Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]
ചെവിയിൽ ഇപ്പോഴും വെള്ളത്തിന്റെ ശബ്ദം കേൾക്കാം....
പക്ഷേ ജീവനുണ്ട് സമാധാനം....
"ഹാഫ്— ഹാഫ്—"
ഞാൻ വീണ്ടും ശ്വാസം വലിച്ചെടുത്തു..
പ...പക്ഷേ…വെള്ളത്തിന്റെ അടിയിൽ കണ്ടത്…?
അതൊരു കവാടം മാത്രമായിരുന്നെങ്കിൽ കൂടേ എനിക്ക് കുഴപ്പമില്ലായിരുന്നു പക്ഷേ വെള്ളത്തിനടിയിൽ കത്തി ജ്വലിക്കുന്ന ആ തീ പന്തങ്ങൾ.., അതെന്ത് മൈര് 😐...
ഇനി ഞാൻ കണ്ടതിന്റെ കുഴപ്പം വല്ലതുമായിരിക്കുമോ....
ഞാൻ വീണ്ടും മുങ്ങി അടിയിലോട്ട് പോയി...
ആ വെളിച്ചം എന്റെ മുന്നിൽ വീണ്ടും പ്രത്യക്ഷമായി....
ഞാൻ അതിനേ പിന്തുടർന്ന് പാറയിൽ കൊതിവച്ചത് പോലെയുള്ള വലിയ കവാടത്തിനു മുന്നിലേക്ക് നീന്തി....
വെള്ളത്തിലാണെങ്കിലും ഞാൻ അതിനേ കുറച്ചു നേരം നോക്കി നിന്നു..
ഇത് തീ തന്നേ എന്നാലും വെള്ളത്തിനടിയിൽ എങ്ങനേ...?
കൂടുതൽ ആലോചിച്ച് തല പുകക്കാൻ നിന്നില്ല.കാരണം ഇവിടേ നടക്കുന്ന ബാക്കി കാര്യങ്ങളൊന്നും വിശ്വസിക്കാൻ കഴിയുന്നതല്ലല്ലോ.....
പിന്നേ എന്റെ ശ്രദ്ധ പോയത് ആ കവാടത്തിൽ കൊതിവച്ച പാമ്പിന്റെ രൂപത്തിലേക്കാണ്... അതിന് നടുവിലായി ഒരു താക്കോൽ ധ്വാരവും കാണാം....
ഇത് തുറക്കാനുള്ള താക്കോൽ ഇനി എവിടേ പോയി തപ്പും..?ഇതിനുള്ളിൽ എന്തായിരിക്കും...?ഇതുവരെയെന്താ ആരും ഇതിനെക്കുറിച്ച് സംസാരിക്കാത്തേ...?
അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ വന്ന് തുടങ്ങിയപ്പോഴാണ് വെള്ളത്തിൽ നിന്നും ഒരു പ്രേത്യക അനക്കം എന്റെ ശ്രദ്ധയിൽ പെട്ടത്... എന്തോ ചുറ്റും സഞ്ചരിക്കുന്നത് പോലേ...
ഞാൻ ചുറ്റും നോക്കി...പക്ഷേ ഒന്നും കണ്ടില്ല... വീണ്ടും ആ അനക്കം വന്നപ്പോഴാണ് അത് അടിയിൽ നിന്നും വരുന്നതാണ് എന്ന് എനിക്ക് മനസ്സിലായത്...
ആ കാര്യം അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്....
അടിയിലേക്ക് ഇനിയും ആഴമുണ്ട്... പക്ഷേ ഒന്നും കാണാൻ സാധിക്കുന്നില്ല....
അതെന്താണ് എന്ന് പോയി നോക്കാനുള്ള ശ്വാസവും കഴപ്പും തൽക്കാലം എനിക്കില്ല...
ഞാൻ മുകളിലേക്ക് നീന്തി...
മുകൾ ഭാഗം എത്തിയതും ശ്വാസം ഒന്ന് വലിച്ച് വിട്ട് വെള്ളത്തിൽ നിന്നും കടയിലേക്ക് കയറി....
കുറച്ചു മാറി വീണു കിടക്കുന്ന എന്റെ ഫോൺ ഞാൻ കണ്ടു...
💬 Comments
View all comments