Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]
വീശിയാൽ കൈ അവിടുന്ന് പറഞ്ഞു പോരും... "
എതിർ ടീമിലേ ഏതോ ഒരുത്തി വിളിച്ചു പറഞ്ഞു....
അതു മതിയായിരുന്നു എല്ലാത്തിനും തുടക്കം കുറിക്കാൻ...പിന്നീടങ്ങോട്ട് കൂക്കലായി കുറുകലായി. രാഹുൽ അത്രയും പേരുടെ ഇടയിയിലായി വെന്തുരുകി നിന്നു...
അവൻ ദയനീയമായി എന്നേ നോക്കി...
എന്തോ അവന്റെ ആ മുഖം കണ്ടപ്പോൾ എനിക്ക് പാവം തോന്നി.......അവനോട് സമാധാനമായി ഇരിക്കാൻ ഞാൻ ആംഗ്യം കാണിച്ചു...
കാരണം ഈ അപമാനിച്ചതിനൊക്കെയുള്ള മറുപടി അടുത്ത ഓവറിൽ അണ്ണൻ കാണിച്ചു കൊടുക്കും...
ഞാനെന്റെ കയ്യിലേ ബാറ്റ് മുറുകെ പിടിച്ചു
...
രണ്ടാമത്തേ ഓവറിലേ അവസാന ബൗളായി..... എറിയുന്നവൾ എന്നെയൊന്ന് നോക്കി പുച്ഛിച്ചു...
ഇതുവരെയും തന്റെ ബൗളിൽ ബാറ്റ് ഒന്ന് കൊള്ളിക്കാൻ പോലും പറ്റാത്തതിനുള്ള എല്ലാ അഹങ്കാരവും അവളുടെ മുഖത്ത് പ്രകടമായിരുന്നു....
ഞാൻ അവളേ നോക്കി ഒന്ന് ചിരിച്ചു.
“ഇപ്പോ ന്യൂ ചിരിച്ചോ … ഈ പന്തും കൂടേ കഴിഞ്ഞാൽ നിനക്കാണ് ചിരി നഷ്ടമാകാൻ പോകുന്നത്…”
എന്റെ മനസ്സിൽ ഞാൻ പറഞ്ഞത് അത്ര മാത്രം.
ഞാൻ രാഹുലിനേ നോക്കി അവന്റെ കണ്ണുകൾ പതിവിലും തുറന്നിട്ടായിരുന്നു..... കണ്ണുകൾ അടയുന്നുവേങ്കിലും അവൻ അതിനേ പിടിച്ചു നിർത്തും പോലേ....
അവൾ റൺ-അപ്പ് തുടങ്ങി…
പന്ത് കയ്യിൽ കുരുക്കി…മുറുക്കി ഒറ്റയേറ്
അവൻ കാൽ നീട്ടി മുന്നോട്ട് വന്നു.ഒരു നിമിഷത്തേക്കെങ്കിലും സമയം മന്ദഗതിയായി തോന്നിയെനിക്ക്....
ബാറ്റ് നിലത്തു നിന്നും മൃദുവായി ഉയർന്ന്, ശരീരത്തിന്റെ മുഴുവൻ ഭാരം മുന്നിലേക്കു ചാഞ്ഞതോടെ
ഠാഠ്! 💥
കൃത്യമായ ഡ്രൈവ് ശബ്ദം. എന്റെ കാതുകളിൽ അലയടിച്ചു....
കിടിലൻ ഷോട്ട്.... 💥
ആവേശം ഒതുക്കി നിർത്താൻ എനിക്കു സാധിച്ചില്ല.... ഞാൻ തുള്ളി ചാടി....
അപ്പോഴേക്കും അവൻ ഓടാൻ തുടങ്ങിയിരുന്നു...
പന്ത് നിലത്ത് ചെറുതായി തട്ടി, പച്ച പാളിയിൽ കൂടേ മിഡ്-ഓഫ് ഭാഗത്തേക്ക് പായുമ്പോൾ മിനിമം ഒരു രണ്ട് റണ്ണെങ്കിലും ഓടിയെടുക്കാനുള്ള അവസരമായിരുന്നു ഞങളുടെ മുന്നിൽ തുറന്നു വന്നത്....
രണ്ട് റൺ ഓടിയാലും അടുത്ത സ്ട്രൈക്ക് എനിക്കു തന്നേ കിട്ടുന്നതിനാൽ ഒരു മടിയും കൂടാതെ മുഴുവൻ വേഗവുമെടുത്ത് ഞാൻ ഓടി...
കൃത്യം രണ്ട് റൺ എടുത്തതും അവരുടെ ടീമിലേ ഒരുത്തൻ പന്ത് കൈപിടിയിൽ ഒതുക്കിയിരുന്നു....
എന്നാൽ
💬 Comments
View all comments