0%

Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]

ഞാൻ പതിയേ ആ സൈഡികൂടെ അങ്ങനെ നടക്കാൻ തുടങ്ങി....

വഴിയൊക്കെ പരിചയപെട്ട് വരുന്നതുകൊണ്ട് തന്നേ ഞാൻ ഇപ്പോൾ നിൽക്കുന്നത് ഇന്ത്രനീലത്തിലാണോ അതോ പുഷ്പഗിരിയിലായാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല....

പക്ഷേ ഇവിടെയുള്ള എല്ലാത്തിനും ആസാധ്യ ഡൗന്ദര്യമാണ്.. ഒരു ചെറിയ ടൌൺ ആണെങ്കിലും ഇവിടേ ഇല്ലാത്ത സാധനങ്ങളില്ല... പോരാത്തതിന് വല്ലാത്തൊരു ശാന്ദതയും...

ഞാൻ ഓരോന്ന് നോക്കി അങ്ങനെ നടന്നു...

അപ്പോഴാണ് സൈഡിൽ ഞാൻ ചെറിയൊരു ചായകട കാണുന്നത്..

ഞാൻ അത് ശ്രദ്ധിക്കാൻ കാരണം വലിയ ആർഭാടങ്ങളും വലുപ്പവും ഇല്ലാത്ത ഒരു ചെറിയ കടയായതുകൊണ്ടാണ്... പോരാത്തതിന് നല്ല പഴക്കവുമുണ്ട്...

കണ്ടപ്പോൾ തന്നെ ഒരു കൗതുകം തോന്നി...

നട്ടുച്ചക്ക് ചായയെങ്കിൽ ചായ...

ഞാൻ കടയുടെ ഉള്ളിലേക്ക് കയറി...

ആൾ പെരുമാറ്റം കേട്ടതുകൊണ്ടാവാം അതിനുള്ളിൽ നിന്നും ഒരു വൃദ്ധൻ കടന്നു വന്നു...

"ചേട്ടാ ഒരു ചായ.... "

അയാൾ വന്നതും ഞാൻ പറഞ്ഞു....

അയാൾ ഒന്ന് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി....

ആ സമയം ഞാൻ അവിടേ ചില്ലു ഗ്ലാസ്സിൽ ഉണ്ടായിരുന്ന പഴപൊരിയിൽ ഒന്ന് എടുത്ത് കഴിച്ചു...

ഉഫ് പൊളി സാധനം മൈര്...

തണുത്തതാണെങ്കിലും എന്തൊരു ടേസ്റ്റ് ആണ്...

ഒന്ന് തിന്നു കഴിഞ്ഞ് അടുത്തതൊരു ഉള്ളവട എടുക്കാം എന്ന് വിചാരിച്ചപ്പോഴായിരുന്നു തോളിനിട്ട് വേറൊരു അടി...

വായിൽ പഴംപൊരി ഉണ്ടായിരുന്നതിനാൽ തെറി പുറത്തേക്ക് വന്നില്ല...

ഏത് നായിന്റെ മോനാ എന്നേ അടിച്ചത് എന്നറിയാനായി ഞാൻ തിരിഞ്ഞു.....

😳

നോക്കിയപ്പോൾ സച്ചി‌നാണ്...

അവൻ മാത്രമല്ല കൂടേ രാഹുലും, ആമിയും, റോസും.... പിന്നെ താൽപ്പര്യമില്ലാത്ത മട്ടിൽ നിധിയുമുണ്ട്...

"ഏഹ് നിങ്...ള്.. ഒന്ന്മ പോ.. ല്ല്... "

"ആദ്യം വായിലുള്ളത് ഇറക്ക് എന്നിട്ട് പറയടാ... "

റോസ് എന്നോട് പറഞ്ഞു...

"നിങ്ങളെന്താ ഇവിടേ. കഴിക്കാൻ പോയില്ലേ...ബാക്കിയുള്ളവരോ....?"

ഞാൻ അവരോട് ഓരോന്നായി ചോദിച്ചു...

"അവരൊക്കെ കഴിക്കുന്നുണ്ട്... ഞങ്ങൾ നിന്റെ കഴപ്പ് കാരണം വേണ്ടാ എന്ന് വച്ചു..."

രാഹുലാണ്

💬 Comments

View all comments