0%

Chapter Title : നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]

രാഹുൽ വീണ്ടും ഓടാൻ നിന്നതും എന്റെ അന്തം പോയി.... 😳

ഇവൻ എന്താ ഈ കാണിക്കുന്നേ....

"തിരിച്ചോടടാ അവന്റെ കയ്യിൽ പന്ത് കിട്ടി.... "

ഞാൻ വിളിച്ചു പറഞ്ഞു....

അവൻ കേട്ടെങ്കിലും തിരിച്ചോടാൻ കൂട്ടാക്കിയില്ല....പതുക്കേ വന്ന് പിച്ചിന്റെ നടുവിലായി നിന്നു....

പന്ത് ഫീൽഡറിന്റെ കയ്യിൽ നിന്നു മിന്നൽ വേഗത്തിൽ വിക്കറ്റ് കീപറിന്റെ പക്കൽ എത്തി

“ടക്ക്!”

ബെയിലുകൾ പറന്നു പോയി... സ്റ്റമ്പ്‌ പിഴുത് മണ്ണ് പൊങ്ങിക്കയറി.

അമ്പയർ കൈ ഉയർത്തി—

“OUT!”

രാഹുൽ പിച്ച് മധ്യേ നിശ്ചലമായി നിന്നു…

ചെറുചിരി മുഖത്ത്, ശ്വാസം അലയടിച്ചു കൊണ്ടിരുന്നു....

ഇതെല്ലാം ഇവൻ കരുതിക്കൂട്ടി ചെയ്യുന്നതാണോ....

ഞാൻ അവന്റെ അടുത്തേക്ക് നടന്നു

ബാറ്റുകൊണ്ട് അടിക്കാൻ ഓങ്ങിയതും അവന്റെ കണ്ണുകൾ ഞാൻ കണ്ടു.... ഉയർത്തിയ കൈ തനിയേ താഴ്ന്നു...

"നിന്റെ കണ്ണിനിതെന്തു പറ്റി.... "

ഞാൻ നോക്കുമ്പോൾ അവന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞിരുന്നു....

"അറിയില്ലടാ.. ബാറ്റിംഗ് തുടങ്ങി കഴിഞ്ഞപ്പോൾ മുതൽ ഇങ്ങനെയാണ്.... കണ്ണുകൾ തുറന്നാൽ കാഴ്ച്ച മങ്ങും... "

അവൻ കണ്ണുകൾ തുടച്ചുകൊണ്ടു പറഞ്ഞു...

"വേദയുണ്ടോ.... "

"ഇപ്പോഴില്ല..... "

"മ്മ് എന്നാ നീ പൊക്കോ.... പിന്നേ ഈ കാര്യം ആദ്യം തന്നേ സച്ചിനോട് പറ ഇല്ലെങ്കിൽ അവൻ തന്നെ നിന്റെ രണ്ടു കണ്ണും കുത്തി പൊട്ടിക്കും..."

ഞാൻ തമാശ രൂപേണ അവനോട് പറഞ്ഞു...

അവന്റെ മുഖത്തേ ചിരി കണ്ടപ്പോൾ എനിക്കും സമാധാനമായി...

അവൻ നടന്നു പോവുന്നതും നിധി നടന്നു വരുന്നതും ഞാൻ നോക്കി നിന്നു...

അവളോടൊപ്പം കളിക്കണം എന്നുള്ള കാര്യം എന്നേ അലോസരപ്പെടുത്തെയെങ്കിലും... അടുത്തത് ഞാനാണ് ബാറ്റ് ചെയ്യാൻ പോവുന്നത് എന്ന കാര്യം അതിനേ മായ്ച്ചു കളഞ്ഞു....

ആമിയേ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റിയ ഇതിനും നല്ല അവസരം ഇനി കിട്ടാനില്ല... രണ്ടു സിക്സ് അടിച്ച് എങ്ങനെയെങ്കിലും അവളുടെ മനസ്സിൽ കയറി കൂടണം....

എല്ലാം മനസ്സിൽ കണക്കു കൂട്ടി കുറച്ചു നേരം കണ്ണടച്ച് ഞാൻ വീണ്ടും ആമിയേ നോക്കി....

അവൾ എന്നേ തന്നെ നോക്കി ഇരിക്കുകയാണ്....ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം ഉടക്കിയപ്പോൾ അവൾ എന്നേ നോക്കി വശ്യമായി ഒന്ന് ചിരിച്ചു....

പരിചയപെട്ടതുമുതൽ ആദ്യമായാണ് അവൾ

💬 Comments

View all comments