0%

Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

"

അവൾ ആന്റിയോട് ക്ഷേത്രത്തിലേക്കാണ് പോവുന്നതെന്ന് പറഞ്ഞെങ്കിലും അങ്ങോട്ടല്ല പോവുന്നത് എന്ന് മനസിലാക്കാതിരിക്കാൻ വിധം മണ്ടനൊന്നുമല്ല ഞാൻ...

"ഇങ്ങോട്ട് ചോദ്യം വേണ്ടാ പറഞ്ഞത് കേട്ടാൽ മതി...."

"പുണ്ടച്ചി..... "

ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു....

"എന്താ... എന്തെങ്കിലും പറഞ്ഞോ...."

"ഒന്നുല്ല... പോവാം എന്ന് പറഞ്ഞതാണേ..."

ഞാൻ അതും പറഞ്ഞ് വണ്ടിയെടുത്തു...

പോവുന്ന വഴി അവൾ വഴി ചൂണ്ടി തന്ന് കാണിക്കാൻ മറന്നില്ല....

ഏകദേശം രണ്ട് മൂന്ന് വഴി പോയതും ഞങ്ങൾ എങ്ങോട്ടേക്കാണ് പോവുന്നത് എന്ന ചെറിയ ധാരണ എനിക്ക് വന്നു.....

വിചാരിച്ചപോലേ അവസാനം അങ്ങോട്ടേക്ക് തന്നേ എത്തിപെട്ടു...

ആ മലയിലേക്കുള്ള വഴി.....!!

ആ വഴിയുടേ മുന്നിലെത്തിയതും ഞാൻ ബ്രേക്കിട്ടു....

"എന്താ നിർത്തി കളഞ്ഞത് വണ്ടിയെടുക്ക് വണ്ടിയെടുക്ക്... "

അവൾ എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു...

പക്ഷേ ഞാൻ അനങ്ങിയില്ല....

ഇന്നലേ നടന്ന കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് കയറി വന്നു... ഇപ്പോൾ വയറിന്റെ ഒരു സൈഡിൽ മാത്രമേ മുറിവുള്ളു. ഇവളുടെ വാക്കും കേട്ട് പോയാൽ മറ്റേ സൈഡിലുംകൂടേ കിട്ടും ഒന്ന്....

"നീയൊന്ന് ഇറങ്ങിക്കേ.... "

ഞാൻ അവളോട് പറഞ്ഞു....

"ഇറങ്ങാനോ എന്തിന്.... നീ കളിക്കാതെ വണ്ടിയെടുത്തേ...."

"നിന്നോട് ഇറങ്ങാനാ പറഞ്ഞത്... "

ഇത്തവണ കുറച്ച് ദേഷ്യത്തിൽ തന്നേ ഞാൻ പറഞ്ഞു....

അവൾ ഒന്ന്‌ ഞെട്ടി. ശേഷം പെട്ടെന്ന് ഇറങ്ങി....

ഞാനും ബൈക്ക് ഓഫ്‌ ആക്കി അവളുടെ പുറകേ ഇറങ്ങി...

"ദാ ഇത് പിടി ഇനി നീയായി നിന്റെ പാടായി"

ഞാൻ കീ അവളുടെ കയ്യിൽ കൊടുത്തു....

ശേഷം തിരിഞ്ഞ് നടക്കാൻ തുടങ്ങി...

കുറച്ച് നടന്നാലും കുഴപ്പമില്ല ജീവനെങ്കിലും തിരിച്ചു

💬 Comments

View all comments