0%

Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]

13 റൺസ് ആയിരുന്നു ഞങളുടെ സമ്പാദ്യം....

"ഡാ മൈരേ മര്യാദക്ക് അടുത്ത ബൗൾ സിംഗിൾ ഇട്ടോ.... "

തിരിച്ചു നടക്കുന്നതിനിടയിൽ ഞാൻ രാഹുലിനോട് പറഞ്ഞു...

"അളിയാ...ബൗൾ ബാറ്റിൽ തട്ടിയാൽ അടുത്ത നിമിഷം തന്നേ ഓടിക്കോ... "

അതും പറഞ്ഞുകൊണ്ടവൻ ബാറ്റ് കക്ഷത്തിനിടയിൽ കയറ്റി വച്ച് പോയി...

ഞാനും പൊസിഷനിൽ വന്നു നിന്നു...

ശേഷം ഞാൻ ആമിയേ ഒന്ന് നോക്കി......

അവൾ റോസിനോട് എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്..

കണ്ടിട്ടിന്തോ വലിയ കാര്യമാണെന്ന് തോന്നുന്നു.ആമി കൈ കൊണ്ടും അവളുടെ കണ്ണുകൾ കൊണ്ടും എന്തൊക്കെയോ റോസിന് മുന്നിൽ കാണിക്കുന്നുണ്ട്.... അവൾ പതിവിലും കൂടുതൽ സന്ദോഷവതിയാണ്...അവൾ ഇന്നു വരേ ഇങ്ങനെ മനസ്സു തുറന്ന് ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.....

അവളുടെ ഓരോ ഭാവങ്ങൾക്കും പ്രേത്യേക ഭംഗിയാണ്... ഒരു തവണ നോക്കിയാൽ നമ്മളും അവളുടെ സൗന്ദര്യമെന്ന മായാലോകത്ത് അകപ്പെട്ടുപോവും...

അവൾ ഒരു തവണ എന്നേ ഒന്ന് നോക്കിയെങ്കിൽ എന്ന് ഞാൻ ആശിച്ചു....

ഞാൻ കുറച്ചു നേരം കൂടേ ആമിയേ തന്നെ നോക്കി നിന്നു.... നമ്മൾ സ്നേഹിക്കുന്നവരെ ആത്മാർത്ഥമായി നോക്കിയാൽ അവരും തിരിഞ്ഞു നോക്കും എന്നാണല്ലോ...പക്ഷേ എന്റെ കാര്യത്തിൽ മാത്രം അതുണ്ടായില്ല....

അതെനിക്ക് അത്യാവശ്യം വിഷമം സമ്മാനിച്ചു....

മനസ്സെന്ന മൈരൻ ഓരോന്ന് ചിന്തിക്കാനും തുടങ്ങിയതിൽ പിന്നേ എന്റെ തല തനിയേ താഴ്ന്നു...

ഞാൻ എന്നോട് തന്നേ ചോദിച്ചു... അവൾക്ക് ഇഷ്ട്ടം തോന്നാനുമാത്രമുള്ള എന്ത് കാര്യമാണ് എന്നിലുള്ളതെന്ന്...

പിന്നീട് ഞാൻ അങ്ങോട്ട് നോക്കിയില്ല.... പാതി കത്തി തീർന്ന തീ.. എന്തിനാണ് വീണ്ടും കെടുത്താൻ നിൽക്കുന്നത്...

എന്റെ ശ്രദ്ധ ഞാൻ വീണ്ടും കളിയിലേക്ക് കൊടുത്തു....

അടുത്ത ഓവർ എറിയാൻ വന്നതും ഒരു പെണ്ണാണ്.....ഇവളെ കുറിച്ചു പറയുകയാണെങ്കിൽ ഒന്നും കൂടുതലുമില്ല ഒന്നും കുറവുമില്ല... അങ്ങനെയൊരു സാധനം...പക്ഷേ കാണാൻ കൊള്ളാം...

മട്ടും ഭാവവും ഒക്കെ കണ്ടിട്ട് സ്പിന്നർ ആവാനാണ് സാധ്യത....

വിചാരിച്ചപോലെ അവൾ സ്പിന്നർ തന്നെയാണ്....

കാരണം അവളുടെ റൺ-അപ്പ് വലിയതൊന്നുമല്ല -രണ്ട്, മൂന്ന് ചുവടുകൾ മാത്രം.

പക്ഷേ ഓരോ ചുവടുകളും വളരെ മനോഹരമായും കൃത്യതോടെയും കൂടിയാണ് അവൾ വക്കുന്നത്.....

ഒറ്റ നോട്ടത്തിൽ പരിജയ സമ്പത്തുള്ള ഒരുത്തി....അതാണവൾ

അവൾ നിശ്ശബ്ദമായി രാഹുലിനേ നോക്കി മുന്നോട്ട് വന്നു...ശേഷം

💬 Comments

View all comments