Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]
പക്ഷേ അവൾ വന്നെന്നേ കെട്ടിപിടിക്കുകയാണ് ചെയ്തത്.... കുറച്ചു നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നെങ്കിലും അവളുടെ മുലകളുടെ മർദ്ദം ഒരുപാട് കാലത്തേ സന്ദോഷം തന്നു....
ഹോ എന്തൊരു സുഖം......
കെട്ടി പിടിക്കൽ കഴിഞ്ഞ് അവൾ എന്റെ ശരീരം മുഴുവൻ പരിശോധിക്കാൻ തുടങ്ങി...
ഒരമ്മയുടെ വാത്സല്യമോ ഒരു കാമുകിയുടെ പരിചരണമോ അങ്ങനെ എന്തൊക്കെയോ തോന്നിക്കും വിധമായിരുന്നു അവളുടെ പെരുമാറ്റം..
ഒരുനിമിഷം എന്റെ മുന്നിൽ നിൽക്കുന്നത് നിധിയല്ല എന്ന് വരേ തോന്നി...
പക്ഷേ ആ തോന്നലിന് അധികം നേരത്തേ ആയുസുണ്ടായിരുന്നില്ല...
പരിശോധിച്ച് കഴിഞ്ഞ് എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് മനസ്സിലാക്കിയതും കൈ വീശി ഒറ്റ അടിയായിരുന്നു തോളിനിട്ട്..
"ആരുടെ കാലിന്റെടേൽ പോയി കിടക്കായിരുന്നെടാ നീ. നിന്നോട് ഞാൻ ചെടി ഇവിടേ തപ്പാനല്ലേ പറഞ്ഞത്...?"
രണ്ട് ചീത്ത വിളിച്ച ശേഷം അവൾ എനിക്ക് നേരേ അവൾ പറിച്ചെടുത്ത ചെടികൾ നീട്ടി...
ഇവൾക്കിതെവിടുന്ന് കിട്ടി...? ഇവിടെയൊക്കെ തിരഞ്ഞിട്ടും ഒന്നുപോലും കിട്ടാതിരുന്ന ഞാൻ എന്താ അപ്പോ പൊട്ടനോ.... 😐
"അത് പോട്ടേ നീയെന്താ നനഞ്ഞിരിക്കുന്നത്..."
അവൾ മുഖ ഭാവം മാറ്റി ചോദിച്ചു....
"അത് അരുവിയിലേക്കൊന്ന് കാൽ വഴുതി വീണതാ "
ഞാൻ മറുപടി കൊടുത്തു
ഞാൻ അങ്ങനേ പറഞ്ഞെങ്കിലും അവളുടെ കണ്ണുകൾ കണ്ടാലറിയാം പറഞ്ഞതൊന്നും വിശ്വസിക്കുക പോയിട്ട് വിലക്ക് പോലും എടുത്തിട്ടില്ല എന്ന കാര്യം.
കൂടുതൽ നേരം അവിടേ നിന്നാൽ അവൾ വീണ്ടും കുത്തി കുത്തി ചോദിക്കും...ഞാൻ തിരിച്ചു ബൈക്കിനടുത്തേക്ക് നടന്നു എന്റെ പിന്നിലായി അവളും...
തിരിച്ചു പോവുന്ന വഴി അവൾ ഓരോന്ന് പറഞ്ഞെന്നേ ചീത്ത പറയുന്നുണ്ടെങ്കിലും എന്റെ മനസ്സിൽ പൂർണമായും ആ കവാടമാണ്...
കാട് വിട്ട് ഞങ്ങൾ
💬 Comments
View all comments