Chapter Title : നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]
ശേഷം ഞാൻ ബൈക്ക് എടുത്ത് കോളേജിലേക്ക് വിട്ടു...
എന്തോ അവന്മാർ എന്നെ വിളിക്കാത്തത് എനിക്ക് നന്നായി കൊണ്ടു...കോളേജിലേക്ക് പോകുമ്പോഴും മനസ്സ് നിറയെ ആ കാര്യമാണ് എന്തുണ്ടായാലും അവർ ആദ്യം വിളിക്കുക എന്നെയാണ് പക്ഷേ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ..... 😒
മതി ഇനി അവന്മാരായിട്ട് കമ്പനിയില്ല...😤😤
കോളേജിന്റെ ഗേറ്റ് കഴിഞ്ഞതും തിരിച്ചു പോവണോ എന്ന ചിന്ത മനസ്സിൽ വന്നു... കാരണം ക്ലാസ്സിൽ ആണെങ്കിൽ ക്രിക്കറ്റ് മാച്ച് ഉള്ളതുകാരണം ആമിയും ഉണ്ടാവില്ല റോസും ഉണ്ടാവില്ല...
അവസാനം ഉള്ളിലേക്ക് തന്നെ പോവാൻ തീരുമാനിച്ചു വെറുതെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ നല്ലതല്ലേ ക്ലാസിലുള്ള വേറെ ഏതെങ്കിലും കൊച്ചിനെ വായിനോക്കിയിരിക്കുന്നത്... പോരാത്തതിന് ഐഷുമിസ്സിന്റെ രണ്ട് ഹവറും ഇന്നുണ്ട്.....
ക്ലാസ്റൂമിന്റെ വാതിൽ തള്ളി അകത്ത് കയറുമ്പോൾ, എന്റെ മനസ്സ് ശൂന്യമായിരുന്നു...മുഖത്ത് ഒരു മൃദുവായ കാറ്റ്വീശി കടന്നുപോയതുപോലെ എന്റെ മനസ്സൊന്ന് ശാന്തമായി.
അപ്പോഴാണ് അവൻ അവളെ കണ്ടത്.
ജനലിന്റെ വെളിച്ചം നേരെ അവളുടെ മുഖത്ത് വീണു…
അവളുടെ തട്ടം കാറ്റിൽ ഒന്ന് ചലിച്ച് മിന്നി.
അവൾ പുസ്തകത്തിൽ എന്തോ വായിക്കുകയായിരുന്നു—കണ്ണുകൾ താഴേയ്ക്ക്, ചെറിയ ഒരു ചിരി അധരങ്ങളിൽ.
അവൾ തല ഉയർത്തി നോക്കി.
ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ രണ്ടും കൂടിച്ചേർന്നു...
"സാറൊന്ന് മുന്നിൽ നിന്നും മാറിയാൽ എനിക്കകത്തേക്കൊന്ന് കയറാമായിരുന്നു"
ഒരു പ്രണയ സീൻ ഡെവലപ്പ് ചെയ്തു വരുമ്പോഴായിരുന്നു പിന്നിൽ നിന്നും ഒരു പെണ്ണിന്റെ ശബ്ദം...
മൈര് ആ ഫ്ലോ അങ്ങ് പോയി...
ഞാൻ ദേഷ്യത്തിൽ ഒന്ന് തിരിഞ്ഞു നോക്കി...
ഹുയ്യോ ഐഷു മിസ്സ്....
ഈ സാധനം എപ്പോ എന്റെ ബാക്കിൽ വന്നു....
ഞാൻ അവിടേ നിന്നും പോയി ആമിയുടെ
💬 Comments
View all comments