0%

Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]

തന്നെയായിരുന്നു എന്റെ മനസിലുദിച്ചത്...

പക്ഷേ അവൾക്ക് എന്തെങ്കിലും തരത്തിലുള്ള പേടിയുണ്ട് എന്നെനിക്ക് തോന്നിയില്ല...

ഇവളൊക്കേ മനുഷ്യൻ തന്നെയാണോ..... കുറച്ച് പേടി അഭിനയിക്കുകയെങ്കിലും ചെയ്തൂടെ ഇവൾക്കൊക്കേ😐

അവളേ കണ്ടെങ്കിലും ഞാൻ എന്റെ വേഗത കുറക്കാൻ നിന്നില്ല....

പെട്ടെന്നാണ് ബാക്കിൽ നിന്നും ഒരു ശബ്ദം കേട്ടത്....

അതുവരേ ചിലച്ചുകൊണ്ടിരുന്ന ചീവീടുകളടക്കം നിശബ്‌ദരായി...

ചുറ്റും,മൗനം അതിന്റെ രൗദ്ര രൂപത്തിൽ എത്തി...

എന്റെ ശ്വാസമെടുപ്പ് വർധിച്ചു...ഞാൻ വിയർക്കുന്നുണ്ട് ശരീരം ചൂട് പിടിക്കുന്നുണ്ട്...

അതിനൊക്കെ പുറമേ തിരിഞ്ഞു നോക്കരുത് എന്ന് മനസ്സ് പലയാവർത്തി പറയുന്നു...

ഞാൻ മുന്നോട്ടു വീണ്ടു ഒരടി എടുത്തു വച്ചു...

പിന്നിൽ നിന്നും വീണ്ടും ആ ശബ്ദം കേട്ടു...

എന്നാൽ ഇത്തവണ എന്റെ ശരീരം തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു....

ഞാൻ പതിയേ താഴോട്ട് നോക്കി തിരിഞ്ഞു...

ശേഷം കാഴ്ച്ച മുന്നോട്ടാക്കി....

😳😳😳😳😳

"WHAT THE FUCK!!!!"

നോക്കുമ്പോൾ കാണുന്നത് കുറച്ചു ദൂരെയായി എന്നേ നോക്കി ചിരിച്ചു നിൽക്കുന്ന നിധിയേയാണ്...പക്ഷേ അവളുടെ തോളിൽ ബാഗ് ഒന്നും കാണുന്നില്ല...

അപ്പോ ഞാൻ ഇത്രയും നേരം പിന്തുടർന്നത് ആരെയാണ്...

ഉമിനീർ പോലും എന്റെ തൊണ്ടയിൽ നിന്നും ഇറങ്ങിയില്ല...

നിധി എന്റെ അടുത്തേക്ക് സാവധാനം നടന്നു വന്നു...

എത്ര ധൈര്യ മുള്ളവനാണെങ്കിലും ഇതൊക്കെ കാണുമ്പോൾ പേടിക്കാതേ ഇരിക്കണമെങ്കിൽ അവൻ മനുഷ്യൻ അല്ലാതെയാവണം...

ഞാനും പേടിച്ചു... അത്യാവശ്യം നന്നായി തന്നേ...

നിധിയുടെ നടത്തത്തിന്റെ വേഗതകൂടി കൂടി വന്നു...

പക്ഷേ അതിനേക്കാൾ ഏറേ എന്നേ പേടിപ്പിച്ചത് അവളുടെ ചിരിയായിരുന്നു...

നിധി ഇപ്പോൾ ഓടുകയാണ് അവളുടെ മുഖത്ത് ആ കൊല ചിരി ഇപ്പോഴുമുണ്ട്...

ഓട് മൈരേ...ഓട്....എന്ന് മനസ്സ് മന്ത്രിച്ചെങ്കിലും കാലുകൾ അനങ്ങിയില്ല...

അവൾ എന്റെ തൊട്ടുമുന്നിലെത്തി... ശേഷം അവളുടെ കൂർത്ത നഖം ഉയർത്തി ആഞ്ഞൊരു വീശൽ

അതേ സമയം ആരോ എന്നേ ബാക്കിൽ നിന്നും പിടിച്ചു വലിച്ചശേഷം വയറിലൂടെ ചുറ്റി പിടിച്ചു...

"ആാാാ....... ആാാ........"

ഞാൻ വേദനകൊണ്ട് അലറി....

💬 Comments

View all comments