Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]
എത്തിയപ്പോഴും നിധി ബൈക്കിൽ എന്റൊപ്പം ബാക്കിൽ തന്നെയായിരുന്നു...ഞാൻ ആമിയേ ചെറുതായൊന്ന് പാളി നോക്കി... എന്റൊപ്പം നിധിയേ കാണുമ്പോൾ മുഖത്ത് എന്തെങ്കിലും തരത്തിൽ ഭാവമാറ്റം വരുന്നുണ്ടോ എന്നറിയാൻ...
അവൾ ഒന്ന് നോക്കി എന്നല്ലാതെ... വിചാരിച്ചപ്പോലുള്ള എക്സ്പ്രഷൻസ് ഒന്നും കാണാൻ സാധിച്ചില്ല...
അവർ എത്തിയതും നല്ലൊരു ഹോട്ടലിനായി ഞങൾ വീണ്ടും യാത്ര തുടർന്നു...
അത്യാവശ്യം വലിയ മന്തി കട കണ്ടതും എല്ലാവരും വണ്ടി അങ്ങോട്ട് ഒതുക്കി...
എല്ലാവരും ഉള്ളിലേക്ക് കയറി ഞാൻ പുറത്തും നിന്നു... എന്തോ കളിയിൽ ഒരു സംഭാവനയും നൽകാതേ തിന്നാൻ കേറാൻ ഒരു മടി.....അതിന് പ്രധാന കാരണം ആമി എന്ത് വിചാരിക്കും എന്ന് കരുതിയായിരുന്നു....
ഇപ്പോൾ ഞാൻ വിചാരിച്ചപോലേ അവളും വിചാരിച്ചാൽ ഞാൻ ഓസിന് തിന്നാൻ വന്നതാണ് എന്ന് കരുതില്ലേ അവൾ...
ഒരു പെണ്ണിന് വേണ്ടി ഞാൻ മാറുന്ന മാറ്റം കണ്ട് എനിക്ക് തന്നേ അത്ഭുതം തോന്നി....
"നീയെന്താ കേറാത്തേ... "
രാഹുൽ എന്നോട് ചോദിച്ചു.....
അവന്റെയടുത്ത് നിന്ന ആമിയും റോസും സച്ചിനും പിന്നേ കുറച്ചു മാറ്റിയാണെങ്കിലും നിധിയും എന്നേ നോക്കുന്നുണ്ട്....
"എനിക്ക് വിശപ്പില്ല നിങ്ങൾ കേറി കഴിച്ചോ...."
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു...
"എടാ മൈരേ വെറുതേ ഷോ ഇറക്കാതെ മര്യാദക്ക് കേറാൻ നോക്ക്..."
സച്ചിൻ കലിപ്പായി....
അതിനുള്ള മറുപടി പറയാതെ തിരിച്ചു ഒരു നോട്ടമാണ് ഞാൻ നോക്കിയത്.....
പിന്നേ അവൻ വായ തുറന്നില്ല....
കൂട്ടത്തിൽ ദേഷ്യക്കാരൻ സച്ചിനാണെങ്കിലും... എനിക്ക് ദേഷ്യവന്നാൽ അവൻ എന്നല്ല ആരും എന്റെടുത്ത് വാക്കുകൊണ്ട്പോലും അടിയുണ്ടാക്കാൻ വരാറില്ല...
എന്റെ നോട്ടത്തിൽ നിന്നും സച്ചിനും രാഹുലിനും കാര്യം മനസ്സിലായതിനാൽ അവർ പിന്നീട് നിർബന്ധിക്കാൻ നിന്നില്ല....
അവർ ഉള്ളിലേക്ക് കയറി....
മടിച്ചു മടിച്ചാണെങ്കിലും ആമിയും റോസും അവരുടെ കൂടേ ഉള്ളിലേക്ക് കയറി. അവർ ഇടക്കിടക്ക് എന്നേ നോക്കുന്നുണ്ടായിരുന്നെങ്കിലും ഞാൻ ഒഴിഞ്ഞുമാറി......
ഇനി ഇവിടേ നിന്നിട്ട് പ്രത്യേകിച്ച് കാരണമൊന്നുമില്ലാത്തതിനാൽ
💬 Comments
View all comments