0%

Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

ആ വഴി കേറി ചെല്ലുന്നത്....

ആവശ്യം എന്റെ ആയതിനാൽ ഞാൻ വേഗം ബൈക്ക് നിർത്തി അവളുടെ പിന്നാലേ നടന്നു...

ആദ്യമായാണ് ഞാൻ ഈ കാട്ടിലേക്ക് പ്രേവേശിക്കുന്നത്...

നടക്കുന്ന ഭാഗത്ത് വെട്ടം നല്ല രീതിയിൽ ഉണ്ടായിരുന്നെങ്കിലും ഉള്ളിലേക്ക് നോക്കുമ്പോൾ വെറും ഇരുട്ടാണ് കാണാൻ കഴിയുന്നത്....

ചുരുക്കി പറഞ്ഞാൽ നടക്കുന്ന ഭാഗം പകലും ചുറ്റും രാത്രിയും....

കൂടേ കിളികളുടെയും മറ്റു പല മൈരുകളുടെയും ശബ്ദം കൂടേയായപ്പോൾ ശുഭം....

"എന്തെങ്കിലും സംഭവിച്ചാൽ എന്നേ കേറി പിടിച്ചാൽ മതി... "

അവൾ നടക്കുന്നതിനിടയിൽ പറഞ്ഞു....

അങ്ങനെ ഒരു നിമിഷത്തിലും അവളേ കേറി പിടിക്കുന്നത് ഞാൻ മനസ്സിൽ കണ്ടു...

വല്ലാത്തൊരു മനസ്സ് തന്നേ....

"ആ പിടുത്തമല്ല കയ്യിൽ പിടിക്കുന്ന കാര്യമാ പറഞ്ഞേ.... "

അവൾ എന്നേ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു....

അവളുടെ നടത്തം ചെന്ന് നിന്നത് ഒരു ഗുഹയുടെ മുന്നിലാണ്...

ശേഷം അവൾ എന്നേ ഒന്ന് തിരിഞ്ഞു നോക്കി.....

"ഈ പരിസരത്തുള്ള ഒരു ചെടിയുടെ ഇല അരച്ച് മുറിവിൽ പുരട്ടിയാൽ മതി അത് മാറിക്കോളും... "

അതും പറഞ്ഞ് അവൾ ആ ഗുഹയുടെ അടുത്തേക്ക് നടന്നു....

"ശരി ചെടി ഏതാണെന്ന് പറ... "

ഞാൻ വിളിച്ചു ചോദിച്ചു....

"അതൊന്നും എനിക്കറിയില്ല... അതിന്റെ വേരിന് ഒരു നീല നിറമായിരിക്കും, പൂവിന് വെള്ള നിറവും...ഇനി തിരയാൻ തുടങ്ങിക്കോ ഞാൻ ഇപ്പോ വരാം...."

"ഏഹ് അപ്പോ ഞാനോ... "

"പേടിക്കേണ്ട പകൽ ആത്മാക്കളൊന്നും വരില്ല..."

"അതിന് എനിക്ക് പേടി ഉണ്ട് എന്ന് നിന്നോടാരെങ്കിലും പറഞ്ഞോ..."

അതിന് മറുപടി പറയാതെ അവൾ എന്നേ ഒന്ന്‌ നോക്കുകയാണ് ചെയ്തത് ശേഷം ഗുഹയുടെ

💬 Comments

View all comments