0%

Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

പെട്ടെന്ന് ഇറങ്ങി....

ഞാനും ബൈക്ക് ഓഫ്‌ ആക്കി അവളുടെ പുറകേ ഇറങ്ങി...

"ദാ ഇത് പിടി ഇനി നീയായി നിന്റെ പാടായി"

ഞാൻ കീ അവളുടെ കയ്യിൽ കൊടുത്തു....

ശേഷം തിരിഞ്ഞ് നടക്കാൻ തുടങ്ങി...

കുറച്ച് നടന്നാലും കുഴപ്പമില്ല ജീവനെങ്കിലും തിരിച്ചു കിട്ടുമല്ലോ...😤

അവൾ ഒന്നും മിണ്ടാതേ ഞാൻ പോവുന്നതും നോക്കി നിന്നു....

"നീ പൊക്കോ പക്ഷേ ആ മുറിവ് ഉണങ്ങും എന്ന് നീ പ്രതീക്ഷിക്കേണ്ട.... "

അവളുടെ വാക്കുകൾ എന്റെ ചെവിയിൽ അലയടിച്ചതും എന്റെ കാലുകൾ നിന്നു....

ഇനി ഇവൾ പറയുന്നത് സത്യമാവുമോ...ഇവൾക്കെങ്ങനേ ഇതെല്ലാമറിയാം.., ശരിക്കും ഇവൾ ആരാണ്.ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മറഞ്ഞു കിടക്കുന്ന ഒരുപാട് ദുരൂഹതകൾ.....

മുറിവിൽ കൈവച്ച് ഞാൻ അവളേ തിരിഞ്ഞു നോക്കി....

അപ്പോഴും അവൾ ബൈക്കിന്റെ അടുത്തായി അവൾ അതേ നിൽപ്പാണ്....

ഞാൻ അവളുടെ അടുത്തേക്ക് നടന്നു....

അടുത്തെത്തിയതും കരണം പുകച്ച് ഒരടിക്കൂടെ കൊടുക്കാൻ തോന്നിയെങ്കിലും... ആദ്യം കൊടുത്തതിന്റെ പാടുകൾ കണ്ടപ്പോൾ കൈകളേ ഞാൻ അടക്കിവച്ചു...

എന്റെ നിസ്സഹായാവസ്ഥകണ്ട് അവൾ ചിരിച്ചുകൊണ്ട് കീ വീണ്ടും എന്റെ മുന്നിലേക്ക് നീട്ടി...

"പൊന്ന് മോളേ ഇതെല്ലാം നിന്റെ അടവാണെങ്കിൽ..."

കാര്യമൊന്നുമില്ലെങ്കിലും അവൾക്കൊരു വാണിംഗ് കൊടുത്തു ഞാൻ കീ അവളുടെ കയ്യിൽ നിന്നും വാങ്ങി....

ശേഷം വണ്ടിയെടുത്ത് വീണ്ടും വിട്ടു ആ മരണ വഴിയിലോട്ട്.....

ബൈക്കിൽ ആണെങ്കിലും സാവധാനമായിരുന്നു ഞാൻ വണ്ടിയോടിച്ചത്.ചുറ്റിനും എന്റെ കണ്ണുകൾ തേടിയലഞ്ഞു....

ഇന്നലേ എല്ലാം നടന്ന സ്ഥലമെത്തിയതും ഞാൻ വണ്ടി നിർത്തി...

"ഇവിടേ അല്ല പോട്ടേ ഞാൻ എത്തിയാൽ പറയാം... "

അവൾ വീണ്ടും തോളിനിട്ട് ഒന്ന് തന്നുകൊണ്ട് പറഞ്ഞു...

പിന്നേയും തുടർന്ന യാത്ര ചെന്നവസാനിച്ചത് അടുത്ത രണ്ടു വഴികളുടെ മുന്നിലാണ്....

ഇടത്തോട്ട് കോളേജിലേക്കുള്ള വഴിയാണെങ്കിൽ വലത് മലയിലേക്കുള്ള വഴിയാണ്...

"ഇനി ഇറങ്ങിക്കോ... "

നിധി ബാക്കിൽ നിന്നും ഇറങ്ങി വലത്തേ വഴി നടക്കാൻ തുടങ്ങി....

കുഞ്ഞമ്മേടെ വീട്ടിലേക്ക് പോവുന്ന കണക്കേയാണ് അവൾ ആ വഴി കേറി ചെല്ലുന്നത്....

ആവശ്യം എന്റെ ആയതിനാൽ ഞാൻ വേഗം ബൈക്ക് നിർത്തി അവളുടെ പിന്നാലേ നടന്നു...

ആദ്യമായാണ് ഞാൻ ഈ കാട്ടിലേക്ക് പ്രേവേശിക്കുന്നത്...

നടക്കുന്ന

💬 Comments

View all comments