0%

Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

ശരീരം നിയന്ത്രണത്തിലാക്കിയ ശേഷം ഞാൻ അടിയിലോട്ട് നോക്കി....

ആ കാഴ്ച്ച ഒരു നിമിഷം ഇതെല്ലാം വെറും സ്വപ്നം മാത്രമായിരിക്കുമോ എന്ന് പോലും എന്നേ ചിന്തിപ്പിച്ചു....

ആ പ്രകാശം വരുന്നത് വെള്ളത്തിനടിയിലായി സ്ഥിതികൊള്ളുന്ന ഒരു കവാടത്തിനു മുന്നിൽ നിന്നാണ്...

അതിന് മുന്നിൽ കത്തിജ്വലിക്കുന്ന നീലയും പച്ചയും നിറത്തിലുള്ള തീ പന്തവും...

കൂടുതൽ നേരം അതിലേക്ക് നോക്കാൻ സാധിച്ചില്ല. ശ്വാസം മുട്ടി തുടങ്ങിയിരുന്നു...

എന്റെ ശരീരത്തിലെ ഓരോ മസിലുകളും അവസാന തുള്ളി ശക്തിയും ഉപയോഗിച്ച് ഞാൻ മുകളിലേക്ക് കയറി പൊങ്ങി…...

"ഹാഫ്— ഹാഫ്—"

മുകളിലെത്തിയതും ഞാൻ ശ്വാസം വലിച്ചെടുത്തു

ഉഫ് സ്വർഗ്ഗം....

കാഴ്ച മങ്ങിയിരുന്നു…

ശരീരത്തിൽ നിന്നും വെള്ളം തുപ്പി പുറത്തെടുത്തു…

ചെവിയിൽ ഇപ്പോഴും വെള്ളത്തിന്റെ ശബ്ദം കേൾക്കാം....

പക്ഷേ ജീവനുണ്ട് സമാധാനം....

"ഹാഫ്— ഹാഫ്—"

ഞാൻ വീണ്ടും ശ്വാസം വലിച്ചെടുത്തു..

പ...പക്ഷേ…വെള്ളത്തിന്റെ അടിയിൽ കണ്ടത്…?

അതൊരു കവാടം മാത്രമായിരുന്നെങ്കിൽ കൂടേ എനിക്ക് കുഴപ്പമില്ലായിരുന്നു പക്ഷേ വെള്ളത്തിനടിയിൽ കത്തി ജ്വലിക്കുന്ന ആ തീ പന്തങ്ങൾ.., അതെന്ത് മൈര് 😐...

ഇനി ഞാൻ കണ്ടതിന്റെ കുഴപ്പം വല്ലതുമായിരിക്കുമോ....

ഞാൻ വീണ്ടും മുങ്ങി അടിയിലോട്ട് പോയി...

ആ വെളിച്ചം എന്റെ മുന്നിൽ വീണ്ടും പ്രത്യക്ഷമായി....

ഞാൻ അതിനേ പിന്തുടർന്ന് പാറയിൽ കൊതിവച്ചത് പോലെയുള്ള വലിയ കവാടത്തിനു മുന്നിലേക്ക് നീന്തി....

വെള്ളത്തിലാണെങ്കിലും ഞാൻ അതിനേ കുറച്ചു നേരം നോക്കി നിന്നു..

ഇത് തീ തന്നേ എന്നാലും വെള്ളത്തിനടിയിൽ എങ്ങനേ...?

കൂടുതൽ ആലോചിച്ച് തല പുകക്കാൻ നിന്നില്ല.കാരണം ഇവിടേ നടക്കുന്ന ബാക്കി കാര്യങ്ങളൊന്നും വിശ്വസിക്കാൻ കഴിയുന്നതല്ലല്ലോ.....

പിന്നേ എന്റെ ശ്രദ്ധ പോയത് ആ കവാടത്തിൽ കൊതിവച്ച പാമ്പിന്റെ രൂപത്തിലേക്കാണ്... അതിന് നടുവിലായി ഒരു താക്കോൽ ധ്വാരവും കാണാം....

ഇത് തുറക്കാനുള്ള താക്കോൽ ഇനി എവിടേ പോയി തപ്പും..?ഇതിനുള്ളിൽ എന്തായിരിക്കും...?ഇതുവരെയെന്താ ആരും ഇതിനെക്കുറിച്ച് സംസാരിക്കാത്തേ...?

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ വന്ന് തുടങ്ങിയപ്പോഴാണ് വെള്ളത്തിൽ നിന്നും ഒരു പ്രേത്യക അനക്കം എന്റെ ശ്രദ്ധയിൽ പെട്ടത്... എന്തോ ചുറ്റും സഞ്ചരിക്കുന്നത് പോലേ...

ഞാൻ ചുറ്റും നോക്കി...പക്ഷേ ഒന്നും കണ്ടില്ല... വീണ്ടും ആ അനക്കം വന്നപ്പോഴാണ് അത് അടിയിൽ നിന്നും വരുന്നതാണ്

💬 Comments

View all comments