0%

Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

ചോദിച്ചു....

"അത് അരുവിയിലേക്കൊന്ന് കാൽ വഴുതി വീണതാ "

ഞാൻ മറുപടി കൊടുത്തു

ഞാൻ അങ്ങനേ പറഞ്ഞെങ്കിലും അവളുടെ കണ്ണുകൾ കണ്ടാലറിയാം പറഞ്ഞതൊന്നും വിശ്വസിക്കുക പോയിട്ട് വിലക്ക് പോലും എടുത്തിട്ടില്ല എന്ന കാര്യം.

കൂടുതൽ നേരം അവിടേ നിന്നാൽ അവൾ വീണ്ടും കുത്തി കുത്തി ചോദിക്കും...ഞാൻ തിരിച്ചു ബൈക്കിനടുത്തേക്ക് നടന്നു എന്റെ പിന്നിലായി അവളും...

തിരിച്ചു പോവുന്ന വഴി അവൾ ഓരോന്ന് പറഞ്ഞെന്നേ ചീത്ത പറയുന്നുണ്ടെങ്കിലും എന്റെ മനസ്സിൽ പൂർണമായും ആ കവാടമാണ്...

കാട് വിട്ട് ഞങ്ങൾ വെളിയിലേക്ക് വന്നു...ഒരു മറയുമില്ലാതെ സൂര്യപ്രകാശം കണ്ടതിലും വലിയ സന്ദോഷം അപ്പോൾ എനിക്കുണ്ടായിരുന്നില്ല....

സമയം ഒരുപാട് വൈകിയിരിക്കുന്നു... ഏകദേശം ഉച്ച കഴിഞ്ഞു...

ക്ഷേത്രത്തിലേക്കാണെന്നും പറഞ്ഞ് ഇറങ്ങിയ ആന്റിയോടിനി എന്ത് പറയും..

ഇവളോട് തന്നേ ചോദിക്കാം... ഇതെല്ലാം ഇവളുടെ ഐഡിയ അല്ലേ...

ചോദിക്കാൻ തിരിഞ്ഞതും അവളുടെ ഒരു വിരൽ എന്റെ നെറ്റിയിൽ തൊട്ടിരുന്നു...

കയ്യിൽ ചന്ദനവുമേന്തി സൂര്യരഷ്മികളാൽ തിളങ്ങി നിൽക്കുന്ന ശ്രീ നിധിയെന്ന നിധിയുടെ അഴക് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു...

"പോവാം.... "

"ഏഹ്... ആഹ്..... "

സ്വപ്ന ലോകത്തിൽ നിന്നും ഉണർന്ന ഞാൻ ബൈക്കെടുത്ത് വീട്ടിലേക്ക് വിട്ടു....

അത്യാവശ്യം സ്പീഡിൽ പോയതുകൊണ്ട് തന്നേ ഡ്രസ്സ്‌ ഒക്കെ നല്ല രീതിയിൽ ഉണങ്ങിയിരുന്നു... വീട്ടിലെത്തിയതും ബൈക്കിന്റെ ശബ്ദം കേട്ടെന്നതുപോലെ ആന്റി പൂമുഖത്തേക്ക് വന്നു...

എന്റെ മുഖത്ത് പിടിക്കപ്പെടേമോ എന്ന ആശങ്കയാണെങ്കിൽ,നിധിയുടെ ഡിക്ഷണറിയിൽ അങ്ങനെയൊരു കാര്യമേ ഉണ്ടായിരുന്നില്ല.....

"എന്താ മക്കളേ വൈകിയത്.... "

ചോദ്യം ആരോടാണ് എന്നറിയില്ലെങ്കിലും ഞാൻ മുഖം കൊടുക്കാൻ നിന്നില്ല...

ഒക്കെ നിധി നോക്കിക്കോളും എന്ന വിശ്വാസമാണെനിക്ക്....

"അതമ്മ ഞങ്ങൾ കഴിക്കാനായി പുറത്ത് പോയിരുന്നു പിന്നേ ഒന്ന്‌ ചുറ്റി കറങ്ങുകയും ചെയ്തു...."

ഏഹ്ഹ്..... 😳😐

ഇവളോടൊപ്പം ചുറ്റി കറങ്ങാൻ പോവാനെന്താ ഞാൻ ഇവളുടെ കാമുകനോ...

നുണയാണെങ്കിലും ഒരു മയത്തിലൊക്കെ പറഞ്ഞൂടെ ഇവൾക്ക്......

എന്തായാലും അവളുടെ നുണയിൽ ആന്റി

💬 Comments

View all comments