0%

Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]

ഇനി ഒളിച്ചോടി പോവുകയോ മറ്റോ ആണോ... 🤔

അവൾ ചുറ്റും തിരിഞ്ഞു നോക്കി എങ്ങോട്ടോ നടക്കാൻ തുടങ്ങി....

ഇതൊക്കെ അറിയാനുള്ള ത്വര കാരണം ഞാനും അവളുടെ പിറകേ പോവാൻ തീരുമാനിച്ചു....

അത്യാവശ്യം ദൂരം ഞാൻ നിലനിർത്തിയിരുന്നു...

അവൾ നടക്കുന്നതിന്റെ ഒപ്പം തന്നേ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്....

ഹോ എന്നാലും ഈ കുരിപ്പിന് എന്തൊരു വേഗതയാണ്.... അവൾ വേഗത്തിൽ നടക്കുകയാണെങ്കിൽ ഞാൻ അതിനൊപ്പമെത്താൻ ഓടുകയാണ്...

അത്യാവശ്യം നേരം നിന്നിരുന്ന ആ പിന്തുടർച്ച ചെന്ന് നിന്നത് മലയിലേക്കുള്ള വഴിയുടെ മുന്നിലാണ്...

അവൾ ആ വഴിയുടെ മുന്നിൽ നിന്ന് ആ മലയിലേക്ക് കുറച്ചു നേരം നോക്കി നിന്നു...

ശേഷം ആ വഴിയിലോട്ട് പോയി....

എന്റെ കാലുകൾ അനങ്ങുന്നില്ല...

മനസ്സിലേക്ക് ഇന്ന് ആ കടയിൽ നിന്നും കേട്ട വിവരങ്ങളാണ് വരുന്നത്...

തിരിച്ചു പോയാലോ...

പക്ഷേ നിധി....

അവൾ എന്റെ ശത്രുവാണെങ്കിലും അവൾ ഒറ്റക്കല്ലേ പോയത് എന്ന ചിന്തയും മനസ്സിനേ വിട്ടു പോവുന്നില്ല....

മൈര് വല്ലാത്തൊരു അവസ്ഥ....

മര്യാദക്ക് റോസിന്റെ ചന്തി നോക്കി അവളുടെ വീട്ടിലേക്ക് പോയാൽ മതിയായിരുന്നു....

ചിന്തിച്ചു നിൽക്കാൻ സമയമില്ലാത്തതുകൊണ്ട് അവളുടെ പിന്നാലേ തന്നേ പോവാൻ തീരുമാനിച്ചു...

ഈ പാതിരാത്രി അവൾ എന്തിന് അതും ഈ വഴി വന്നു എന്നെനിക്ക് അറിയണമായിരുന്നു..

ഞാൻ മുണ്ടൊന്ന് ശരിക്കും മടക്കികുത്തി രണ്ടും കൽപ്പിച്ച് ആ വഴിയിലേക്ക് തന്നേ വച്ചുപിടിച്ചു...

അവൾ നടക്കുന്ന വേഗത വച്ച് ഇപ്പോൾ തന്നേ അവൾ കുറേ മുന്നിലായിട്ടുണ്ടാവും

ഞാൻ എന്റെ നടത്തതിന്റെയും വേഗതയൊന്ന് ക്കൂട്ടി...

ഉള്ളിലേക്ക് പോവുന്തോറും മൂടൽ മഞ്ഞ് കൂടി കൂടി വന്നു...രണ്ടു സൈഡിലും വിശാലമായ കാടെത്തി....

അതിന്റെ അന്ധകാരം എന്നേ എന്തോ ഓർമ്മപ്പെടുത്തുന്നത് പോലേ..അതിനായി മൂടൽമഞ്ഞ് പോലും മറ നീക്കി എനിക്ക് വഴിയൊരുക്കി...

കുറച്ചു മുന്നിലായണെങ്കിലും നിധി നടന്നു പോവുന്നത് ഞാൻ കണ്ടു....

അവളേ കണ്ടപ്പോൾ ആശ്വാസത്തിന്റെ ഒരു സൂര്യൻ

💬 Comments

View all comments