Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]
ഇടത്തേ വഴി കൂട്ട് പിടിച്ചു...
അതിലൂടെയും കുറച്ചു നേരം നടക്കേണ്ടി വന്നു....
മൈര് വലത്തേ സൈഡ് പിടിച്ച് നടന്നാൽ മതിയായിരുന്നു...
വീണ്ടും മൂഞ്ചി എന്ന് ഉറപ്പിച്ചപ്പോഴായിരുന്നു... മുന്നിൽ നിന്നും ഒരു പ്രകാശം കണ്ടത്....
പിന്നീടങ്ങോട്ട് മരുഭൂമിയിൽ വെള്ളം കണ്ടതു പോലേ ഒറ്റ ഓട്ടമായിരുന്നു..
ഓട്ടത്തിനൊടുവിൽ ഞാൻ ചെന്നെത്തിപ്പെട്ടത് ആദ്യം കണ്ട ആ വലിയ ഗുഹയുടെ ഉള്ളിൽ....
പുറത്ത് മരങ്ങളും ചെടികളും ഒക്കെ കണ്ടതുകൊണ്ട് സമാധാനമായി...
അവസാനമായി വന്ന വഴി ഒരിക്കൽ കൂടേ തിരിഞ്ഞു നോക്കി....
ഞാൻ വന്ന വഴി കൂടാതെ വേറേ നാലു വഴികൾ കൂടേ അതിനടുത്ത് ഉണ്ടായിരുന്നു...
മൊത്തം അഞ്ചു വഴി...😐
ഞാൻ ഗുഹയിൽ നിന്നും പുറത്തേക്ക് നടന്നു...
പുറത്തെത്തിയതും എന്തോ നേടിയെടുത്ത സന്ദോഷമായിരുന്നു എനിക്ക്..... കണ്ണുകൾടച്ച് കാറ്റ് ആസ്വദിക്കുമ്പോഴായിരുന്നു നിധിയുടെ കാര്യം ഓർമ്മ വന്നത്....
അവളെവിടെ... 🤔
ഞാൻ ചുറ്റും നോക്കി...
ഹോ.... എങ്ങും അന്വേഷിച്ച് പോവേണ്ടി വന്നില്ല....
കക്ഷി വലത്തേ സൈഡിലുള്ള ഒരു വലിയ മരത്തിന്റെ വേരിലിരിപ്പുണ്ട്...
കൈകൾകൊണ്ട് കാൽ മുട്ടിനേ ലോക്ക് ചെയ്ത് തല അതിന് മുകളിൽ കമഴ്ത്തി വച്ചാണ് ഇരിക്കുന്നത്.....
ഒരുമാതിരി കരയുന്നത് പോലേ...
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു...
വിളിക്കേണ്ടി വന്നില്ല എന്റെ കാൽ പെരുമാറ്റം കേട്ട് അവൾ തല പൊന്തിച്ചു...
😳
നിധി കരയുകയായിരുന്നു... അവളുടെ കണ്ണിൽ നിന്നും ഇപ്പോഴും കണ്ണുനീർ ഒലിക്കുന്നുണ്ട്...
എന്നേ കണ്ടതും അവൾ ചാടിയെഴുന്നേറ്റു...
അവളുടെ വരവ് കണ്ടിട്ട് ഒരടിക്കുള്ള കാൾ ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ കണ്ണുകൾ പൊത്തി കവിൾ അവൾക്കു നേരേ നീട്ടി...
ശരീരം തനിയേ പ്രതികരിച്ചതാണെങ്കിലും ഞാൻ ഒരുപാട് മാറിയിരിക്കുന്നു....
💬 Comments
View all comments