Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]
ഇതെന്തു ഭാവിച്ചാണ്....
ഞാൻ അവളേ തന്നേ നോക്കിയിരുന്നു...
"എന്താ പോവുന്നില്ലേ...."
അവൾ സാധാരണയായാണ് ചോദിച്ചത്...
ഇറക്കിവിടാൻ നിൽക്കാതെ മൗനമായി വണ്ടിയെടുത്തു....
എന്തെങ്കിലും പറഞ്ഞാൽ നീ വേണേൽ ഇറങ്ങിപോക്കോ ഇതെന്റച്ഛന്റെ വണ്ടിയാണ് എന്ന് മറ്റോ പറഞ്ഞാൽ ഈ നട്ടുച്ച വെയിലത്ത് ഞാൻ നടന്നുപോവേണ്ടി വരും...
ആവശ്യം വന്നാൽ കഴുതക്കാലും പിടിക്കണം എന്നല്ലേ.....
നിധി പരമാവധി ബാക്കിലായിട്ടാണ് ഇരിക്കുന്നത് പോരാത്തതിന് ഞങ്ങളുടെ ഇടയിലായി അവളുടെ ബാഗും
വെറുപ്പിക്കലിൽ പിഎച്ച്ഡി എടുത്തതുപോലെയാണ് അവൾ... ഒരു മായവയുമില്ലാതെയാണ് വഴി നീളേ വെറുപ്പിക്കുന്നത്...
കാണാൻ കുറേ കാഴ്ചകൾ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ നിധി പറയുന്നതിലേക്ക് ശ്രദ്ധ കൊടുത്തില്ല...
ഈ നാടിനും ഒരു വിന്റേജ് ടച്ച് ആണ്
എന്റെ വായിൽ നിന്നും ഒരക്ഷരം വരാത്തതുകൊണ്ട് കുറച്ചു കഴിഞ്ഞപ്പോൾ അവൾ വെറുപ്പിക്കൽ തനിയേ നിർത്തി...
ഏകദേശം പകുതി ദൂരം എത്തിയിട്ടുണ്ടാവും എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. എടുത്തു നോക്കിയപ്പോൾ രാഹുലാണ്....
"ഹലോ എന്താടാ..."
"നീയെവിടെ...?"
"ഇറങ്ങി...."
"നിധിയുണ്ടോ കൂടേ...?"
"മ്മ്"
ഞാൻ അവളേ ഒന്ന് തിരിഞ്ഞു നോക്കിയതിനു ശേഷം വലിയ താൽപ്പര്യമില്ലാത്ത മട്ടിൽ മൂളി....
"എന്നാൽ ഇപ്പോ നിൽക്കുന്ന സ്ഥലത്ത് തന്നേ നിൽക്ക്.കളി ജയിച്ചതുകൊണ്ട് മാമൻ ചിലവിനായി പൈസ അയച്ചു തന്നിട്ടുണ്ട്... ഞങൾ എല്ലാവരും അങ്ങോട്ടേക്ക് വരാ.... നീ ആ ഫോണൊന്ന് ശ്രീക്ക് കൊടുത്തേ...."
ഞാൻ ഫോൺ നിധിക്ക് കൊടുത്തു...
അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... അവസാനം ഒരു സ്ഥലപ്പേരും പറഞ്ഞ് കാൾ കട്ട് ചെയ്തു...
ഞാൻ എന്റെ ഫോണിനായി അവളെ നോക്കി എന്നാൽ അവൾ എന്റെ വാൾപേപ്പറിലേക്ക് തന്നേ നോക്കി നിൽക്കുകയാണ്... ഞാനും അമ്മുവുമുള്ള ഫോട്ടോയാണത്...
കുറച്ചു നിമിഷങ്ങൾ നോക്കി നിന്ന ശേഷം അവൾ തന്നേ അത് തിരിച്ചു തന്നു....
ഛേ തട്ടി പറിച്ച് വാങ്ങാൻ നിൽക്കുകയായിരുന്നു..... 😤
ഏകദേശം പത്ത് മിനുറ്റ് കാത്തു നിൽപ്പിനൊടുവിലാണ് അവർ അവിടേ എത്തി ചേർന്നത്....
അവർ
💬 Comments
View all comments