാൻ ഒരു ഉള്ളവട എടുത്തു....

"ചേട്ടാ ഒരു ഒന്ന് രണ്ടു.. മൂന്ന്.... ഒരു അഞ്ചു ചായ കൂടേ...."

എല്ലാവരെയും എണ്ണിയ ശേഷം റോസ് അകത്തേക്ക് ഉറക്കെ വിളിച്ചു പറഞ്ഞു....

അവളുടെ ശബ്ദം കേട്ട് ആ കിളവന്റെ ചെവിവരേ അടിച്ചു പോയിട്ടുണ്ടാവും...അയാൾ ഞങ്ങളെ ഒന്ന് പാളി നോക്കി...

"ഒന്ന് പതുക്കേ പറടി.... "

ഞാൻ അവളോട് പറഞ്ഞു...

ശേഷം ഞങ്ങൾ അവിടേ ഇരുന്ന രണ്ട് ടേബിളിലായി ഇരുന്നു....

ഞാനും ആമിയും റോസും ഒന്നിലാണ് ഇരുന്നത് ബാക്കിയുള്ളവർ മറ്റേതിലും...

അയാൾ ഞങ്ങൾക്ക് എല്ലാവർക്കുമുള്ള ചായയായി വന്നു...

പിന്നീട് ചായയും സംസാരങ്ങളും തമാശകളും ഒക്കെയായി ഇരിക്കുമ്പോഴാണ് പെട്ടെന്ന് എന്റെ കണ്ണിൽ ഒരു ഫോട്ടോ ശ്രദ്ധയിൽ പെട്ടത്...

ആ ഫോട്ടോയിൽ ഈ വൃദ്ധനോടൊപ്പം വേറൊരു ആൾ കൂടേ ഉണ്ടായിരുന്നു...

ഞാൻ അയാളെ എവിടെയോ കണ്ടിട്ടുണ്ട്....പക്ഷേ എത്ര ആലോ...

ആ കിട്ടി...

ഇത് ഇയാളുടെ ആരാ.....

ഫോട്ടോയിലുള്ള ആളേ മനസ്സിലായത് ഞാൻ എന്നോട് തന്നേ പറഞ്ഞു...

"ചേട്ടാ ഈ ഫോട്ടോയിൽ കാണുന്നത് ചേട്ടന്റെ ആരാ.... "

ഞാൻ വിളിച്ചു ചോദിച്ചു...

ഞാൻ ചോദിക്കുന്നത് കേട്ടിട്ട് കൂടേ ഉണ്ടായിരുന്നവരെല്ലാം ആ ഫോട്ടോയിലേക്ക് നോക്കി...

കൂടേ അയാളും ഉള്ളിൽ നിന്ന് പാളി നോക്കി...

"അതോ... അതെന്റെ മോനാ... "

അയാൾ മറുപടി പറഞ്ഞു.....

ഓഹ് മോനാണോ.....

"എന്നിട്ട് ആളെവിടേ.... "

ചായ ഒരു സിപ്പെടുത്തിട്ട് കുശലം ചോദിക്കുന്ന പോലെയാണ് ഞാൻ അത്  ചോദിച്ചത്....

"അവനൊക്കെ മരിച്ചിട്ട് കൊല്ലം ഇരുപതായി.... "

അയാളുടെ വായിൽ നിന്നും അത് കേട്ടതും കുടിച്ച ചായ എന്റെ തരിപ്പിൽ കയറി......

മരിച്ചു എന്നോ....😳

ഞാൻ വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കി....

അതേ ഇതയാൾ തന്നേ

ഞാൻ വിശ്വാസം വരാത്ത രീതിയിൽ സച്ചിനേയും രാഹുലിനെയും മാറി മാറി നോക്കി....

കഴിച്ച പഴംപൊരി പോലും അവരുടെ

💬 Comments

View all comments